
മഞ്ചു ചേച്ചിയിൽ നിന്നാണ് എന്റെ തുടക്കം ! എപ്പോഴെങ്കിലും ദൈവം എന്നെ ചേച്ചിയുടെ മുമ്പിൽ എത്തിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു ! സൗമ്യ മാവേലിക്കര പറയുന്നു !
സമൂഹ മാധ്യമങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടിയ ആളാണ് സൗമ്യ മാവേലിക്കര. റീലിസിൽ താരമായ സൗമ്യ ഇപ്പോൾ നാട്ടിലെ താരമാണ്. കല്‍ക്കണ്ടം ചുണ്ടില്‍ എന്ന ഒറ്റ റീല്‍ വീഡിയോയിലൂടെ വൈറലായ മാറിയ താരമാണ് സൗമ്യ. പിന്നീട് റെഡ് കാര്‍പെറ്റ്, ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി തുടങ്ങിയ നിരവധി ചാനല്‍ ഷോകളിലും യൂട്യൂബ് ചാനലുകളിലും അതിഥിയായി സൗമ്യ എത്തി. ദോശ തിന്നുകൊണ്ടിരിയ്ക്കുമ്പോള്‍ ഫോണില്‍ കണ്ട ഒരു പാട്ടിന് അപ്പോള്‍ തന്നെ റീല്‍ ചെയ്തപ്പോഴാണ്, അത് വൈറലായത് എന്ന് എല്ലായിടത്തും സൗമ്യ ആവര്‍ത്തിച്ചു പറഞ്ഞു.
വെറുമൊരു റീൽ താരമാത്രമല്ല സൗമ്യ, ഒരു എം എസ് സി ഫസ്റ്റ് ക്ലാസ്സ്കാരിയാണ് . പക്ഷെ താൻ ജോലിക്ക് ഒന്നും ശ്രമിച്ചില്ല എന്നും സൗമ്യ പറയുന്നുണ്ട്. കൂടാതെ അസൽ ഒരു മിമിക്രി താരം കൂടിയാണ് സൗമ്യ. സ്ത്രീകള്‍ അധികം ഇല്ലാത്ത മിമിക്രി രംഗത്ത് താന്‍ കൂടുതല്‍ ശബ്ദം അനുകരിക്കാന്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിയ്ക്കുകയാണെന്നാണ് സൗമ്യ ഇപ്പോൾ പറയുന്നത്. തന്റെ കലാരംഗത്തേക്കുള്ള തുടക്കം താൻ ഏറെ ഇഷ്ടപെടുന്ന മഞ്ചു ചേച്ചിയിൽ നിന്നായിരുന്നു എന്ന് പറയുകയാണ് സൗമ്യ.
കോളേജ് പഠന കാലത്ത് ഒരു രസത്തിന് സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ ഡയലോഗ് മഞ്ചുവിന്റെ ഡയലോഗ് അനുകരിക്കുകയും അത് നിറഞ്ഞ കൈയ്യടിയോടെ എല്ലാവരും ഏറ്റെടുത്തതോടെ വീണ്ടും ചെയ്യാനുള്ള ധൈര്യം ലഭിച്ചു എന്നും സൗമ്യ പറയുന്നു. ഇന്ന് കേരളത്തില്‍ ഇന്ന് ഏറ്റവും നന്നായി മഞ്ജു വാര്യരുടെ ശബ്ദം അനുകരിക്കുന്ന കലാകാരി സൗമ്യ തന്നെയാണ്. പിന്നീട് നല്ല പ്രോത്സാഹനം ലഭിച്ചതോടെ ആ ശബ്ദം അനുകരിക്കുന്നത് സ്ഥിരമായി. പതിയെ ഞാന്‍ എന്റെ ശബ്ദം മറന്ന്, മഞ്ജു ചേച്ചിയുടെ ശബ്ദത്തില്‍ തന്നെ സംസാരിക്കാന്‍ തുടങ്ങി.

മഞ്ജു ചേച്ചിയുടെ ശബ്ദം വെച്ച് താൻ സുഹൃത്തുക്കളെ മഞ്ജുവാണ് എന്നൊക്കെ പറഞ്ഞ് വിളിച്ച് പറ്റിച്ചിട്ടുണ്ട് എന്നുകൂടി പറയുകയാണ് സൗമ്യ, അതുപോലെ ചേച്ചിയെ ഒന്ന് നേരിൽ കാണുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു എന്നും അത് തനിക്ക് സാധിച്ചു കിട്ടിയെന്നും സൗമ്യ പറയുന്നു. മഞ്ജു ചേച്ചി വേദിയില്‍ നില്ക്കുമ്പോള്, ശബ്ദം അനുകരിച്ചുകൊണ്ട് ഞാന്‍ പുറകിലൂടെ വരികയായിരുന്നു. ശരിക്കും മഞ്ജു ചേച്ചിയും ഞെട്ടി. ഞാന്‍ ചേച്ചിയെ കെട്ടി പിടിയ്ക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തു. ചേച്ചിയുടെ മുന്നില്‍ ശബ്ദം അനുകരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ് എന്ന് സൗമ്യ പറയുന്നു.
പിന്നെ എല്ലാ രംഗത്തെപോലെയും എന്നെയും പലരും പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ട് . നിറം കറുപ്പായത്തിന്റെ പേരിൽ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതൊന്നും ഞാൻ കാര്യമാക്കാറില്ല എന്നും, എല്ലാത്തിനും സപ്പോർട്ടായി എന്റെ ഭർത്താവ് ഒപ്പമുണ്ട് തനിക്ക് അത് മതിയെന്നും സൗമ്യ പറയുന്നു.
Leave a Reply