
സ്വാസികയുടെ പ്രസ്താവനയെ തെറ്റാണ് ! നിരുത്തരവാദപരമായ പ്രസ്താവനയാണത് ! സ്വാസികക്കെതിരെ മാളവിക മോഹൻ !
മലയാള സിനിമയിൽ തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടിയാണ് മാളവിക മോഹൻ. ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. ദുൽഖർ ചിത്രം പട്ടം പോലെ എന്ന സിനിമയിൽ കൂടിയാണ് മാളവിക സിനിമ രംഗത്ത് എത്തുന്നത്. ശേഷം പ്രശസ്ത ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ മാളവികയുടെ കരിയർ മികച്ചതാകുക ആയിരുന്നു. വിജയ് നായകനായി എത്തിയ മാസ്റ്റർ, രജനികാന്ത് നായകനായി എത്തിയ പെട്ട, ധനുഷ് നായകനായി എത്തിയ മാരൻ തുടങ്ങിയ ചിത്രങ്ങൾ വളരെ മികച്ച വിജയമായിരുന്നു.
ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ് മാളവിക. ക്രിസ്റ്റി എന്ന ചിത്രത്തിൽ കൂടി മികച്ച ഒരു തിരിച്ചുവരവാണ് മാളവിക നടത്തുന്നത്. അതുപോലെ സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന നടിയാണ് സ്വാസിക വിജയ്. അടുത്തിടെ സ്വാസിക നടത്തിയ ഒരു പ്രസ്താവന ഏറെ വിവാദമായിരുന്നു. സ്ത്രീകളുടെ സുരക്ഷിതത്വത്തെ പറ്റി പറഞ്ഞ വാക്കുകൾ, ഡബ്ല്യുസിസിയെക്കുറിച്ച് നടത്തിയ പരാമർശം തുടങ്ങിയവ ചർച്ച ആയിരുന്നു. സിനിമാ മേഖലയിൽ ആരും ആരെയും പിടിച്ച് കൊണ്ട് പോയി റേപ്പ് ചെയ്യുന്നില്ല എന്നായിരുന്നു സ്വാസിക പറഞ്ഞത്. ഒരു സ്ത്രീ കതകടച്ചാൽ അത് തുറന്ന് ആരും വരില്ലെന്നും സ്വാസിക പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വാക്കുകളെ കുറിച്ച് അവതാരകൻ മാളവികയോട് അഭിപ്രായം ചോദിക്കുകയായിരുന്നു. അതിന് മാളവികയുടെ അഭിപ്രായം ഇങ്ങനെ, സ്ത്രീകൾ എവിടെ വെച്ചും ആക്രമിക്കപ്പെടാം. ഞാൻ ഡൽഹിയിലൊക്കെ ട്രാവൽ ചെയ്യുമ്പോൾ എനിക്കും ഫീൽ ആയിട്ടുണ്ട്. എത്ര സ്ട്രോങ് ആണെങ്കിലും ആ ഒരു മൊമന്റിൽ എന്ത് ചെയ്യാൻ പറ്റും. അഞ്ച് ബോയ്സ് വന്ന് നമ്മളെ മാൻഹാൻഡിൽ ചെയ്യാൻ നോക്കിയാൽ എന്ത് ചെയ്യും. അപ്പോൾ നമ്മുടെ കൈയിൽ അല്ല. ആ പരാമർശത്തെ ഒട്ടും അംഗീകരിക്കുന്നില്ല. ഡൽഹിയിലെ നിർഭയ കേ,സൊ,ക്കെ… ആ പെൺകുട്ടി ബസിൽ ട്രാവൽ ചെയ്യുകയായിരുന്നു. അവളെ വന്ന് റേ,പ്പ് ചെയ്തതാണ്. അതിനാൽ ആ പ്രസ്താവനയെ അംഗീകരിക്കുന്നില്ല. നിരുത്തരവാദപരമായ പ്രസ്താവനയാണത്. ആരാണ് പറഞ്ഞതെന്ന് എനിക്കറിയില്ല, എന്നും മിർച്ചി മലയാളത്തോടാണ് മാളവിക പ്രതികരിച്ചു.
Leave a Reply