
മമ്മൂട്ടി വേണ്ടെന്ന് വെച്ച ചിത്രങ്ങൾ ചെയ്തു വന്നവരാണ് പിന്നീട് സൂപ്പർ സ്റ്റാറുകൾ ആയത് ! ആ മഹാ നടന്റെ റേഞ്ച് മനസിലാക്കേണ്ടത് അവിടെയാണ് ! കുറിപ്പ് വൈറൽ !
മലയാള സിനിമയുടെ തറ രാജാവാണ് മമ്മൂക്ക, അൻപത് വർഷങ്ങൾ പിന്നിടുന്ന തന്റെ സിനിമ ജീവിതത്തിൽ അദ്ദേഹം ഇതിനോടകം നേടാത്ത പുരസ്കാരങ്ങളും അംഗീകാരങ്ങളും കുറവാണ്. പ്രായം 70 പിന്നിട്ടിട്ടും ഏതൊരു യുവ നടന്റെയും ആവേശത്തോടെയാണ് ഇപ്പോഴും മമ്മൂട്ടി സിനിമകളെ സമീപിക്കുന്നത്. ഇന്നും തന്റെ താര സിംഹാസനത്തിൻ ഒരു കോട്ടവും സംഭവിക്കാതെ അദ്ദേഹം കാത്ത് സൂക്ഷിക്കുന്നു.അതുപോലെ ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിക്ക് സ്വീകരിക്കാൻ പറ്റാഞ്ഞ ധാരാളം ചിത്രങ്ങൾ അഭിനയിച്ചു മറ്റു നടന്മാർ പലരും സൂപ്പർ സ്റ്റാറുകൾ ആയിട്ടുണ്ട്. മമ്മൂട്ടി വേണ്ട എന്ന് വെച്ച ചിത്രങ്ങൾ ചെയ്തവരിൽ മോഹൻലാൽ മുതൽ അക്കാലത്തെ പല സൂപ്പർ താരങ്ങളും ഉണ്ട്, സുരേഷ് ഗോപി, മുരളി അങ്ങനെ പലരും.
മോഹൻലാൽ എന്ന നടനെ സൂപ്പർ താരമായി മാറ്റിയത് രാജാവിന്റെ മകൻ എന്ന ചിത്രമാണ്. ആ ചിത്രത്തിൽ ആദ്യം നായകനായി പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു. പക്ഷെ അദ്ദേഹം തിരക്കുകൾ കാരണം അത് ചെയ്യാൻ കഴിയാത്ത വന്നതോടെയാണ് ആ അവസരം മോഹൻലാലിനെ തേടി വന്നത്. അതുപോലെ ചമ്പക്കുളം തച്ചൻ ഏകലവ്യൻ എന്നീ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പിന്നാമ്പുറ കഥയാണ് കുറിപ്പിൽ പറയുന്നത്. ചമ്പക്കുളം തച്ചൻ എന്ന ചിത്രം കമൽ സംവിധാനം ചെയ്ത ചിത്രമാണ്, ഏറെ ഇമോഷണസ് നിറഞ്ഞ ഒരു അച്ഛൻ കഥാപാത്രമാണ് മുരളി അഭിനയച്ചത്. അതുപോലെ ഷാജി കൈലാസ് സംവിധാനം ചെയ്ത രഞ്ജി പണിക്കർ തിരക്കഥയെഴുതിയ ചിത്രം ‘ഏകലവ്യൻ’ എന്ന ചിത്രത്തിൽ മാസ്സ് ഡയലോഗുകളുമായി കത്തി കയറുന്ന ഒരു ക്രൈം ത്രില്ലർ, ചിത്രത്തിൽ തീപ്പൊരി ഡയലോഗുകളുമായി രോഷാകുലനായ ഒരു ഐ പി എസ് കാരനെയാണ് സുരേഷ് ഗോപി അഭിനയിച്ചത്.

ഈ രണ്ടു വ്യത്യസ്ത സിനിമകളിലും നായകനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയ കാര്യം. രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന ഈ രണ്ടു കഥാപാത്രങ്ങളെയും ഒരാൾ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കണെമെങ്കിൽ അയാൾ ഒരു അസാധ്യ നടനാകണമല്ലോ അങ്ങനെ ഒരാൾ ഇല്ലാത്തതു കൊണ്ടാണോ ഈ രണ്ടു സംവിധായകരും ഈ രണ്ടു കഥാപാത്രങ്ങളും ചെയ്യാൻ രണ്ടുനടന്മാരെ സമീപിച്ചത്. ചമ്പക്കുളം തച്ചനിലെ തച്ചൻ ആകാൻ സുരേഷ് ഗോപിക്കോ ഏകലവ്യൻലെ മാധവൻ IPS ആകാൻ മുരളിക്കോ സാധിക്കില്ല എന്ന് ആ കുറിപ്പിൽ അടിവരയിട്ടു പറയുന്നു.ചിന്തിച്ചാൽ അത് തീർച്ചയായും സത്യമെന്നു നമുക്ക് മനസിലാകുമെന്നും.
ഈ നിമിഷത്തിലാണ് നമ്മൾ മ,മ്മൂട്ടി എന്ന മെഗാസ്റ്റാറിനെ റേഞ്ച് മനസിലാക്കേണ്ടത്’ എന്നും കുറിപ്പിൽ പറയുന്നു. അതുപോലെ തന്നെ ‘ദൃശ്യം’ ‘രാജാവിന്റെ മകൻ’ അങ്ങനെ മോഹൻലാലിൻറെ ഒരുപിടി ചിത്രങ്ങൾ ആദ്യം മമ്മൂട്ടിയെ തേടിയാണ് എത്തിയത്, സുരേഷ് ഗോപിക്കും മുരളിക്കും അങ്ങനെ പല താരങ്ങളുടെയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മമ്മൂട്ടിയുടെ അക്കൗണ്ടിൽ പോകേണ്ടതാണെന്നു പല സംവിധായകരും എഴുത്തുകാരും മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് എന്നും കുറിപ്പിൽ പ്രതിപാദിക്കുന്നു.
Leave a Reply