
മകളുടെ ഇഷ്ടമാണ് പ്രധാനം, ഭർത്താവ് സമ്മതിക്കാത്തത് കൊണ്ടല്ല പിന്നീട് സിനിമ ചെയ്യാതിരുന്നത് ! സൂപ്പർ സ്റ്റാറുകളുടെ നായികയായിരുന്ന ലയയുടെ പുതിയ വിശേഷങ്ങൾ !
ജയറാമിന്റെ നായികയായി ആലീസ് ഇൻ വണ്ടർലാൻഡ് എന്ന സിനിമയിൽ കൂടി മലയാളത്തിൽ എത്തി മലയാളത്തിലെ സൂപ്പർ സ്റ്റാറുകളോടൊപ്പം ഹിറ്റ് സിനിമകളുടെ ഭാഗമായി മാറിയ നടിയാണ് ലയ. ജയറാം ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘തൊമ്മനും മക്കളും പിന്നീട് സുരേഷ് ഗോപിയുടെ രാഷ്ട്രം, അവസാനം മോഹൻലാലിൻറെ ഉടയോൻ തുടങ്ങിയ ചിത്രങ്ങളിലെ ലയയുട കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർമിച്ചിരിക്കുന്നുണ്ട്. ഒരു അന്യഭാഷാ നായിക, തുടക്കകാരി എന്ന നിലയിൽ ഇത് ലയയുടെ ഭാഗ്യമായിരുന്നു ഈ ചിത്രങ്ങൾ. തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ചിത്രങ്ങളിൽ നടി സജീവമായിരുന്നു. തെലുങ്ക് ചിത്രങ്ങളിലായിരുന്നു താരം കുടുതൽ സജീവം.
ബാല താരമായിട്ടാണ് ലയ സിനിമയിൽ എത്തിയത്. കുറഞ്ഞ നാളുകള്‍ കൊണ്ടു തന്നെ തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ ലയ അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. നടി എന്നതിൽ ഉപരി മികച്ച കുച്ചിപ്പുടി നർത്തകി കൂടിയാണ് താരം. അമ്മ സംഗീത അധ്യാപികയും അച്ഛൻ ഡോക്ടറുമായിരുന്നു. സിനിമ ലോകത്ത് വളരെ തിരക്കിൽ നിൽക്കുന്ന സമയത്താണ് അവർ വിവാഹിതയാകുന്നത്.
2006 ജൂണ്‍ 14ന് ആയിരുന്നു ലയയുടെ വിവാഹം. അമേരിക്കയിൽ ഡോക്ടർ ആയ ശ്രീ ഗണേശ് ഗോര്‍ട്ടിയാണ് ലയയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷമാണ് നടി അഭിനയ രംഗത്ത് നിന്നും അകന്ന് മാറിയത്. ശേഷം ലയ തനറെ കുടുംബത്തിനൊപ്പം ലോസ് ഏഞ്ചന്സിലേക്ക് താമസം മാറുകയായിരുന്നു. ഇവർക്ക് രണ്ട് സ്ലോക ഗോര്‍ട്ടി, വചന് ഗോര്‍ട്ടി എന്നിവരാണ് മക്കള്‍. എൻജിനീയർ കൂടിയായ ലയ അമേരിക്കയിൽ ഏവിയേഷൻ കമ്പനിയിൽ എൻജിനീയർ ആയി ജോലിയും ചെയ്യുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ലയ റീൽസുകളും അതുപോലെ കുടുംബ ചിത്രങ്ങളൂം എല്ലാം പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴതാ കുടുംബ ചിത്രം പങ്കുവച്ചപ്പോൾ അതിൽ മകളെ കുറിച്ചാണ് എല്ലാവരും തിരക്കുന്നത്. അമ്മയെ പോലെ തന്നെയുണ്ട് മകളും. സഹോദരിയെ പോലെ ഇരിക്കുന്നു. കാഴ്ചയിൽ ഇരട്ട സഹോദരി പോലുണ്ട്. മകളും സിനിമയിലേക്ക് വരുമോ എന്നൊക്കെ ആയിരുന്നു. മകൾ എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന ചോദ്യവും സജീവമാണ്. എന്നാൽ അതൊന്നും നമ്മുടെ കയ്യിൽ അല്ലല്ലോ എന്നായിരുന്നു നടിയുടെ മറുപടി. അവൾ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. സ്ലോക വളരെ സുന്ദരിയാണ്. ബിഗ് സ്ക്രീനിൽ അവളെ നായികയായി കാണാമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.
എന്നാൽ മകൾ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പക്ഷെ മകൾക്ക് അവസരം നൽകാൻ ഞാൻ ആരോടും ആവശ്യപ്പെടില്ല. കൂടാതെ, സിനിമയിലേക്ക് പോകാൻ അവളെ നിർബന്ധിക്കുകയുമില്ല. അവൾക്ക് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുമാണ് ലയ പറയുന്നത്. തൻ അഭിനയം നിർത്തിയത് ഒരിക്കലും ഭർത്താവിന് ഇഷ്ടമല്ലാഞ്ഞിട്ടല്ല, മറിച്ച് തനിക്ക് തന്റെ പ്രൊഫെഷനിൽ ജോലി ചെയ്യാനായിരുന്നു കൂടുതൽ ഇഷ്ടമെന്നും ലയ പറയുന്നു.
Leave a Reply