
രോമം വരെ അഭിനയിക്കുന്ന, അങ്ങേരെയാ ഇവനൊക്കെ അഭിനയം പഠിപ്പിക്കുന്നത് ! ചാണകം വാരി എറിയണം ! അഖില്‍ മാരാര്‍ പറയുന്നു !
ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം സിനിമയെ വിമർശിച്ച യൂട്യൂബരെ കാര്യമായ രീതിയിൽ വിമർശിച്ച് സംവിധായകൻ അഖിൽ മാരാർ. കൗമുദിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്ന് സംസാരിച്ചത്. ഇലവനെ പോലെയുള്ള കുറേ വിവരദോഷികളാണ് ലാലേട്ടനെ പോലെയുള്ള മഹാപ്രതിഭകളെ വിമർശിക്കുന്നത്. ലാലേട്ടന് കഥാപാത്രമായി മാറാന്‍ വലിയ പരിപാടിയൊന്നുമില്ല. ഒരൊറ്റ ആക്ഷന്‍ പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ മുഖത്ത് കാണാം. എന്റെ സിനിമയുടെ നിര്‍മാതാവിന്റെ മകള്‍ക്ക് ലാലേട്ടനുമായി ഉണ്ടായ അനുഭവം പറയാം.
ഏതോ ഒരു പരിപാടിക്കിടെ ലാലേട്ടനെ കേട്ടപ്പോൾ ആ കുട്ടികൾ പറഞ്ഞു ലാലേട്ടാ എനിക്കത് കേട്ടപ്പോള്‍ രോമാഞ്ചം ഉണ്ടായെന്ന് സാറിന്റെ മകള്‍ പറഞ്ഞു. അപ്പോള്‍ ലാലേട്ടന്‍ എന്തിയേ മോളേ കാണിച്ചേ എന്നു പറഞ്ഞു. കൈകാണിച്ചപ്പോള്‍ രോമാഞ്ചം അതല്ല മോളേന്ന് പറഞ്ഞിട്ട് കൈയെന്തോ വീശിയിട്ട്, ഇതാണ് രോമാഞ്ചം എന്നു പറഞ്ഞു.കംപ്ലീറ്റ് രോമം എഴുന്നേറ്റിരിക്കുകയാണ്. രോമം അഭിനയിക്കുകയാ പുള്ളിയുടെ. അങ്ങേരെയാ ഇവിടെ വന്നിരുന്ന് അഭിനയം പഠിപ്പിക്കുന്നത്. ഇവനെയൊക്കെ ചാണകം വാരി എറിയണ്ടേ നമ്മള്‍.എന്ത് കഷ്ടമാണെന്ന് നോക്കിക്കേ എന്നും അഖിൽ മാരാർ പറയുന്നു.
അതുപോലെ തന്നെ കഴിഞ്ഞ ദിവസം ഷാജി കൈലാസ് ഇതേ കാര്യം പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു, മോഹൻലാലിനെ ടാർഗറ്റ് ചെയ്ത് വിമർശിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആ വാക്കുകൾ ഇങ്ങനെ, നിരൂപണം ആകാം. പക്ഷെ ഇന്നതെല്ലാം ഒരുപാട് മാറി, ഇന്നത് പലരും ദിവസക്കൂലിയ്ക്ക് ചെയ്യുകായണ്. നമ്മള്‍ക്ക് ഒന്നും പറയാനാകില്ല, എന്തെങ്കിലും പറഞ്ഞാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹാനീകരിക്കുന്നതാകും.

അഭിപ്രായങ്ങൾ പറയാനുള്ള അവകാശം യെല്ലവകർക്കും ഉണ്ട്. എന്ന് കരുതി അത് വ്യക്തി ഹത്യ ആകരുത്. ബാധിക്കുന്നത് അതിന്റെ പിന്നില്‍ നില്‍ക്കുന്നവരുടെ കുടുംബങ്ങളെ കൂടിയാണ്. വിമര്‍ശിക്കുക എളുപ്പമാണ്. വിമര്‍ശിക്കുന്നത് കണ്ടാല്‍ അറിയാം ചിലരെ ഫോക്കസ് ചെയ്താണ് വിമര്‍ശിക്കുന്നതെന്ന്. നമുക്കത് അറിയാന്‍ പറ്റും. എന്നെ പോലെ ഉള്ളവരെ വിമർശിക്കുമ്പോൾ ഞാനത് കാര്യമാക്കാറില്ല പക്ഷെ, വലിയ ആര്‍ട്ടിസ്റ്റുകളെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.
മോഹൻലാൽ എന്ന നടനെ ഒരുപാട് വിമർശിക്കുന്നത് ഞാൻ കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. ഗുണ്ട ബിനു ട്രോളുകള്‍ കണ്ട ്ചിരിയാണ് വന്നത്. ഇവരൊന്നും സിനിമയെ അതിന്റെ രീതിയില്‍ എടുത്തിട്ടില്ല. ഇവരുടെ മനസില്‍ ഗുണ്ട എന്നാല്‍ തെലുങ്ക് പടത്തില്‍ കാണുന്നത് പോലെയുള്ളവരാണ്… യാഥാർഥ്യം പക്ഷെ അങ്ങനെ ഒന്നുമല്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply