
ജനങ്ങളുടെ മനസ് അറിയുന്ന രാഷ്ട്രീയ പ്രവർത്തകനാണ് ഗണേഷ്, ഞാൻ കണ്ടതിൽ ഏറ്റവും മികച്ച രാഷ്ട്രീയക്കാരൻ ! ബൈജു പറയുന്നു !
സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടനാണ് ബൈജു. അദ്ദേഹം ബാല നടനായി സിനിമയിൽ എത്തി മികച്ച കഥാപാത്രങ്ങളിൽ കൂടി സിനിമ ലോകത്ത് ഇപ്പോഴും തിളങ്ങി നിൽക്കുന്നു. ഒരു നടൻ എന്നതിലുപരി ഏത് കാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളുകൂടിയാണ് ബൈജു. അത്തരത്തിൽ അദ്ദേഹം സിനിമ രംഗത്തെ രാഷ്ട്രീയക്കാരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി, മുകേഷ്, ഗണേഷ് ഇവരെ മൂന്നുപേരെയും കുറിച്ചായിരുന്നു ബൈജു പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ..
സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യനാണ്. വല്ല നല്ലൊരു മനസാണ്, അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ആളാണ്. ഞാൻ ആരുടേയും പാർട്ടി നോക്കുന്നില്ല, വ്യക്തികളെ കുറിച്ചാണ് ഞാൻ പറയുന്നത്. അദ്ദേഹം ഒരു എംപിയായിരുന്നു സമയത്ത് എം പി ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാം അങ്ങേര് ചെയ്തിട്ടുണ്ട്. സ്വന്തം കൈയിൽ നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്’ സുരേഷ് ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ. നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം. കേന്ദ്രം ബി ജെ പി ഭരിക്കുന്നത് കൊണ്ട് അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാലും. പിന്നെ ബാക്കി എല്ലാം തൃശൂർ കാരുടെ കൈലാണ്, അവർ തീരുമാനിക്കട്ടെ എന്നും ബൈജു പറയുന്നു…

പക്ഷെ തൃശൂരിൽ ആ മനുഷ്യൻ ജയിച്ചാൽ മറ്റാരാവിടെ ചെയ്യുന്നതിലും മികച്ചതായി ആ അദ്ദേഹം ആ നാടിന് വേണ്ടി ചെയ്യും എന്നതിൽ ഉറപ്പാണ്. ഇത്തവണയും നിങ്ങൾ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്ന് ഞാൻ സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ മറുപടി, ഇത് അവസാനത്തെ മത്സരമായിരിക്കണമെനന്നായിരിക്കും. എന്നാണ്. ഇനി ഞാൻ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ മുകേഷ് ഞങ്ങൾ തമ്മിൽ വളരെ അടുപ്പമാണ്.
മുകേഷിന് കഴിഞ്ഞ തവണ ലഭിച്ച ഭൂരി,പക്ഷം ഇത്തവണ ലഭിക്കില്ലെന്ന് തോന്നിയിരുന്നു. ഇനി മത്സരിച്ചാൽ ജയിക്കാൻ ചാൻസ് കുറവാണ് എന്നും ബൈജു പറയുന്നു. പിന്നെ ഗണേഷ് കുമാർ, അയാൾ നല്ലൊരു രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയുന്ന രാഷ്ട്രീയ പ്രവർത്തകനാണ് ഗണേഷ് കുമാർ, ആ മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ ഒന്നും ഇവിടെ മറ്റാരും ചെയ്യുന്നില്ല എന്നും ബൈജു പറയുന്നു. പത്തനാപുരംകാർ ഗണേഷിന് പകരക്കാരനായി അതിലും മികച്ചതായി മറ്റൊരാൾ ഇനിവരാൻ ഇല്ലന്നും അദ്ദേഹം പറയുന്നു.
Leave a Reply