ഇവർ രണ്ടുപേരും സാധാരണക്കാരുടെ മനസ് അറിയുന്ന ജനപ്രതിനിധികൾ ! നാടിനും നാട്ടുകാർക്കും ഉപകാരപ്രദമായ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട് ! അദ്ദേഹം ഇനി മത്സരിക്കില്ല ! ബൈജു പറയുന്നു !

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു രാഷ്ട്രീയ പ്രവർത്തകരാണ് സുരേഷ് ഗോപിയും, കെബി ഗണേഷ് കുമാറും. ഇരുവരും സിനിമ രംഗത്തുനിന്നും പൊതുപ്രവർത്തന മേഖല തിരഞ്ഞെടുക്കുകയും നാടിനും നാട്ടുകാർക്കും വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ഇവർക്ക് ഇന്ന് ആരാധകർ ഏറെയാണ്, സുരേഷ് ഗോപി അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന നന്മ നിറഞ്ഞ പ്രവർത്തികൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

അതുപോലെ പത്തനാപുരം എം എൽ എ കൂടിയായ ഗണേഷ് കുമാർ, അടുത്തിടെ നിരവധി പ്രവർത്തനങ്ങളിൽ കൂടി കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ഇവരെ കുറിച്ച് നടൻ ബൈജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ പാർട്ടികളെ അല്ല വ്യക്തികളെയാണ് നോക്കുന്നത്. നിങ്ങളെ പോലെ എനിക്കും തോന്നിയിട്ടുള്ളത് സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ആളാണ്. അദ്ദേഹം ഒരു എംപിയായിരുന്നു സമയത്ത് എം പി ഫണ്ട് ഉപയോ​ഗിച്ച് ചെയ്യാവുന്ന എല്ലാം അങ്ങേര് ചെയ്തിട്ടുണ്ട്.

സ്വന്തം അധ്വാനത്തിൽ നിന്നും  നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്’ സുരേഷ് ​ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ. നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം. കേന്ദ്രം ബി ജെ പി ഭരിക്കുന്നത് കൊണ്ട് അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ​ഗുണമുണ്ടാലും. പിന്നെ ബാക്കി എല്ലാം തൃശൂർ കാരുടെ കൈലാണ്, അവർ തീരുമാനിക്കട്ടെ എന്നും ബൈജു പറയുന്നു…

അതുപോലെ എനിക്ക് ഉറപ്പ് പറയാൻ മാറ്റുന്ന മറ്റൊരു കാര്യം എന്നത് ഒരുപക്ഷെ അദ്ദേഹം അവിടെ  ജയിച്ചാൽ മറ്റാരാവിടെ ചെയ്യുന്നതിലും മികച്ചതായി ആ മനുഷ്യൻ ആ നാടിന് വേണ്ടി ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ടാ. ഇത്തവണയും നിങ്ങൾ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്ന് ഞാൻ സുരേഷ് ​ഗോപിയോട് പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ മറുപടി, ഇത് അവസാനത്തെ മത്സരമായിരിക്കണമെനന്നായിരിക്കും. എന്നാണ്. ഇനി ഞാൻ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതുപോലെ ഒരു മനുഷ്യനാണ് ഗണേഷ് അയാൾ നല്ലൊരു രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയുന്ന രാഷ്ട്രീയ പ്രവർത്തകനാണ് ഗണേഷ്,  അദ്ദേഹത്തിന്റെ ഒരുപാട് പ്രവർത്തനങ്ങൾ ആ നാടിനും നാട്ടുകാർക്കും ഗുണകരമാണ്, ഇതുപോലെ ജനങ്ങൾക്ക് ഉപകാരമുള്ളവർ അധികാരത്തിൽ ഏറട്ടെ..  എന്നും ബൈജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *