
‘അമ്മയെ പോലെ സുന്ദരിയായി മകളും’ ! എനിക്ക് ഒരുപാട് സ്നേഹമുള്ള രണ്ടു അമ്മമാരാണ് ! എന്റെ കുടുംബമാണ് ലോകം ! കുഞ്ഞാറ്റ തേജ ലക്ഷ്മിയുടെ പുതിയ വിശേഷം !
ഇന്ന് താര പുത്രന്മാരും താരപുത്രിമാരും അരങ്ങുവാഴുന്ന സിനിമ ലോകത്ത് ഇന്ത്യൻ സിനിമയുടെ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളായ ഉർവശിയുടെ മകൾ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയാണ്. ഇപ്പോൾ വിദേശത്തും നാട്ടിലുമായി പഠനവും ജോലിയുമായി തിരക്കിലാണ് ഈ താരപുത്രി. കുഞ്ഞാറ്റയുടെ ടിക് ടോക് വിഡിയോകൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
ഇപ്പോഴിതാ സാരിയിൽ തിളങ്ങിയ തേജയുടെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അമ്മയെ പോലെ സുന്ദരിയാണ് മകളും എന്നാണ് ആരാധകർ കുറിക്കുന്നത്. മഞ്ഞിനും ആശക്കും അവരുടെ മക്കൾക്കും ഒപ്പം വളരെ സന്തുഷ്ട ജീവിതമാണ് തേജ നയിക്കുന്നത്. തേജ പങ്കുവെച്ച ചിത്രങ്ങളിൽ നിന്നും അത് വളരെ വ്യക്തമാണ്.

മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞിരുന്നത് ഇങ്ങനെ, കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഞാൻ ആയാലും ഇപ്പോൾ അവളുടെ അമ്മ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്, ഇനി ഇപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞാലും അവൾ സിനിമയിൽ എത്തണമെന്നാണ് വിധി എങ്കിൽ എത്തിയിരിക്കും. അതുപോലെ ഇപ്പോൾ ഒരു സുപ്രഭാതത്തില്‍ അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് വളരെ കാര്യമായിട്ട് അവൾ എന്നോട് പറഞ്ഞാല്‍ ആലോചിക്കും. അല്ലാതെ ഇങ്ങനെ നിന്നാല്‍ പറ്റില്ല, അച്ഛനും അമ്മയും കലാകാരന്മാരാണ്. നീയും സിനിമയിലേക്ക് എത്തണം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അങ്ങനെയുള്ള ഒരു അച്ഛനല്ല ഞാന്‍. അതെല്ലാം മകളുടെ ഇഷ്ടമാണ്.

ഞാനും എന്റെ മകളും സുഹൃത്തുക്കളെ പോലെയാണ് അവൾക്ക് എന്തും എന്നോട് പറയാനുള്ള സ്വാതന്ദ്ര്യം ഉണ്ട്. അവൾ എന്നോട് അങ്ങനെ ഒരു ഇഷ്ടം പറഞ്ഞാൽ, ഞാൻ ഒരിക്കലും അതിനോട് ഒരു നോ പറയില്ല, കാരണം ഈ സിനിമ കൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നത്. ഞാന്‍ അതിനെ ഒരിക്കലും നിന്ദിക്കാനോ പുച്ഛിക്കാനോ ഒന്നും പാടില്ല. ഒരിക്കലും അതിനെ വേറെ രീതിയില്‍ കാണില്ല. മകള്‍ക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അത് നടത്തി കൊടുക്കും. അവളുടെ അച്ഛനും അമ്മയും കലാകാരന്മാരല്ലേ, അതില്‍ നിന്നാണല്ലോ ഞങ്ങള്‍ ഇത്രയും ആയത്. നമ്മള് അതിനെ ദൈവ തുല്യമായി കാണുന്നവരാണ്, അവൾക്ക് താല്പര്യമുണ്ടെങ്കിൽ ഉടനെ ആ സന്തോഷ വാർത്ത കേൾക്കാം എന്നും മനോജ് പറയുന്നു.
Leave a Reply