‘പാവപ്പെട്ടവർക്ക് ഒപ്പവും ദൈവം ഉണ്ട്’ ! നായികയായി സിനിമ ചെയ്യാൻ പോകുന്നു ! സന്തോഷം അറിയിച്ച് സൗമ്യ മാവേലിക്കര ! കൈയ്യടിച്ച് ആരാധകർ !

രീൽസിലൂടെ താരമായ ആളാണ് സൗമ്യ മാവേലിക്കര.  ‘കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ കിളിമകളേ’…എന്ന ഈ ഗാനത്തിന്റെ റീലിൽ കൂടിയാണ് സൗമ്യ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ആ പാട്ട് എവിടെ കേട്ടാലും സൗമ്യയുടെ മുഖമാണ് മനസ്സിൽ തെളിയുന്നത്.  റീൽസുകള്‍ ഹിറ്റായതോടെ സൗമ്യയുടെ ഏറ്റവും വലിയ ആഗ്രഹവും സഫലീകരിക്കപ്പെടുകയാണ് സിനിമാഭിനയ മെന്ന സൗമ്യയുടെ സ്വപ്നം ആണ് യാഥാര്‍ഥ്യമാകുന്നത്. വിശ്വന്‍ വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികാ വേഷത്തിൽ ആണ് സൗമ്യ എത്തുന്നത്. ഇപ്പോഴിതാ തന്റെ സന്തോഷത്തെ കുറിച്ച് സൗമ്യ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

നായികയായി തന്നെ ആദ്യ സിനിമ കിട്ടിയത് വലിയ ഭാഗ്യമാണ്. ചെറുപ്പം മുതലേ സിനിമാ നടിയാകണമെന്നായിരുന്നു മോഹം. വലിയ നായിക ആകണം എന്നൊന്നും ഉണ്ടായിരുന്നില്ല. നമ്മള്‍ ഒക്കെ ഒന്ന് ഒരുങ്ങി നടക്കുമ്പോള്‍ ഇവള്‍ടെ പോക്ക് കണ്ടോ, സില്‍മാ നടി എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ എന്റെ റീല്‍ കണ്ട് വിശ്വം വിശ്വനാഥന്‍ എന്ന സംവിധായകന്‍ എന്നെ നായികയാക്കി സിനിമ നിര്‍മിക്കാന്‍ പോവുകയാണ്. ജാഫര്‍ ഇക്കയായിരുന്നു ആദ്യം നായകനായി വരാനിരുന്നത്. എന്നാല്‍ ഡേറ്റ് ഇല്ലാത്തതുകൊണ്ട് മറ്റൊരാളായിരിക്കും നടന്‍. വഴിയില്‍ ഫ്ളക്സുകള്‍ കാണുമ്പോള്‍ എന്റെ മുഖവും അവിടെ വരുമെന്ന് വിചാരിച്ചിരുന്നു. എന്നും സൗമ്യ പറയുന്നു.

സന്തോഷം ഒരുപാടാണ്, സൗമ്യ മാവേലിക്കര എന്ന പേരിൽ തന്നെ അറിയപ്പെടാനാണ് ഏറെ ഇഷ്ടം. ന്റെ മാവേലിക്കര മുഴുവനും എന്നെ അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. ഞാൻ പണ്ടും ജീവിതത്തിൽ നിങ്ങൾ വീഡിയോയിൽ കാണുന്ന പോലെ കോമഡികാണിക്കുന്ന ഒരാൾ ആണ്. അമ്മക്ക് പാട്ടു പാടാൻ കഴിവുള്ള ആളായിരുന്നു. അതുകൊണ്ടുതന്നെ ദൈവം അനുഗ്രഹിച്ചുകൊണ്ട് പാടാൻ സാധിക്കും. എല്ലാത്തിനും എന്റെ കുടുബം വളരെ സപ്പോർട്ടാണ്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് എന്റെ അണ്ണന്റെ സപ്പോർട്ടാണ്. എന്റെ ഭർത്താവിന് ഞാൻ ഇപ്പോൾ അഭിമാനം ആണ്. പണ്ട് ദിലീപിന്റെ ഭാര്യ സൗമ്യ എന്നായിരുന്നു അറിഞ്ഞിരുന്നത്. എന്നാൽ ഇന്ന് സൗമ്യയുടെ ഭർത്താവ് ദിലീപ് എന്ന നിലയിലേക്ക് മാറി.

ഞാൻ പഠനത്തിലും അത്ര മോദേശമായിരുന്നില്ല,   ഒരു എം എസ് സി ക്കാരിയാണ് താൻ, ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിരുന്നു, [പക്ഷെ ജോലിക്ക് ഒന്നും ശ്രമിച്ചില്ല  എന്നും സൗമ്യ പറയുന്നു. പ്രവാസി സഹോദരങ്ങൾ ആണ് എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് എന്നും സൗമ്യ എടുത്ത് പറയുന്നു. അതുപോലെ ഒരുപാട് പേര് കളിയാക്കുകയും നിറം കറുപ്പായത്തിന്റെ പേരിൽ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതൊന്നും ഞാൻ കാര്യമാക്കാറില്ല എന്നും സൗമ്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *