
ആ ദാമ്പത്യജീവിതത്തിന് ആറ് മാസം പോലും ആയുസുണ്ടായിരുന്നില്ല ! കാവ്യാ മാധവന്റെ ആദ്യ ഭർത്താവ് നിഷാൽ ചന്ദ്രയുടെ ഇപ്പോഴത്തെ ജീവിതം ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !
ഒരു സമയത്ത് ഏറെ ആഘോഷിച്ച ഒരു താര വിവാഹമായിരുന്നു കാവ്യാമാധവന്റേത്. കാവ്യാ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് കാവ്യാ വിവാഹിതയാകുന്നത്. അത്യാഢംബര പൂർവം നടന്ന വിവാഹം മലയാളികൾ മുഴുവൻ ആഘോഷിക്കുക ആയിരുന്നു. നിഷാൽ ചന്ദ്ര ആയിരുന്നു കാവ്യയെ വിവാഹം കഴിച്ചിരുന്നത്, 2009, ഫെബ്രുവരി 5 ന് മുകാംബിക ക്ഷേത്രത്തില്‍ വച്ചാണ് കാവ്യയും നിഷാല്‍ ചന്ദ്രയും വിവാഹിതരായത്. കുവൈറ്റ് നാഷണല്‍ ബാങ്കില്‍ ടെക്നിക്കല്‍ അഡ്വസറാണ് നിഷാല്‍. വിവാഹ ശേഷം കുവൈറ്റിലെ സാല്‍വയിലാണ് ഇരുവരും താമസിച്ചത്. എന്നാല്‍ ആറ് മാസം പോലും ആ ദാമ്പത്യജീവിതത്തിന് ആയുസുണ്ടായിരുന്നില്ല. ജൂണ്‍ മാസത്തില്‍ തന്നെ കാവ്യ എറണാകുളത്തുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുക ആയിരുന്നു.
തന്റെ വീട്ടിൽ എത്തിയ ശേഷം കാവ്യാ നിഷാലിന് വിവാഹ മോചത്തിനുള്ള നോട്ടീസ് അയച്ചു. ഇതിനു കാരണമായി കാവ്യാ നിഷാലിനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്ക് കടുത്ത പീഡനമാണ് അനുഭവിക്കേണ്ടി വന്നത് എന്നും, ഒരു പെണ്ണിനും സഹിക്കാന്‍ കഴിയാത്തതാണ് തനിക്ക് ആ നാലോ അഞ്ചോ മാസത്തില്‍ അനുഭവിക്കേണ്ടി വന്നത് എന്നും കാവ്യ പറയുകയുണ്ടായി. പല അഭിമുഖത്തിലും കാവ്യ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.

അതേസമയം നിഷാലും അദ്ദേഹത്തിന്റെ കുടുംബവും അപ്പോഴും നിശ്ശബ്ദരായിരുന്നു, എന്നാൽ തനിക്ക് കാവ്യാ അയച്ച വക്കീൽ നോട്ടീസിന് മറുപടിയായി നിഷാൽ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. , ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം രാത്രികാലങ്ങളില്‍ കാവ്യ ദീര്‍ഘസമയം മലയാളത്തിലെ ജനപ്രിയ നടനുമായി ഫോണ്‍ സംഭാഷണം നടത്താറുണ്ട്, ശേഷം താനുമായി പിണങ്ങി നാട്ടിലെത്തിയ കാവ്യയുടെ ഫോണും കപ്യൂട്ടറും പരിശോധിച്ചപ്പോഴാണ് തനിക്ക് ഇക്കാര്യം വ്യക്തമായത് എന്നും നിഷാൽ അഭിഭാഷകൻ മുഖേനെ അറിയിച്ചിരുന്നു. കൂടാതെ താനുമായുള്ള വിവാഹത്തിന്റെ ഏതാനും ദിവ്സസങ്ങൾക്ക് മുമ്പ് കാവ്യാ ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചിരുന്നു, പക്ഷെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹിതയായത് എന്നും അദ്ദേഹം പറഞ്ഞു.
കാവ്യയുമായി വേർപിരിഞ്ഞ ശേഷം നിഷാൽ മറ്റൊരു വിവാഹം കഴിച്ചിരുന്നു. വീണ്ടും വിവാഹതിനായ അദ്ദേഹം വളരെ വിജകരമായ വിവാഹ ജീവിതം നയിച്ചിരുന്നു, നിഷാലിനും ഭാര്യ രമ്യ എസ് നാഥിനും ഇപ്പോൾ രണ്ടു മക്കളാണ് ഉള്ളത്. ചെങ്ങന്നൂര്‍ സ്വദേശിനിയായ രമ്യ മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിയാണ്. വിവാഹശേഷം ഇരുവരും അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയാണ്. വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹം തന്റെ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ കുടുംബ ചിത്രങ്ങൾ പങ്കുവെച്ച അദ്ദേഹത്തിനോട്,ഇതുപോലെ ഇനിയും, ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കാനാണ് ആരാധാകർ പറയുന്നത്.
Leave a Reply