
ഉണ്ണി മുകുന്ദനെ ദൈവമായി കാണുന്ന ഒരുകൂട്ടം മണ്ടൻമാരുള്ള നാട്ടിലാണ് ഞാനുള്ളത് ! ജ്യാ,മം വാങ്ങി തരാൻ ഉണ്ണി മുകുന്ദൻ വരില്ല ! സീക്രട്ട് ഏജന്റ് !
മാളികപ്പുറം എന്ന ഒരൊറ്റ സിനിമകൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ഉണ്ണി മുകുന്ദൻ. ചിത്രം നൂറു കോടിക്ക് മുകളിൽ കളക്ട് ചെയ്തതും ഉണ്ണിയുടെ കരിയറിന് ഗുണം ചെയ്തു. നടന്റെ ആദ്യ സോളോ സൂപ്പർ ഹിറ്റാണ് ചിത്രം. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ചിത്രം വലിയ വിജയം നേടിയിരുന്നു. എന്നാൽ വിജയത്തിനൊപ്പം വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. ഉണ്ണിയുമായി ഉണ്ടായ പിണക്കാതെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ സന്തോഷ് കീഴാറ്റൂർ പറഞ്ഞിരുന്നു, ഹനുമാൻ ജയന്തി ആശംസ അറിയിച്ച ഉണ്ണിയുടെ പോസ്റ്റിന് കമന്റായി സന്തോഷ് പറഞ്ഞത്, കൊറോണയിൽ നിന്നും നിങ്ങളുടെ ഹനുമാൻ രക്ഷിക്കുമോ എന്നായിരുന്നു. ഇതിന് ചേട്ടാ… നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ടു മാന്യമായി പറയാം.. ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ടു സ്വന്തം വില കളയാതെ.. എന്നായിരുന്നു ഉണ്ണിയുടെ മറുപടി..
ഇതിന് ശേഷം ഉണ്ണി മുകുന്ദൻ തന്നെ അറിയാത്ത പോലെയാണ് പെരുമാറുന്നത് എന്നും, ഇതിനെ തുടർന്ന് തനിക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് വധഭീഷണി വരെ നേരിട്ടിരുന്നു എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസരിച്ചുകൊണ്ട് ഉണ്ണിയുമായി പ്രശ്നമുണ്ടായ യൂട്യൂബർ സീക്രട്ട് ഏജന്റ്. തനിക്ക് സമാനമായ അനുഭവം നേരിടുന്നുണ്ടെന്നും ഉണ്ണി മുകുന്ദനെ വിമർശിക്കുന്നവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴും എനിക്ക് വധഭീഷണികൾ വരുന്നുണ്ട്.

രാഷ്ട്രീയക്കാർ വരെ എന്നെ ഭീഷണിപ്പെടുത്തി വിളിച്ചിരുന്നു. പക്ഷെ അവരിൽ നിന്നും വധ ഭീഷണി വന്നിട്ടില്ല. കേൾക്കുന്നവർ വിചാരിക്കും ഇങ്ങനെ സംഭവിക്കാനിടയില്ല, ഉണ്ണി മുകുന്ദൻ ആരെടേ റോക്കി ഭായിയോ എന്ന്. പക്ഷെ ഉണ്ണി മുകുന്ദനെ ദൈവമായി കാണുന്ന ഒരുകൂട്ടം മണ്ടൻമാരുള്ള നാട്ടിൽ പിന്നെയെന്ത് ചെയ്യാനാ.. ഇതിൽ ഉണ്ണിയെ കുറ്റം പറയുന്നില്ല, അയാളുമായി റിലേറ്റഡായ ഓരോ വ്യക്തികൾക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. ഇത് അയാളെ ആരാധിക്കുന്ന കുറച്ച് മണ്ടന്മാരുടെ പരിപാടിയാകും.
ഉണ്ണി മുകുന്ദനെ വിമർശിച്ചയാളെ നിങ്ങൾ കാെ,ന്ന് കഴിഞ്ഞാൽ ഈ പറയുന്ന ഉണ്ണി മുകുന്ദൻ ജാമ്യമെടുക്കാൻ സജ്ജീകരണം തയ്യാറാക്കുമോ. നിങ്ങൾ തന്നെ നടക്കേണ്ടി വരും, ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നം ആ കോളിൽ തീർന്നു. പക്ഷെ അത് വീണ്ടും വഷളാക്കുന്നത് ഇവരുടെ തല്ലും കൊ,ല്ലു,മെന്നുള്ള ഭീ,ഷ,ണി,മൂലമാണ്. ക്വട്ടേഷന്റെ പരിപാടിയുണ്ടോ. ഉണ്ണി മുകുന്ദനുമായിട്ട് എന്ത് പ്രശ്നം വരുന്നുണ്ടെങ്കിലും വ,ധഭീ,ഷ,ണി വരുന്നുണ്ടെന്നത് സത്യമാണ്. ഇതിന് മുമ്പും ഉണ്ണി മുകുന്ദനെക്കുറിച്ച് വീഡിയോ ചെയ്ത ആളുകൾ പറഞ്ഞിട്ടുണ്ട്. ചില രാഷ്ട്രീയക്കാർ ഉണ്ണി നമ്മുടെ ആളാണ് എന്ന രീതിയിലാണ് പോകുന്നത്.
Leave a Reply