അയാൾ ഒരു നല്ല മനുഷ്യനാണ് ! ബി.ജെ.പിയാണോ എന്ന് നോക്കേണ്ട ആവശ്യമില്ല ! മറ്റുള്ളവരെ സഹായിക്കാൻ അയാൾ കാണിക്കുന്ന ആ മനസ് അല്ലെ വേണ്ടത് ! ഇന്നസെന്റ് !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടനാണ് സുരേഷ് ഗോപി. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടുന്ന ആളുകൂടിയാണ് അദ്ദേഹം. രാഷ്ട്രീയപരമായി അദ്ദേഹത്തോട് പലർക്കും ഒരു അഭിപ്രായ വ്യത്യസം ഉണ്ടെങ്കിലും വ്യക്തി എന്ന നിലയിൽ ഏവരും വളരെ സ്നേഹിക്കുന്ന ആരാധിക്കുന്ന ആളാണ് സുരേഷ് ഗോപി. താര സംഘടനായ അമ്മയിൽ സുരേഷ് ഗോപി അംഗമല്ലാത്തത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം നാടൻ ഇന്നസെന്റ് സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹം അമ്മ സംഘടനയിൽ അംഗമല്ലാത്തതിന്റെ കാരണത്തെ കുറിച്ചും ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ഇന്നസെന്റിന്റെ ആ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്. അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹം ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല, അയാള് വളരെ നല്ല മനുഷ്യനാണ്’, സിനിമാ സംഘടനയായ ‘അമ്മ’യില്‍ നിന്ന് എന്തുകൊണ്ടാണ് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു, അതിന്റെ ലാഭം ‘അമ്മ’ സംഘടനക്ക്  തരാനായിരുന്നു പദ്ധതി. പക്ഷെ അയാള്‍ക്ക് അതിൽ നഷ്ടം വന്നു. പക്ഷേ അതിന് ശേഷം അമ്മയുടെ മീറ്റിംഗില്‍ നമ്മളിൽ പെട്ട  ഒരാള്‍ തന്നെ സുരേഷ് ഗോപി പൈസ കൊടുത്തില്ലല്ലോ എന്താ അങ്ങനെ എന്നും ചോദിച്ചു.

ഇത് അയാൾക്ക് വലിയ നാണക്കേട് ഉണ്ടാക്കി, പിന്നീട് സുരേഷ് സ്വന്തം കൈയ്യില്‍ നിന്ന് ഈ കാശ് എടുത്ത് അമ്മയില്‍ നല്‍കിയെന്നും ഇന്നസെന്റ് പറഞ്ഞു. തനിക്ക് ഇക്കാര്യം അറിയാം. തുടര്‍ന്ന് താന്‍ അമ്മയുടെ പ്രസിഡന്റ് ആയപ്പോള്‍ സുരേഷ് ഗോപിയോട് ഈ തുക തിരികെ വാങ്ങണമെന്ന് പറഞ്ഞു. പക്ഷെ അയാൾ ആ തുക അന്ന് മറ്റേതെങ്കിലും സംഘടനയ്ക്ക് നല്‍കാനായിരുന്നു സുരേഷ് പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു. പക്ഷേ താന്‍ അതിന് സമ്മതിച്ചില്ല. കാരണം അത് സുരേഷിന്റെ പണമാണ് വളരെ നല്ല മനുഷ്യനാണ് എന്നുമാണ്  ഇന്നസെന്റ്പറഞ്ഞത്. മറ്റുള്ളവരെ  സഹായിക്കാൻ അയാൾ കാണിക്കുന്ന ആ മനസ് അത് വളരെ വലുതാണ് എന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *