
വിവാഹത്തോടെയാണ് പ്രശാന്തിന്റെ ഭാവിയും ജീവിതവും തകർന്ന് പോയത് ! അദ്ദേഹത്തിന്റെ വളർച്ചയിൽ പലരും അസൂയപ്പെട്ടിരുന്നു ! വിക്രം ഇന്നും അത് തുറന്ന് പറഞ്ഞിട്ടില്ല !
ഒരു സമയത്ത് തമിഴ് സിനിമ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന സൂപ്പർ ഹീറോ ആയിരുന്നു പ്രശാന്ത്. ചാക്കോച്ചൻ ചെയ്ത് ഹിറ്റാക്കിയ നിറം എന്ന ചിത്രത്തിന്റെ തമിഴ് ചെയ്തത് പ്രശാന്ത് ആയിരുന്നു. എന്നാൽ കരിയറിലും വ്യക്തി ജീവിതത്തിലും വലിയ തകർച്ച നേരിട്ട ആളുകൂടിയാണ് പ്രശാന്ത്. ഇപ്പോഴിതാ പ്രശാന്തിനെ കുറിച്ച് തമിഴ് സിനിമ പ്രവർത്തകൻ ചെയ്യാർ ബാലു ആഗയം തമിഴ് എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
അജിത് സൂര്യ വിജയ് എന്നിവരുടെ ഒക്കെ ഒപ്പം നിന്ന സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു പ്രശാന്തും. 90 കളിലെ യഥാർത്ഥ ടോപ് സ്റ്റാർ പ്രശാന്ത് ആയിരുന്നു. അദ്ദേഹത്തോട് കഥ പറയാൻ സിനിമാക്കാർ കാത്തിരിക്കുമായിരുന്നു. ടെക്നോളജിയിൽ വളരെ അപ്ഡേറ്റഡ് ആയിരുന്നു പ്രശാന്ത്. നിരവധി ആരാധകർ പ്രശാന്തിനുണ്ടായിരുന്നു. സിംഗപ്പൂരിൽ നിന്ന് പോലും ഫ്ലെെറ്റ് പിടിച്ച് വന്ന് പ്രശാന്തിനൊപ്പം ഫോട്ടോ എടുത്ത് പോയവർ ഉണ്ട്. മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ തമിഴർക്ക് വളരെ ഇഷ്ടമായിരുന്നു. കാതൽ ഇലവരസൻ, ടോപ് സ്റ്റാർ എന്നീ പേരുകൾ അദ്ദേഹത്തെ വിളിച്ചിരുന്നു.
മറ്റു പലരെയും അപേക്ഷിച്ച് അദ്ദേഹത്തിന് മ,ദ്യ,പിക്കുന്ന സ്വഭാവം പോലും ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ത്യാഗരാജൻ അപ്പോഴും സിനിമയിലെ മിന്നും താരം തന്നെ ആയിരുന്നു. പാർട്ടികളും മറ്റുമുള്ള അക്കാലഘട്ടത്തിൽ പ്രശാന്ത് പാക്ക് അപ്പ് പറഞ്ഞാൽ കാറിൽ കയറും. കമ്പ്യൂട്ടർ നോക്കും. തന്റെ ഹോബികളിൽ മുഴുകും. നായികമാർ ഉൾപ്പടെ പലരും ആ സമയത്ത് അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു, പക്ഷെ അച്ഛനും അമ്മയും കണ്ടുപിടിക്കുന്ന കുട്ടിയെ മാത്രമേ വിവാഹം കഴിക്കു എന്നായിരുന്നു പ്രശാന്ത് പറഞ്ഞിരുന്നത്.

അങ്ങനെയാണ് ഗൃഹാലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. അവരെ നേരത്തെ വിവാഹിതയായിരുന്നു എന്ന് മറച്ചുവെച്ചാണ് ഈ വിവാഹം നടത്തിയത്. ആ സ്ത്രീ പ്രശാന്തിനെതിരെ സ്ത്രീധന പീഡന കേസ് കൊടുത്തു. അത് പത്രത്തിലൊക്കെ വലിയ വാർത്ത ആയി. കോടതി കേസായി. കുടുംബത്തെ ആകെ അത് ബാധിച്ചു. പ്രശാന്ത് വളരെ വിഷമിച്ച സമയം ആയിരുന്നു അത്. അവരുടെ ജീവിതമേ മാറിയത് വിവാഹം കാരണമാണ്. കരിയർ ഗ്രാഫ് താഴ്ന്നു. പ്രശാന്ത് ഡിപ്രഷനിൽ ആയി..
എന്നാൽ ഇതിൽ മറ്റൊരു പ്രധാന കാര്യം, ത്യാഗരാജന്റെ സ്വന്തം ചേച്ചിയുടെ മകനാണ് വിക്രം. പക്ഷെ വിക്രത്തെ ത്യാഗരാജൻ സഹായിച്ചിരുന്നില്ല, സ്വന്തം കഴിവുകൊണ്ടാണ് വിക്രം കയറിവന്നത്. അന്ന് അവർക്കിടയിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. വിക്രം വളർന്ന് വരുന്ന സമയത്ത് കാൽ ഒടിഞ്ഞപ്പോൾ ഇവർ പലർക്കും ഫോൺ ചെയ്ത് അവന് അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞെന്ന് ആ സമയത്ത് മാധ്യമങ്ങളിൽ വാർത്ത വന്നു’ അത് ശരിയാണോ അല്ലെയോ എന്ന് അറിയില്ല. പക്ഷെ ഇന്ന് പോലും തങ്ങൾ ബന്ധുക്കളാണെന്ന് അവർ രണ്ട് പേരും എവിടെയും പറഞ്ഞിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ് എന്നും അദ്ദേഹം പറയുന്നു.
Leave a Reply