
ഇനി ഒരു ഊഴവുമില്ല !!! മരക്കാരോടെ ഞാൻ ആ പണി നിർത്തി ! സിദ്ദിഖിനെയടക്കം പൊട്ടിച്ചിരിപ്പിച്ച് പ്രിയദര്ശന് !
ഇന്ത്യൻ സിനിമയിലെ മുൻ നിര സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളികളുടെ അഭിമാനം കൂടിയായ അദ്ദേഹം ഏറെ കൈയ്യടികളും അതുപോലെ വിമർശനങ്ങളും നേരിട്ട ഒരാളാണ്. മലയാളി എന്നും ഓര്‍ക്കുന്ന വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ എടുത്ത പ്രിയന്. അന്യഭാഷയിലും തന്റെ മുദ്രപതിപ്പിച്ച ചലച്ചിത്രകാരനാണ്. ‘കൊറോണ പേപ്പേഴ്സ്’ എന്ന ചിത്രമാണ് പ്രിയന് അടുത്തതായി ഒരുക്കുന്നത്. റിലീസിന് ഒരുങ്ങുന്ന ചിത്രത്തില്‍ യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അദ്ദേഹം പങ്കെടുത്ത പ്രെസ്സ് മീറ്റിലെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ രസകരമായി ശ്രദ്ധ നേടുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ എംടി സ്ക്രിപ്റ്റ് എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ എന്നാണ് മാധ്യമ പ്രവര്ത്തകന് ചോദിച്ചത്. അതിന് പ്രിയന്റെ മറുപടി ഇങ്ങനെയായിരുന്നു ഒരു ഇതുമില്ല, ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരോടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി, എന്നായിരുന്നു അദ്ദേഹത്തിന്റെ ആ രസകരമായ മറുപടി.
ഈ സിനിമ പ്രേക്ഷകർക്ക് മോശമായി തോന്നിയിട്ടുണ്ട് എങ്കിൽ അതും ഞാൻ സമ്മതിക്കുന്നു. എല്ലാംകൊണ്ടും ഒരു നിർഭാഗ്യം പിടിച്ച സിനിമയായിരുന്നു മരക്കാർ. സിനിമയുടെ റിലീസിന് ഒരുപാട് തടസങ്ങൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ ഈ മറുപടി കേട്ട് വേദിയിൽ ഉണ്ടായിരുന്ന സിദ്ധിഖ് അടക്കമുള്ളവര്‍ക്ക് ചിരി അടക്കാനായില്ല. മോഹന്‍ലാലിനെ നായകനാക്കി വന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് 2021ല്‍ പുറത്തിറക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിരുന്നില്ല എന്നത് മാത്രമല്ല ഏറെ വിമർശനങ്ങളും പരിഹാസങ്ങളും അദ്ദേഹത്തിന് നേടികൊടുത്തിരുന്നു. മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, തുടങ്ങിയ വമ്പൻ താരനിര തന്നെ ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 85-100 കോടിയായിരുന്നു.
ഏറെ നാളുകൾക്ക് ശേഷം യുവ താരങ്ങളെ മാത്രം മുൻനിർത്തി പ്രിയദർശൻ ചെയ്യുന്ന ‘കൊറോണ പേപ്പേഴ്സ്’ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം ഏറെ ശ്രദ്ധ നെയിടിയിരുന്നു.
Leave a Reply