മമ്മൂട്ടിയുടേയും, മോഹൻലാലിന്റേയും, സുരേഷ് ഗോപിയുടെയും വിജയ നായിക നടി ലയയുടെ ഇപ്പോഴത്തെ ജീവിതം !
മലയാളത്തിലെ സൂപ്പർ സ്റ്റാറുകളോടൊപ്പം അഭിനയിച്ച നായികയാണ് നടി ലയ. ലയ എന്ന അഭിനേത്രി വളരെ കുറച്ച് സിനിമകൾ മാത്രമേ അവർ മലയാളത്തിൽ ചെയ്തിരുന്നുള്ളൂ എങ്കിലും അവയെല്ലാം വളരെ ഹിറ്റുകളും ഒപ്പം സൂപ്പർ സ്റ്റാറുകളോടൊപ്പമാണ് താരം അഭിനയിച്ചതും. മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് താരത്തിന് ലഭിച്ചിരുന്നത്. മലയാള സിനിമയിൽ ഒരു മിന്നായം പോലെ മിന്നി മാഞ്ഞു പോയ നടിയാണ് ലയ ഗോർട്ടി. സ്വന്തം പേരിനെക്കാൾ നടി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് താൻ അവതരിപ്പിച്ച ചിത്രങ്ങളിലൂടെയാണ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് ലയ പ്രത്യക്ഷപ്പെട്ടത്.
സൂപ്പർ താരങ്ങളുടെ ചിത്രത്തിലായിരുന്നു നടി അധികവും തിളങ്ങിയത്. ആദ്യം ചിത്രം ജയറാമിന്റെ ആലീസ് ഇൻ വണ്ടർ ലാന്റ്, മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘തൊമ്മനും മക്കളും’ ശേഷം , സുരേഷ് ഗോപിയുടെ രാഷ്ട്രം, അവസാനം മോഹൻലാലിൻറെ ഉടയോൻ തുടങ്ങിയ ചിത്രങ്ങളിലെ ലയയുട കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർമിച്ചിരിക്കുന്നുണ്ട്. ഒരു അന്യഭാഷാ നായിക, തുടക്കകാരി എന്ന നിലയിൽ ഇത് ലയയുടെ ഭാഗ്യമായിരുന്നു ഈ ചിത്രങ്ങൾ. തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ചിത്രങ്ങളിൽ നടി സജീവമായിരുന്നു. തെലുങ്ക് ചിത്രങ്ങളിലായിരുന്നു താരം കുടുതൽ സജീവം.
1992ല്‍ ബാലതാരമായാണ് ലയ അഭിവന്യ ജീവിതത്തിനി തുടക്കം കുറിച്ചത്. കുറഞ്ഞ നാളുകള്‍ കൊണ്ടു തന്നെ തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ ലയ അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. നടി എന്നതിൽ ഉപരി മികച്ച കുച്ചിപ്പുടി നർത്തകി കൂടിയാണ് താരം. അമ്മ സംഗീത അധ്യാപികയും അച്ഛൻ ഡോക്ടറുമായിരുന്നു. ഇവരിൽ നിന്ന് വ്യത്യസ്തമായിട്ടാണ് താരം അഭിനജീവിതം തിരഞ്ഞെടുത്തത്. പല പ്രശസ്ത വേദികളിലും ലയ തനറെ സാനിധ്യം നൃത്തത്തിലൂടെ അറിയിച്ചിരുന്നു.
സിനിമ ലോകത്ത് വളരെ തിരക്കിൽ നിൽക്കുന്ന സമയത്താണ് അവർ വിവാഹിതയാകുന്നത്. 2006 ജൂണ്‍ 14ന് ആയിരുന്നു നടിയുടെ വിവാഹം. ഡോ. ശ്രീ ഗണേശ് ഗോര്‍ട്ടിയാണ് ലയയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷമാണ് നടി അഭിനയ രംഗത്ത് നിന്നും അകന്ന് മാറിയത്. ശേഷം ലയ തനറെ കുടുംബത്തിനൊപ്പം ലോസ് ഏഞ്ചന്‍സിലേക്ക് താമസം മാറുകയായിരുന്നു. ഇവർക്ക് രണ്ട് സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി എന്നിവരാണ് മക്കള്‍. പക്ഷെ സിനിമ പൂർണ്ണമായും ഉപേക്ഷിക്കാൻ ലയ തയ്യാറായിരുന്നില്ല. 2006ല്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തെങ്കിലും 2010ലും 2018 ലും രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ താരം അതിഥിവേഷത്തിലെത്തിയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും താരത്തെ ഇപ്പോഴും ആരാധകർ മറന്നിട്ടില്ല
Leave a Reply