എന്റെ പ്രിയന്റെ കുടുബം തകർന്നു എന്ന് നിങ്ങളോട് ആര് പറഞ്ഞു ! ഇനി മേലാൽ ഇത് ആവർത്തിക്കരുത് ! അവതാരകനോട് കയർത്ത് മോഹൻലാൽ ! മറുപടി ഇങ്ങനെ !

മലയാള സിനിമയുടെ അഭിമാനവും ലോക പ്രശസ്തനുമായ സംവിധായകനാണ് പ്രിയദർശൻ. അതുപോലെ മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ, ഇവർ ഇരുവരും വളരെ ചെറുപ്പം മുതൽ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇന്നും ആ സൗഹൃദത്തിന് ഒരു കോട്ടവും സംഭവിക്കാതെ അതുപോലെ തുടരുന്നു. അതുപോലെ ഒരു സമയത്ത് സിനിമ രംഗത്ത് ഏറ്റവും കൂടുതൽ തിളങ്ങി നിന്ന താര ജോഡികളാണ് ലിസിയും പ്രിയദർശനും. പ്രണയിച്ച് വിവാഹിതരായ വിവാഹം, വിവാഹത്തിന് ശേഷം ഒന്നു രണ്ടു സിനിമ ചെയ്തിരുന്നു, നീണ്ട 24 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവർ 2016 ൽ വിവാഹ ബന്ധം വേർപിരിഞ്ഞു, ഇവരുടെ വേര്പിരിയൽ  സിനിമ ലോകത്ത് വലിയ ഒരു വാർത്തയായിരുന്നു.

അടുത്തിടെ ഇവരുടെ മകന്റെ വിവാഹത്തിന് വേണ്ടി പ്രിയനും ലിസിയും ഒന്നിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ഇവരുടെ ദാമ്പത്യത്തെ കുറിച്ച് മോഹന്ലാലിനോടുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശന്‍ കൂടി പങ്കെടുത്ത ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്റെ കുടുംബജീവിതത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചതും അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകന്‍ ജോണി ലൂക്കോസ് ആണ് പ്രിയന്റെ തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ചോദിച്ചത്.

പക്ഷെ ഈ ചോദ്യം ചോദിച്ചതും മോഹൻലാൽ പെട്ടെന്ന് തന്നെ അവതാരകനോട് ദേഷ്യപെടുകയായിരുന്നു. പ്രിയദര്‍ശന്റെ കുടുംബ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം എടുത്ത സിനിമ എന്ന നിലയ്ക്ക് എന്തെങ്കിലും വ്യത്യാസം ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നോ, എന്നതായിരുന്നു അവതാരകന്റെ ചോദ്യം. ചോദ്യം പൂര്‍ത്തിയാക്കാന്‍ പോലും മോഹന്‍ലാല്‍ അവതാരകനെ സമ്മതിച്ചില്ല. അതിനു മുമ്പ് തന്നെ അദ്ദേഹം ശക്തമായി അതിനെ എതിർക്കുകയായിരുന്നു.

മോഹൻലാൽ പറഞ്ഞത് ഇങ്ങനെ, ഇപ്പോൾ നിങ്ങൾ പറഞ്ഞ ആ തകർച്ച എന്ന വാക്ക് തന്നെ തെറ്റാണ്.. നിനിങ്ങളാണോ ഞങ്ങളുടെ ഒക്കെ ജീവിതം തീരുമാനിക്കുന്നത്. പ്രിയദർശൻ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളുമായി അദ്ദേഹം ഇപ്പോഴും നല്ല സൗഹൃദത്തിലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മറ്റൊരാളുടെ കുടുംബം എന്ന് പറയുമ്പോള്‍ അത് നമുക്ക് അറിയാത്ത ഒരു മേഖലയാണ്. അതില്‍ കയറി ഒരിക്കലും അഭിപ്രായം പറയാറില്ല. അത് അവരുടെ സ്വകാര്യതയാണ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് ആവശ്യമില്ലാതെ അഭിപ്രായം പറയുന്നതിനോട് യോജിപ്പില്ലെന്നും മോഹന്‍ലാല്‍ വളരെ ദേഷ്യ ഭാവത്തിൽ അവതാരകനോട് പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *