
മകളുടെ ജന്മദിനത്തിൽ ആ സന്തോഷ വാർത്തയുമായി മഞ്ജു വാര്യർ ! മീനാക്ഷിക്ക് ഇന്ന് ഇരുപത്തി മൂന്നാം ജന്മദിനം !
മലയാളികൾ ഒരു സമയത്ത് ഏറെ ആരാധിച്ചിരുന്ന താര ജോഡികളാണ് ദിലീപും മഞ്ജു വാര്യരും. ഇവർക്ക് ജനിച്ച മകളോടും മലയാളികൾ ആ സ്നേഹം കാണിക്കുന്നു. ഒരിക്കലും ആരും ചിന്തിക്കാത്ത കാര്യങ്ങളാണ് ശേഷം ഇവരുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചത്. ഇന്ന് താരങ്ങളേക്കാൽ ആരാധകർ ഉള്ളവാരാന് താരങ്ങളുടെ മക്കൾ. ആ കൂട്ടത്തിൽ ഇന്ന് ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് മീനാക്ഷി ദിലീപ്. മീനാക്ഷിയുടെ ഓരോ വിശേഷങ്ങളും ചിത്രങ്ങളും നിമിഷ നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
തന്റെ അച്ഛനും അമ്മയും വേർപിരിയാൻ തീരുമാനിച്ചപ്പോൾ ജീവിതത്തിലെ നിർണായക തീരുമാനം എടുത്ത ആളുകൂടിയാണ് മീനാക്ഷി. അച്ഛനോടൊപ്പം പോകണമെന്നാണ് ആഗ്രഹിച്ചത്, പിന്നീടുള്ള ദിലീപിന്റെ എല്ലാ പ്രതിസന്ധിയിലും മീനാക്ഷി അച്ഛന് കരുത്തായി കൂടെനിന്നു. ഇന്ന് മീനാക്ഷിയുടെ 23 മത് ജന്മദിനമാണ്. സമൂഹ മാധ്യമങ്ങളിൽ വലിയ ആഘോഷത്തോടെയാണ് താര പുത്രിയുടെ ജന്മദിനം ആഘോഷിക്കുന്നത്. എന്നാൽ ആ അമ്മയും മകളും പരസ്പരം തീർത്തും അപരിചിതരായി മാറുകയാണ്.
മീനൂട്ടി ഇന്ന് തന്റെ അമ്മയുടെ സ്ഥാനത്ത് കാണുന്നത് കാവ്യയെ ആണ്. കാവ്യയോടൊപ്പം വളരെ സതോഷവതിയായി ഒരു കുടുംബമായി അവർ ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നു. ദിലീപുമായി വേർപിരിഞ്ഞ സമയത്ത് മഞ്ജു പങ്കുവെച്ച ഒരു കത്ത് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. അതിൽ മഞ്ജു കുറിച്ചത് ഇങ്ങനെ, ‘മകളായ മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള് അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും.

അവളുടെ പേരിലുള്ള ഒരു അവകഥ വാദത്തിലും താന്‍ പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു. മീനൂട്ടി എന്റെ അടുത്ത് ഇല്ലെങ്കിലും മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞിരുന്നു….. എല്ലാത്തിനും അപ്പുറം അമ്മയായ മഞ്ജുവിന്റെ ഹൃദയം ഇന്ന് മകൾ മീനാക്ഷിയോടൊപ്പം ആയിരിക്കുമെന്നത് ഉറപ്പാണ്… എന്നുമായിരുന്നു ആ വാക്കുകൾ…
കുടുംബമായി ജീവിക്കാൻ വേണ്ടി എല്ലാം നഷ്ടപ്പെടുത്തി ആഗ്രഹിച്ച ജീവിതം നേടിയെടുത്ത മഞ്ജുവിന് ഇന്ന് ഒറ്റക്കാണ്. ഒരമ്മക്കും ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു ദിവസം കൂടിയാണ്. ഇപ്പോഴിതാ മഞ്ജു ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്റാണ് മഞ്ജു പങ്കുവെച്ചത്. സൈജു ശ്രീധരന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്.
Leave a Reply