
ആദ്യ കാഴ്ചയിൽ തന്നെ അവൾ എന്റെ ഹൃദയത്തിൽ കയറി ! അവൾ വളരെ സമ്പന്ന കുടുംബത്തിലെ ആയിരുന്നു ! അല്ലു അർജുന് ആശംസകൾ നേർന്ന് ആരാധകർ !
അന്യ ഭാഷാ നായകന്മാരിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ സാനിധ്യം ചെലുത്തിയ ആളാണ് അല്ലു അർജുൻ. ആര്യ എന്ന ചിത്രമാണ് അല്ലു അർജുന് കേരളത്തിലടക്കം ആരാധകരെ നേടിക്കൊടുത്തത്. അല്ലുവിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു ആര്യ. കേരളത്തിലും താരത്തിന് ആരാധകരെ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴും അല്ലുവിനെ ചിത്രങ്ങൾക്ക് കേരളത്തിൽ നല്ല മാർക്കറ്റാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാളുകൂടിയാണ് അദ്ദേഹം.
അല്ലുവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. അല്ലുവും ഭാര്യ സ്നേഹയും ഇന്ന് തങ്ങളുടെ 12-ാം വിവാഹ വാർഷിക ദിനം ആഘോഷിക്കുകയാണ് ഇരുവരും. ഇപ്പോഴിത ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്നേഹയ്ക്ക് ആശംസകൾ നേരുകയാണ് അല്ലു അർജുൻ. മനോഹരമായ ഒരു സെൽഫി ചിത്രം പങ്കുവച്ചു കൊണ്ടാണ് അല്ലു അർജുൻ സ്നേഹയ്ക്ക് ആശംസകൾ നേർന്നിരിക്കുന്നത്. ഹാപ്പി ആനിവേഴ്സറി ക്യൂട്ടീ എന്ന കുറിപ്പോടെയാണ് അല്ലു ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്നേഹയും അല്ലുവിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അർഹ, അയാൻ എന്നിങ്ങനെ രണ്ട് കുട്ടികളാണ് ദമ്പതികൾക്കുള്ളത്. 2011 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്.

തന്റെ പ്രണയത്തെ കുറിച്ച് അല്ലു ഒരിക്കൽ പറഞ്ഞിരുന്നത് ഇങ്ങനെ, വളരെ അപ്രതീക്ഷിതമായി ഞാൻ അവളെ കാണുന്നത് ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ വെച്ചാണ്,. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നായിരുന്നു സ്നേഹയെ കണ്ട നിമിഷത്തെ കുറിച്ച് അല്ലു പറഞ്ഞത്. വ്യത്യസ്ത കുടുംബത്തിൽ പശ്ചാത്തലത്തിൽ നിന്നുള്ളവരായതു കൊണ്ട് തന്നെ ആദ്യം വീട്ടുകാരുടെ ഭാഗത്തു നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. അവൾ വളരെ സമ്പന്ന കുടുബത്തിലെ അംഗമായിരുന്നു. ഹൈദരാബാദിലെ പ്രശസ്തനായ ബിസിനസുകാരനാണ് സ്നേഹയുടെ അച്ഛൻ. ഞങ്ങൾ ഇരുവരും പ്രണയത്തിൽ ഉറച്ചു നിന്നതോടെ ഇരുവരുടെയും ഇഷ്ടത്തിന് വീട്ടുകാർ വഴങ്ങുകയായിരുന്നു.
ഇപ്പോൾ 2-ാം വിവാഹ വാർഷികമാഹോഷിക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം. എന്നും അല്ലു കുറിച്ചു. സമാന്ത നായികയായെത്തുന്ന ശാകുന്തളം എന്ന ചിത്രത്തിലൂടെ അല്ലു അർജുന്റെ മകൾ അല്ലു അർഹയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അതുപോലെ ഭാര്യ സ്നേഹയും മോഡലിംഗ് രംഗത്തും വളരെ സജീവമാണ്. പാട്ട്, ഡാൻസ്, ഷോപ്പിങ് ഇതൊക്കെയാണ് തന്റെ ഇഷ്ടങ്ങളെന്നാണ് സ്നേഹ പറയുന്നത്. ഏതായാലും തങ്ങളുടെ ഇഷ്ട താരങ്ങൾക്ക് ആശംസകൾ നൽകുന്ന തിരക്കിലാണ് ഇപ്പോൾ ആരാധകർ.
Leave a Reply