
കുഴിയിലേക്ക് വെക്കാനായിട്ടും ആലീസിന് ഇപ്പോഴും സംശയങ്ങളാണ് ! പ്രണയമെന്നാൽ അത് ഭാര്യ ആലീസാണെന്ന് പറഞ്ഞ ഇന്നസെന്റ് !
മലയാള സിനിമക്ക് തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എന്നാൽ മലയാളികൾ ഉള്ള കാലത്തോളം അദ്ദേഹത്തിന് മ,ര,ണ,മില്ല. വീണ്ടും വീണ്ടും നമ്മൾ ഓർത്ത് ഓർത്ത് ചിരിക്കുന്ന എത്ര എത്ര മികച്ച സിനിമകളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിരിക്കുന്നത്. അദ്ദേഹവും ഭാര്യ ആലീസും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് പലപ്പോഴും അദ്ദേഹം വാചാലനായിട്ടുണ്ട്. അത്തരത്തിൽ ഇതിന് മുമ്പ് അദ്ദേഹവും ആലീസും ചേർന്ന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
പ്രണയം എന്നാൽ എനിക്ക് ആലീസാണ്. അവളെ കാണുന്നതിന് മുമ്പ് എനിക്ക് പ്രണയബന്ധങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, താൻ ആർക്കും ഒരു ലവ് ലെറ്റർ കൊടുക്കുകയോ പ്രണയാഭ്യർത്ഥന നടത്തുകയോ ചെയ്തിട്ടില്ല ഇഷ്ടം തോന്നിയവരെയെല്ലാം നേരം പോക്കുകൾ പറഞ്ഞ് ചിരിപ്പിക്കണം എന്നേ തോന്നിയുള്ളൂ. അല്ലാതെ പ്രണയിക്കണം എന്ന് തോന്നിയിട്ടില്ല. പക്കാ ഒരു അറേഞ്ചഡ് മാര്യേജ് ആയിരുന്നു. അന്ന് സിനിമ നടനാണെന്ന് ഒന്നും ആലീസിന് അറിയില്ലായിരുന്നു, ബിസിനസുകാരൻ ആയിട്ടാണ് പെണ്ണ് കാണാൻ വന്നതെന്നും ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടെന്നുമാണ് ആലീസ് പറഞ്ഞത്.

സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു എങ്കിലും ഒരുമിച്ച് യാത്രകൾ ഒക്കെ പോയിരുന്നു. നർമ്മത്തിന്റെ കാര്യത്തിൽ ആലീസും ഒട്ടും മോശമായിരുന്നില്ല, അഭിമുഖങ്ങളിൽ പരസ്പരം കൊണ്ടും കൊടുത്തുമാണ് ഇവർ സംസാരിക്കാറുള്ളത്. നർമ്മത്തിന്റെ കാര്യത്തിൽ ആലീസും ഒട്ടും പുറകോട്ടല്ല. അറേഞ്ച് മാരേജിനേക്കാൾ നല്ലത് ലവ് മാരേജാണെന്നും കുറച്ചു കൂടി പരസ്പരം മനസിലാക്കി ജീവിക്കാൻ സാധിക്കുമെന്നും അഭിമുഖത്തിൽ ആലീസ് പറഞ്ഞിരുന്നു. പരസ്പരം മനസിലാക്കിയിരുന്നുവെങ്കിൽ ഞാൻ ആലീസിനെ വിവാഹം ചെയ്യില്ലായിരുന്നു എന്നായിരുന്നു അപ്പോൾ നടന്റെ കൗണ്ടർ. അങ്ങനെ മനസിലാക്കിയിരുന്നുവെങ്കിൽ നേരത്തെ വേണ്ടായെന്ന് വെക്കാൻ സാധിക്കുമായിരുന്നു എന്നായിരുന്നു ആലീസിന്റെ മറുപടി.
എന്റെ ചില സിനിമകൾ കണ്ടു കഴിഞ്ഞ് അവൾ എന്നോട് ചോദിക്കാറുണ്ട്, നിങ്ങൾ വീട്ടിൽ എന്നോട് പറയുന്ന പല ഡയലോടുകൾ തന്നെയാണല്ലോ സിനിമയിലും പറയുന്നത്, അപ്പോൾ നിങ്ങൾ സിനിമയിലാണോ അതോ ജീവിതത്തിലാണോ അഭിനയിക്കുന്നത് എന്ന്.. കുഴിയിലേക്ക് വെക്കാനായിട്ടും ആലീസിന് ഇപ്പോഴും സംശയങ്ങളാണ്’ എന്ന കമന്റോടെയാണ് ഇന്നസെന്റ് അത് പറഞ്ഞു നിർത്തിയത്. പ്രണയമെന്നാൽ തനിക്ക് ഭാര്യ ആലീസ് ആണെന്നാണ് അദ്ദേഹം പറയുന്നത്. നാലര പതിറ്റാണ്ടോളമായി താങ്ങും തണലുമായി നിന്നതാണ് ഇരുവരും. ഒടുവിൽ ഇന്നസെന്റ് വിടപറയുമ്പോൾ ഇനി ആലീസ് ഒറ്റയ്ക്കാണ്. എങ്കിലും ഒരു ആയുഷ്ക്കാലം മുഴുവൻ ഓർമ്മിക്കാനുള്ള ചിരി നൽകിയിട്ടാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്.. ആ കുടുംബത്തിന് ഈ ദുഃഖം സഹിക്കാനുള്ള ശക്തി സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Leave a Reply