ശാലിനി ഭാഗ്യം ചെയ്ത ആളാണ്, അജിത് സാറിനെ പരിചയപ്പെട്ട ആ നിമിഷം മുതൽ ജീവിതത്തിൽ ഒരുപാട് പഠിക്കാൻ കഴിഞ്ഞു ! പുതിയ സന്തോഷം അജിത്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ !

മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മഞ്ജു ഇപ്പോൾ തമിഴിലും താരമായി മാറിക്കഴിഞ്ഞു. അജിത്തിനൊപ്പം റിലീസ് ചെയ്ത തുനിവ് എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിൻ മഞ്ജുവിന്റെ പ്രകടനത്തിന് മികച്ച കൈയ്യടി ലഭിച്ചിരുന്നു. അജിത്തിനൊപ്പം ആദ്യമായി അഭിനയിച്ചതിന്റെയും അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞതിന്റെയും സന്തോഷം മഞ്ജു പലപ്പോഴായി പറഞ്ഞിരുന്നു. ഇപ്പോഴിതാ അജിത് നിമിത്തമായി തന്റെ ജീവിതത്തിൽ ഒരു പുതിയ സന്തോഷം ഉണ്ടായ കാര്യം മഞ്ജു പറഞ്ഞിരിക്കുകയാണ്.

തന്റെ മോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറക് വെച്ച് പറന്ന് ഉയരുകയാണ് ഇപ്പോൾ മഞ്ജു. യാത്രകൾ ഏറെ ഇഷ്ടപെടുന്ന മഞ്ജു തന്റെ കൂട്ടിലേക്ക് ഒരു പുതിയ അതിഥിയെ കൂടെ വരവേൽക്കുകയാണ്. 22 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. തനിക്ക് ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഒപ്പം തന്റെ ഈ സന്തോഷത്തിന് കാരണമായ അജിത്തിന് നന്ദി പറയാനും മഞ്ജു മടിച്ചില്ല. തന്നെപ്പോലുള്ള നിരവധിപ്പേര്‍ക്ക് പ്രചോദനമാകുന്ന നടന്‍ അജിത്തിന് നന്ദിയെന്നാണ് ബൈക്ക് ഓടിക്കുന്ന തന്റെ വീഡിയോക്ക് ഒപ്പം മഞ്ജു കുറിച്ചത്.

തുനിവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിൽ അജിത്തിനൊപ്പം നടി ലഡാക്ക് യാത്രയും നടത്തിയിരുന്നു. അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബി.എം.ഡബ്ല്യു ബൈക്കാണ് ഇപ്പോള്‍ മഞ്ജുവും സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ ഇനി തനിക്ക് ബി.എം.ഡബ്ല്യു ബൈക്ക് വാങ്ങാമെന്നും റോഡിലൂടെ ഓടിക്കാമെന്നും മഞ്ജു ഒരു ആഗ്രഹമായി പറഞ്ഞിരുന്നു. അതിരുകൾ ഇല്ലാത്ത ഈ ലോകത്തേക്ക് ചിറകുകൾ വെച്ച് പറന്ന് ഉയരുക എന്നാണ് മഞ്ജുവിന് ആരാധകർ നൽകുന്ന കമന്റ്.

ഭർത്താവ് ഉപേക്ഷിച്ചു, കുടുംബം തകർന്നു എന്നൊക്കെ കരുതി തകർന്ന് തളർന്ന് ഇരിക്കാതെ തന്റെ സ്വന്തം കഴിവ് എന്താണെന്ന് കണ്ടെത്തി അതലൂടെ സ്വപ്നങ്ങൾക്ക് ച്ചിറകുകൾ നൽകി പറന്ന് ഉയരാനും ചിലർ ഈ വീഡിയോക്ക് ഉപദേശമായി നൽകുന്നുണ്ട്. മഞ്ജു ഇതിന് മുമ്പ് അജിത്തിനെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ, അദ്ദേഹത്തെ പോലെ ഇത്രയും ഒരു നല്ല മനസുള്ള ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല. മനസ്സിൽ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് ചെയ്യുന്ന പ്രകൃതക്കാരനല്ല അദ്ദേഹം. നല്ല ആളാണ് അജിത്ത് സാറാന്നെന്ന് നേരത്തെ കേട്ടിരുന്നു. അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചത് തുനിവിന്റെ ഷൂട്ടിങ് സമത്താണ്.. പിന്നെ ശാലിനിയുമായി ഞാൻ പണ്ടുമുതൽ തന്നെ നല്ല സൗഹൃദത്തിലാണ്, ഇപ്പോഴും അത് തുടരുന്നു. ഞങ്ങൾ ഇപ്പോഴും മെസേജ് അയക്കാറുണ്ട്. അവർ വളരെ സന്തുഷ്ടയായി കുടുംബ ജീവിതം നയിക്കുന്നു.

അതുപോലെ ചെറിയ ദൂരമാണെങ്കിൽ പോലും ഹെൽമെറ്റും മറ്റ് സേഫ്റ്റി സാധനങ്ങളും ധരിക്കുമെന്ന് അദ്ദേഹം എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്. ഏറ്റവും അപകടം ഉണ്ടാകാൻ‌ സാധ്യതയുള്ള ഹോബിയാണ് ബൈക്ക് റൈഡിങെന്ന് അദ്ദേഹത്തിന് നന്നായി അറിയാം എന്നും മഞ്ജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *