
അച്ഛനോട് പറഞ്ഞിട്ടുണ്ട് ഇനി ജോലിക്ക് ഒന്നും പോകേണ്ടാ, ഞാൻ നോക്കിക്കോളാമെന്ന് ! വീട് പുതുക്കി പണിതു , പുതിയ കാർ വാങ്ങി ! അനുകുട്ടിക്ക് കൈയ്യടിച്ച് ആരാധകർ !
സീരിയൽ ടെലിവിഷൻ പരിപാടികളിൽ കൂടി ജനശ്രദ്ധ നേടിയ ആളാണ് അനുമോൾ, ആ പേര് കേൾക്കുമ്പോൾ തന്നെ സ്റ്റാർ മാജിക്ക് പരിപാടിയും അതുമായി ബന്ധപ്പെട്ട് അനു പറയുന്ന മാടത്തരങ്ങളും പൊട്ടത്തരങ്ങളുമാണ് പ്രേക്ഷകർക്ക് പെട്ടെന്ന് ഓര്മ വരിക. എന്നാൽ അതിനും അപ്പുറം ഈ ചെറുപ്രായം കൊണ്ടുതന്നെ ഒരുപാട് കഷ്ടപ്പെട്ട് ജീവിതത്തിൽ പല നേട്ടങ്ങളും ഉണ്ടാക്കിയ ഒരു മിടുക്കി കൂടിയാണ് അനു മോൾ എന്നത് പലർക്കും ഇപ്പോഴും അറിയില്ല. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അനുമോളുടെ അച്ഛൻ സ്റ്റാർ മാജിക്കിൽ എത്തിയപ്പോൾ തന്റെ മകളെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞ ചില വാക്കുകളാണ് ഏറെ കൈയ്യടി നേടുന്നത്.
തന്റെ ജീവിതനത്തിന്റെ എല്ലാം തനിക്ക് അച്ഛനും അമ്മയുമാണ് എന്ന് അനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛന് കരിപ്പെട്ടിയുടെ കച്ചവടമായിരുന്നു. നാട്ടിലൊക്കെ കരിപ്പെട്ടി സതീശന്‍ എന്ന് തന്നെയാണ് അച്ഛന്‍ അറിയപ്പെടുന്നത്. അഞ്ച് വര്‍ഷമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന പേരാണ് ഇതെന്നും അനു പറയുന്നു. എന്റെ മകളെ ഓർത്ത് തനിക്ക് അഭിമാനം ആണെന്നും പണ്ടൊക്കെ നാട്ടിൽ സതീശന്റെ മകൾ എന്ന് അറിയപ്പെട്ടിരുന്നു. ഇന്ന് ഇപ്പോൾ അനുവിന്റെ അച്ഛൻ എന്ന നിലയിലാണ് എന്നെ അറിയപ്പെടുന്നത് എന്നും അച്ഛൻ പറയുന്നു.
അവൻ ഒരു ചെറിയ വാർത്ത വീടായിരുന്നു ഞങ്ങളുടേത്. അത് ചോർച്ച ഒക്കെ ഉണ്ടായിരുന്നു, അതെല്ലാം മാറ്റി വീട് പുതുക്കി പണിത്, മുകളിലോട്ട് ഒരു നില കൂടി പണിതു, സ്വാന്തമായ് ഒരു പുതിയ കാറിന് അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ടൗണിനിൽ കുറച്ച് വസ്തു വാങ്ങിച്ചു. പിന്നെ അതിലെല്ലാം വലുതായി എന്നോട് പറഞ്ഞു, അച്ഛൻ ഇനി ജോലിക്ക് ഒന്നും പോകേണ്ടാ ഞാൻ നോക്കിക്കോളാമെന്ന്. ആ വാക്കുകൾ മാത്രം പോരെ എന്നും അഭിമാനത്തോടെ അച്ഛൻ പറയുന്നു.

ഇതൊക്കെ നേടാൻ എന്റെ കുട്ടി ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് എന്ന് അച്ഛൻ ഇതിനുമുമ്പും പറഞ്ഞിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെ, മോള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഇനി അവളുടെ ആഗ്രഹം ഒരു വണ്ടി വാങ്ങണം എന്നാണ്. വൈകാതെ അവളത് വാങ്ങും എന്ന് അച്ഛന്‍ പറയുന്നു. തുടക്കത്തില്‍ സീരിയലില്‍ നിന്ന് കിട്ടുന്നത് വളരെ തുച്ഛമായ തുകയാണ്. അത് യാത്ര ചെലവുകള്‍ക്ക് പോലും എത്തില്ല. വീട്ടിലൊരു പഴയ കാര്‍ ഉണ്ടായിരുന്നു, ചെലവ് കുറയ്ക്കുന്നതിന് വേണ്ടി അതില്‍ യാത്ര ചെയ്യാതെ ബസ്സിലും ട്രെയിനിലും തന്നെയാക്കി. എല്ലാ ഷൂട്ടും കഴിഞ്ഞ് പാതിരാത്രി ഒക്കെയാണ് വീട്ടിലെത്തുന്നത്. ആ സമയത്ത് കാശിന് വേണ്ടി ഒരുപാട് സീരിയലുകള്‍ ഏറ്റെടുത്ത് ചെയ്യാന്‍ തുടങ്ങി. ലൊക്കേഷന്‍ വിട്ട് അടുത്ത ലൊക്കേഷനിലേക്ക് യാത്രയായിരുന്നു കൂടുതല്‍.
ഇപ്പോൾ അവൾ അവളുടെ സ്വപ്നങ്ങൾ നേടി എടുത്തു എന്നും, അച്ഛൻ പറയുന്നു.. പിന്നെ വിവാഹം.. അവള്‍ക്കിഷ്ടമുള്ള ആളെ അവളായിട്ട് കണ്ടെത്തിക്കോട്ടെ. കല്യാണം കഴിഞ്ഞ് കാണണമെന്നുണ്ട്. അവള്‍ക്കേറ്റവും ഇഷ്ടം അഭിനയമാണ്. ഇത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല എന്നും അച്ഛൻ പറയുന്നു. അനുവിന്റെ നേട്ടത്തിനും മനസിന്റെ നന്മക്കും കൈയ്യടിക്കുകയാണ് ആരാധകർ.
Leave a Reply