
എന്റെ മകന്റെ ഭാവി വിക്രം ഇല്ലാതാക്കും ! ത്യാഗരാജൻ ഭയന്നത് തന്നെ സംഭവിച്ചു ! മരുമകൻ വിക്രത്തെ ഒതുക്കാൻ ശ്രമിച്ച ത്യാഗരാജൻ !
തെന്നിന്ത്യൻ സിനിമയിൽ ഏറെ പ്രശസ്തരായ താരങ്ങളാണ് ത്യാഗരാജൂം അദ്ദേഹത്തിന്റെ മകൻ പ്രശാന്തും. സമയത്ത് തമിഴ് സിനിമയിലെ തന്നെ മുൻ നിര നായകനായിരുന്നു പ്രശാന്ത്. അജിത് സൂര്യ വിജയ് എന്നിവരുടെ ഒക്കെ ഒപ്പം നിന്ന സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു പ്രശാന്തും. 90 കളിലെ യഥാർത്ഥ ടോപ് സ്റ്റാർ പ്രശാന്ത് ആയിരുന്നു. അദ്ദേഹത്തോട് കഥ പറയാൻ സിനിമാക്കാർ കാത്തിരിക്കുമായിരുന്നു. ടെക്നോളജിയിൽ വളരെ അപ്ഡേറ്റഡ് ആയിരുന്നു പ്രശാന്ത്. നിരവധി ആരാധകർ പ്രശാന്തിനുണ്ടായിരുന്നു. സിംഗപ്പൂരിൽ നിന്ന് പോലും ഫ്ലെെറ്റ് പിടിച്ച് വന്ന് പ്രശാന്തിനൊപ്പം ഫോട്ടോ എടുത്ത് പോയവർ ഉണ്ട്. മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ തമിഴർക്ക് വളരെ ഇഷ്ടമായിരുന്നു. കാതൽ ഇലവരസൻ, ടോപ് സ്റ്റാർ എന്നീ പേരുകൾ അദ്ദേഹത്തെ വിളിച്ചിരുന്നു.
അദ്ദേഹത്തിന്റെ അച്ഛൻ ത്യാഗരാജൂം വളരെ പ്രശസ്ത നടനും ഫിലിം മേക്കറും ആയിരുന്നു. അച്ഛന്റെ വലിയ പിന്തുണ പ്രശാന്തിനും ഉണ്ടായിരുന്നു. എന്നാൽ കരിയറിലെ തിരക്കുകൾക്കിടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ നടനെ ബാധിച്ചു. വിവാഹവും വിവാഹ മോചനവും ഏറെ ചർച്ചയായിരുന്നു. അതുകൂടാതെ നടൻ വിക്രമിനെയും പ്രശാന്തിനെയും ചേർത്ത് ചില കഥകൾ തമിഴ് സിനിമാ രംഗത്ത് ഒരു സമയത്ത് വളരെ ശ്രദ്ധ നേടിയിരുന്നു, യഥാർത്ഥത്തിൽ അടുതത ബന്ധുക്കളാണ് വിക്രമും പ്രശാന്തും. വിക്രമിന്റെ സ്വന്തം അമ്മാവനാണ് ത്യാഗരാജൻ. എന്നാൽ ഇരുവരും ഈ ബന്ധത്തെക്കുറിച്ച് പൊതുവേദിയിൽ സംസാരിക്കാറില്ല. വിക്രം ഇന്നും അത് എവിടെയും തുറന്ന് പറയാത്ത ഒരു കാര്യം കൂടിയാണ് ത്യാഗരാജനും പ്രശാന്തുമായുള്ള ബന്ധം.

കുടുംബപരമായി ഇന്നും അവർ അകൽച്ചയിൽ തന്നെയാണ്., പ്രശാന്ത് കരിയറിൽ ശ്രദ്ധിക്കപ്പെട്ട് നിൽക്കുന്ന സമയത്താണ് വിക്രമും സിനിമാ രംഗത്തേക്ക് വരുന്നത്. വിക്രമിന്റെ വളർച്ച തന്റെ മകന്റെ കരിയറിന് ദോഷമാവുമെന്ന് ത്യാഗരാജൻ ഭയന്നിരുന്നു. വിക്രമിന്റെ പല അവസരങ്ങളും ഇതിനാൽ ത്യാഗരാജൻ മുടക്കിയെന്നും അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വിക്രമിന്റെയും പ്രശാന്തിന്റെയും കുടുംബം ഇക്കാരണത്താൽ അകന്നു. ശേഷം കാലം കാത്ത് വെച്ചത് മറ്റൊന്നായിരുന്നു, വിക്രം കരിയറിൽ കുതിക്കുന്നതും പ്രശാന്തിന് അടിപതറുന്നതുമാണ് സിനിമാ ലോകം കണ്ടത്. വിക്രത്തിന്റെ കരിയർ തകർന്ന് സിനിമ ലോകത്തുനിന്ന് പുറത്താക്കണം ആഗ്രഹിച്ച ത്യാഗരാജന് മുമ്പിൽ തന്റെ സ്വന്തം കഴിവ് കൊണ്ട് തമിഴിലെ മുൻ നിര നായകനായി വിക്രം മാറുകയായിരുന്നു. പൊന്നിയിൻ സെൽവനാണ് വിക്രമിന്റെ അടുത്തിടെയിറങ്ങിയ വൻ ഹിറ്റായ സിനിമ.
പക്ഷെ മകന് വേണ്ടി ത്യാഗരാജൻ കണ്ടുപിടിച്ച വിവാഹമാണ് നടന്റെ കരിയറും വ്യക്തി ജീവിതവും തകർത്തത്. എന്റെ മകന്റെ ജീവിതം തകർത്തത് താനാണ് എന്നാണ് ഇപ്പോഴും ത്യാഗരാജൻ പറയുന്നത്. ഗൃഹലക്ഷ്മി ആയിരുന്നു പ്രശാന്തിന്റെ ഭാര്യ. അവരെ നേരത്തെ വിവാഹിതയായിരുന്നു എന്ന് മറച്ചുവെച്ചാണ് ഈ വിവാഹം നടത്തിയത്. അതുമാത്രമല്ല അവർ പ്രശാന്തിനെതിരെ സ്ത്രീധന പീഡന കേസ് കൊടുത്തു. അത് പത്രത്തിലൊക്കെ വലിയ വാർത്ത ആയി. കോടതി കേസായി. കുടുംബത്തെ ആകെ അത് ബാധിച്ചു. അതോടെ പ്രശാന്തിന്റെ കരിയറും നഷ്ടമാകാൻ തുടങ്ങി..
Leave a Reply