
‘ആ സിനിമക്ക് വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചു’ ! മോഹൻലാലിന് പകരം വിക്രമോ ടോവിനോയോ ആയിരുന്നെങ്കിൽ ആ കഥാപാത്രം അങ്ങനെ ആകില്ലായിരുന്നു ! സുരേഷ് ഗോപി പറയുന്നു !
സുരേഷ് ഗോപി എന്ന സുപ്രീം സ്റ്റാർ ഒരു സമയത്ത് മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും വലിയ വിലപിടിപ്പുള്ള താരമായിരുന്നു. അദ്ദേഹത്തിന്റെ മലയാള ചിത്രങ്ങൾ അന്യ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാൻ നിർമാതാക്കൾ തമ്മിൽ മത്സരമായിരുന്നു. മലയാള സിനിമക്ക് അന്യ ഭാഷകളിൽ മാർക്കറ്റ് ഉണ്ടാക്കൻ തുടക്കം കുറിച്ചതും സുരേഷ് ഗോപി ആയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ സജീവമാകും എന്ന് കരുതിയിരുന്നു എങ്കിലും പക്ഷെ രാഷ്ട്രീയത്തിൽ ശോഭിക്കാനാണ് അദ്ദേഹത്തിന് കൂടുതൽ തലപര്യം.
തമിഴിൽ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും വിക്രവും ഒന്നിച്ച സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ‘ഐ’. അതുക്കും മേലെ എന്ന് പറയുന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്ന സമയത്ത് വിക്രമിനോട് ശരീരം ശ്രദ്ധിക്കാന്‍ പറഞ്ഞിരുന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഐ സിനിമയില്‍ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചുവെന്നും ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നുവെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

അയാൾ ഏറ്റടുക്കുന്ന സിനിമക്കും ആ കഥാപാത്രത്തിനും വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ഒരു നടനാണ് വിക്രം, ‘ഐ’ എന്ന ഈ സിനിമക്ക്ന് വേണ്ടി വിക്രം എടുത്ത ശ്രമങ്ങൾ താൻ നേരിട്ട് കണ്ടിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു. ആ സിനിമയിൽ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചു. ഞാന്‍ ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നു. ഫോളോ യുവര്‍ കിഡ്നി എന്ന് പറഞ്ഞിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ പിന്നീട് അത് ആരോഗ്യത്തെ ബാധിക്കും എന്നും സുരേഷ് ഗോപി പറയുന്നു.
അതുപോലെ മോഹൻലാൽ പണ്ട് ചെയ്ത സിനിമയായ അങ്കിൾ ബണ്‍ എന്ന സിനിമയിൽ താടിയുള്ള ആളായി മോഹൻലാൽ വെച്ചുകെട്ടി ചെയ്യുകയായിരുന്നു. ഒരുപക്ഷെ ഇന്നാണ് ആ സിനിമ എടുക്കുന്നതെങ്കില്‍ ആ കഥാപത്രത്തിന് വേണ്ടി ടോവിനോയോ വിക്രമോ ഒക്കെ അത്രയും തടിച്ചേനെ. പിന്നെ ഒരു ആറുമാസം പടം ചെയ്യാതിരുന്നിട്ട് വീണ്ടും മെലിഞ്ഞേനെ. കാലഘട്ടം അനുസരിച്ച് ആളുകളുടെ മനോഭാവവും, സിനിമയിടുള്ള അപ്പ്രോച്ചും മാറിഎന്നും സുരേഷ് ഗോപി അഭിപ്രായപ്പെടുന്നു.
Leave a Reply