
പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല ! അസുഖവുമായുള്ള പോരാട്ടത്തിലാണ് ഇപ്പോഴും ! എല്ലാം മതിയാക്കി പോയാലോ എന്ന് ചിന്തിച്ചിരുന്നു ! മംമ്ത പറയുന്നു !
മയൂഖം എന്ന സിനിമയിൽ കൂടി മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നടിയാണ് മംമ്ത. ഇതിനോടകം സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി മംമ്ത മാറിക്കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, സുരേഷ് ഗോപി.. അങ്ങനെ നീളുന്നു താര നിര, ചെയ്ത സിനിമകളിൽ എല്ലാം തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ ആളുകൂടിയാണ് മംമ്ത. അഭിനേത്രി മാത്രമല്ല ഒരു മികച്ച ഗായിക കൂടിയാണ് മംമ്ത. ലോക ക്യാൻസർ ദിവസമായ ഇന്ന് ഒരു ഓർമപെടുത്തലുമായി മംമ്ത എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മംമ്ത കുറിച്ചതിങ്ങനെയായിരുന്നു. “സ്വയം കരുണയുള്ളവരായിരിക്കുക. നിങ്ങളുടെ ഉള്ളിലെ ഭാരത്തെയിറക്കി വയ്ക്കാന്‍ ശ്രമിക്കുക.ലോക കാന്‍സര്‍ ദിനത്തില്‍ ഒരു ചെറിയ ഓര്‍മപ്പെടുത്തല്‍. നിങ്ങള്‍ക്ക് ഇതില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കട്ടെ എന്നുമായിരുന്നു.
മറ്റുള്ളവരെ മോട്ടിവേഷൻ ചെയ്യുന്ന വാക്കുകൾ പലപ്പോഴും മംമ്ത പങ്കുവെക്കാറുണ്ട്, വളരെ ചെറിയ പ്രായത്തിൽ തന്നെ വളരെ വലിയ പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് മംമ്ത. 24 മത്തെ വയസിൽ അർബുദം എന്ന മഹാ രോഗത്തോട് പൊരുതി ജീവിതം തിരികെ പിടിച്ച മംമ്ത ഇപ്പോഴിതാ തന്റെ പുതിയൊരു രോഗാവസ്ഥയെ കുറിച്ച് ഇതിന് മുമ്പ് മംമ്ത തുറന്ന് പറഞ്ഞിരുന്നു. ആ വാക്കുകൾ ഇങ്ങനെ, എന്റെ 24 മത് വയസിലാണ് എന്നെ അത് കീഴ്പെടുത്തിയത്, വേദനകൾ എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

എന്റെ ശാരീരികമായ അവശതകളും, സഹിക്കാൻ കഴിയാത്ത ഈ കഠിന വേദനകളും കാരണം ഒടുവിൽ ഈ പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. 2009 ൽ തുടങ്ങിയ മല്ലിടൽ ഇനി മുന്നോട്ടുപോവില്ലെന്ന് ഉറപ്പിച്ചു. വേദനകളിൽനിന്നും ദൈവം തിരിച്ചുവിളിക്കട്ടെയെന്ന് എല്ലാ രാത്രികളിലും ആത്മാർഥമായി പ്രാർഥിച്ചു. അവസാനിപ്പിച്ച് ഞാൻ മടങ്ങിയാലെങ്കിലും മാതാപിതാക്കൾക്ക് ഒരു സാധാരണ ജീവിതം സാധ്യമാവുമല്ലോ എന്നായിരുന്നു പ്രാർത്ഥനയെന്നും ഏറെ വേദനയോടെ മംമ്ത പറയുന്നു.
പക്ഷെ എന്റെ മാതാപിതാക്കളുടെ പ്രാർത്ഥന കൊണ്ട് അമേരിക്കയിൽ നിന്നുള്ള ക്ലിനിക്കൽ ട്രയൽ. അർബുദത്തിനെതിരായ ഒരു ഗവേഷണത്തിൽ പരീക്ഷണവസ്തുവായി ഞാനും നിൽക്കുകയായിരുന്നു. ഇമ്യൂണോ തെറപ്പിയെന്ന ആ ട്രയലിനായി തിരഞ്ഞെടുത്ത 22 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അമേരിക്കൻ വംശജയല്ലാത്ത ഏക വ്യക്തിയും ഞാനായിരുന്നു. അങ്ങനെ ആ പരീക്ഷണം വിജയിച്ചു. എട്ടുവർഷമായി ആ പുതിയ ചികിത്സയിലൂടെ അർബുദത്തെ തോൽപിച്ച് ഞാൻ പിടിച്ചു നിൽക്കുന്നു. ജീവിതത്തിൽ ഇനി എന്ത് വന്നാലും പൊരുതാനുള്ള ആത്മധൈര്യവും അതിനൊപ്പം എനിക്ക് കിട്ടി എന്നും മംമ്ത പറയുന്നു.
പക്ഷെ കഴിഞ്ഞ ദിവസം തനിക്ക് വീണ്ടും ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ എന്ന രോഗം പിടിപെട്ടു എന്ന് പറഞ്ഞുകൊണ്ട് എത്തിയിരുന്നു. വെള്ളപ്പാണ്ട് എന്ന രോഗമാണ് മംമ്തക്ക് പിടിപെട്ടിരുന്നത്. പക്ഷെ മനോധൈര്യം കൈവിടില്ല എന്നും താരം വെളിപ്പെടുത്തി.
Leave a Reply