
എന്നോടുള്ള വിരോധം സിനിമയോട് കാണിക്കരുത് എന്ന് ശ്വേതാ മേനോൻ ! ഉപദ്രവിക്കരുത് എന്നും നിത്യാദാസും ! റിലീസിന് മുന്നേ പ്രശ്നത്തിലായി താരങ്ങൾ !
മലയാള സിനിമയിൽ ശ്കതമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത അഭിനേത്രിയാണ് ശ്വേതാ മേനോൻ. മികച്ച നടിക്കുള്ള സംസഥാന പുരസ്കാരം വരെ നേടിയ ശ്വേതാ കഴിഞ്ഞ കുറച്ച് കാലമായി സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ വളരെ ശക്തമായ ഒരു കഥയും കഥാപാത്രവുമായി ശ്വേതാ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പള്ളിമണി എന്ന ഹൊറർ ചിത്രമാണ്. അതുപോലെ ഒരു സമയത്ത് മലയാളത്തിലെ ശ്രദ്ദേയ നടിയായിരുന്ന നിത്യദാസും ഈ ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
ഇപ്പോഴിതാ ഇവർ ഇരുവരും തങ്ങളുടെ സിനിമയുടെ പോസ്റ്റർ കീറിക്കളഞ്ഞതിലുള്ള വിഷമം പങ്കുവെക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നിത്യ ദാസും ശ്വേത മേനോനും തങ്ങളുടെ സിനിമ നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. ഇവരുടെ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. അവരുടെ വാക്കുകൾ ഇങ്ങനെ, ശ്വേതാ പറയുന്നതനിങ്ങനെ, എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂര്‍വവുമായ നിലപാട് എതിര്‍പ്പിന് കാരണമായേക്കാമെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്.
സിനിമ മോഹിച്ച് നടന്ന ഒരു പുതിയ സംവിധായകന്റെയും പുതിയ നിര്‍മ്മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. അനവധി പേരുടെ ഉപജീവനമാര്‍ഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ നശിപ്പിക്കുന്നതിന് പകരം, ഈ തരംതാണ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാന്‍ ഞാന്‍ തയ്യാറാണ് എന്നും ശ്വേതാ കുറിച്ച കുറിപ്പിൽ പറയുന്നു.

അതുപോലെ സംഭവത്തിൽ ദുഃഖം അറിയിച്ച് നിത്യ ദാസും രംഗത്ത് വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ്. കണ്ണു നിറയ്ക്കുന്ന കാഴ്ച്ച. അണ്ണാ കൈയ്യില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആര്ട്ടിസ്റ്റുളള ചിത്രവും അല്ല. പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍, ഇതൊക്കെ കടമൊക്കെ എടുത്ത് ചെയ്യുന്നതാണെന്നതാണ് സത്യം. ഉപദ്രവിക്കരുത്. എല്ലാം പ്രതിക്ഷയാണല്ലോ, പള്ളിമണി’ 24ന് നമ്മുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്തും. ചിത്രം ഇറങ്ങുമ്പോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം. ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്തോട്ടെ. ഉപദ്രവിക്കരുത് അപേക്ഷയാണ്. എന്നുമാണ് നിത്യ ദാസ്പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
എന്നാൽ ഇത് സിനിമക്ക് വേണ്ടിയുള്ള ചീപ്പ് പബ്ലിസിറ്റിയാണ് എന്നാണ ആരാധകർ കമന്റ് ചെയ്യുന്നത്. സിനിമ നല്ലതാണെങ്കിൽ തീർച്ചയായും വിജയിക്കും അതിന് ഈ പോസ്റ്ററിന്റെ കാര്യമൊന്നുമില്ലെന്നും മറ്റുചിലർ പറയുന്നു.
Leave a Reply