
രണ്ടു തവണ ക്യാൻസർ, ഇപ്പോൾ ശരീരത്തിന്റെ 80 ശതമാനവും വെള്ളപ്പാണ്ടും ! ഇതിൽ വലുത് വന്നാലും ഞാൻ പൊരുതും, മനസ് അത്രക്കും പാകപെട്ടു ! നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു എന്ന് ആരാധകർ ! ചിത്രം വൈറൽ !
മംമ്ത മോഹൻദാസ് നമ്മൾ മലയാളികളുടെ ഇഷ്ട താരമാണ്. ഇന്ന് ഒരു നടി എന്നതിനപ്പുറം അവരെ വ്യക്തിപരമായി ബഹുമാനിക്കുന്നവരും ആരാധിക്കുന്നവരും നിരവധിയാണ്. ഈ 38 വയസ്സിനുള്ളിൽ തന്നെ ഏറെ പ്രതിസന്ധികളെ അതിജീവിച്ച ആളുകൂടിയാണ് മംമ്ത. 24 മത് വയസിൽ ക്യാൻസർ വന്നതും അതിനെ അതിജീവിച്ചതും എല്ലാം മംമ്ത തുറന്ന് പറഞ്ഞിരുന്നുഅടുത്തിടെ തനിക്ക് വെള്ളപ്പാണ്ട് എന്ന രോഗം പിടിപെട്ട കാര്യവും മംമ്ത പറഞ്ഞിരുന്നു.
മംമ്തയുടെ ആ വാക്കുകൾ ഇങ്ങനെ, ഒൻപത് മാസങ്ങൾക്ക് ശേഷമാണ് എന്റെ ഈ രോഗവിവരത്തെ കുറിച്ച് ഞാൻ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞത്. അവർക്ക് പെട്ടെന്ന് അത് സഹിക്കാൻ കഴിഞ്ഞില്ല. വളരെ പ്രസമേറിയ പ്ര അവസ്ഥയായിരുന്നു അവരുടേത്. ഈ അസുഖം കൂടുതലായതോടെ ഞാൻ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാൻ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ദ്ര്യത്തോടെ ജീവിച്ചു. സത്യത്തിൽ ഞാൻ ഈ വെള്ളപ്പാണ്ടിനെ കുറിച്ച് ആരോടും പറയാൻ ആഗ്രഹിച്ചിരുന്നില്ല. ആളുകള്‍ അത് കാണുകയും എന്നോട് ചോദിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ സംസാരിക്കാന്‍ തുടങ്ങുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങൾ എനിക്ക് വളരെ വിഷമമുള്ളതായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്ക്കുമ്പോള് മുഖത്ത് വെള്ള പാടുകള്‍ കാണുക ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. പുറത്തുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. എല്ലാ ദിവസവും ഞാൻ കരയുകയായിരുന്നു. ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ രോഗാവസ്ഥ മേക്കപ്പ് കൊണ്ടോ വസ്ത്രങ്ങൾ കൊണ്ടോ മറയ്ക്കാതെ അസുഖത്തെ വെളിപ്പെടുത്തി തന്നെയാണ് മംമ്ത ഇപ്പോഴും ജീവിക്കുന്നത്. കാലിൽ വെള്ളപ്പാണ്ട് വന്നിട്ടും അത് മേക്കപ്പിട്ടോ പാന്റ് ധരിച്ചോ മറക്കാതെ ഷോർട്ട് ഉടുപ്പ് ധരിച്ച് വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് മംമ്ത ഇപ്പോൾ. ഷെഫ് പിള്ള തന്റെ റെസ്റ്റോറന്റ് സന്ദർശിച്ച മംമ്തയുടെ ചിത്രം പങ്കുവെച്ചപ്പോൾ അത് വൈറലാണ്. ‘അസുഖം മറയ്ക്കാൻ പാന്റിട്ട് വരാമായിരുന്നു… അത് ചെയ്തില്ല, ‘നിങ്ങളോട് ബഹുമാനം തോന്നുന്നു’ എന്നാണ് പാണ്ട് വന്ന കാലുകൾ മറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത മംമ്തയെ അഭിനന്ദിച്ച് ഒരു ആരാധകൻ കുറിച്ചത്. എത്രയും സുഖം പ്രാപിച്ച് തിരിച്ച് വരട്ടേയെന്നും നിരവധി പേർ മംമ്തയെ ആശംസിച്ചു.
Leave a Reply