
സിനിമ ഒന്നും ഇനി ജീവിതത്തിൽ ഉണ്ടാകില്ല എന്നുവരെ തോന്നിപോയി ! ഒൻപത് മാസം ഞാൻ അനുഭവിച്ചത് വളരെ വലുതാണ് ! അനുശ്രീ പറയുന്നു !
മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു അഭിനേത്രിയാണ് അനുശ്രീ. ഒരു സാധാരണ നാട്ടിൻ പുറത്തുനിന്നും സിനിമയുടെ മായികലോകത്ത് എത്തപ്പെട്ട അനുശ്രീ ഇപ്പോഴും ആ പഴയ കമുകുംചേരിക്കാരി തന്നെയാണ്. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് അനുശ്രീ സിനിമ ലോകത്ത് എത്തിയതും അവിടെ പിടിച്ചുനിന്നതും. ഇതിനോടകം ഏറെ ശ്രദ്ധേയ വേഷങ്ങൾ അനുശ്രീ ചെയ്തുകഴിഞ്ഞു. എന്നാൽ നടിയുടെ കരിയറിൽ തന്നെ വലിയൊരു നഷ്ട ആയിപോയ കഥാപാത്രമാണ് മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകനിലെ മൈന എന്ന മോഹൻലാലിന്റെ നായികാ കഥാപാത്രം.
ഇപ്പോഴിതാ എന്തുകൊണ്ട് തനിക്കത് ചെയ്യാൻ കഴിഞ്ഞില്ല എന്നത് തുറന്ന് പറയുകയാണ് അനുശ്രീ. നടിയുടെ ഏറ്റവും പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ്, ബീറ്റ്മീഡിയ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് അനുശ്രീയുടെ വെളിപ്പെടുത്തൽ പ്രചരിക്കുന്നത്. ആദ്യമായാണ് അനുശ്രീ മീഡിയയ്ക്ക് മുമ്പിൽ വന്നിരുന്ന് തന്റെ ഏറ്റവും മോശമായ ഒരു അവസ്ഥയെ കുറിച്ച് സംസാരിച്ചതും വെളിപ്പെടുത്തിയതും. വാക്കുകൾ മുഴുവിപ്പിക്കാൻ കഴിയാതെ കണ്ണ് നിറഞ്ഞ് ഒഴുകുന്ന അവസ്ഥയിലായിരുന്നു അനുശ്രീ.

അവരുടെ ആ വാക്കുകൾ ഇങ്ങനെ, ഒരു ദിവസം പെട്ടന്ന് നടന്നപ്പോൾ എന്റെ ഒരു കൈയ്യിൽ ബാലൻസ് ഇല്ലാത്തപോലെ തോന്നി. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എക്സറെ എടുത്തു പലവിധ പരിശോധനകൾ നടത്തി. പക്ഷെ കണ്ടുപിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. പിന്നെ പരിശോധിച്ചപ്പോൾ ഒരു എല്ല് വളർന്ന് വരുന്നതായി കണ്ടെത്തി. അതിൽ നെർവൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു. അതുമാത്രമല്ല എന്റെ കൈയിൽ പൾസ് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല.
അവസ്ഥ അത്ര നല്ലതല്ല എന്ന് തിരിച്ചറിഞ്ഞതോടെ പെട്ടന്ന് സർജറി ഫിക്സ് ചെയ്തു. സർജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാൻ പറ്റില്ല. എല്ലാം പെട്ടിയിൽ പൂട്ടികെട്ടി വെക്കണം എന്ന അവസ്ഥയായി. ഒമ്പത് മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നു, മാനസികമായി ഏറെ തകർന്ന നിമിഷം എന്നും പറഞ്ഞുകൊണ്ട് അനുശ്രീ കരയുകയായിരുന്നു.എപ്പോഴും ചിരിച്ച് കളിച്ച് സംസാരിക്കുന്ന അനുശ്രീ ഇത് ആദ്യമായിട്ടാണ് ഇത്രയും സങ്കടത്തോടെ സംസാരിക്കുന്നത് കാണുന്നത് അതുകൊണ്ട് തന്നെ നിരവധി പേരാണ് നടിക്ക് ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ട് എത്തുന്നത്.
Leave a Reply