നാട്ടില്‍ ജനിച്ചു വളര്‍ന്ന കുട്ടി എന്ന നിലയിലാണ് അവിടുത്തെ എല്ലാ പരിപാടികളിലും സജീവമാകുന്നത് ! ആർഎസ്എസ് വേദിയിലെത്തിയ അനുശ്രിക്ക് മോശം കമന്റുകൾ !
ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിമാരിൽ ഒരാളാണ് നടി അനുശ്രീ. മറ്റുള്ള നടിമാരെ അപേക്ഷിച്ച് അനുശ്രീയെ എപ്പോഴും വ്യത്യസ്തയാക്കുന്നത് തന്റെ നാടും നാട്ടിലെ എല്ലാ കര്യങ്ങളും ഇന്നും പഴയതുപോലെ നോക്കിക്കണ്ടു ചെയ്യുന്നു എന്നത് തന്നെയാണ്. തന്റെ നാട്ടിലെ എല്ലാ വിശേഷങ്ങൾക്കും അനുശ്രീ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ നാട്ടിൽ നടന്ന ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തതിന് സമൂഹ മാധ്യമങ്ങളിൽ മോശം കമന്റുകൾ നേരിടുകയാണ് അനുശ്രീ.
ആർഎസ്എസ് വേദിയിൽ നിൽക്കുന്ന നടി അനുശ്രീയുടെ ചിത്രമാണ് ഇപ്പോൾ ഇത്തരത്തിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിന് നിരവധി മോശം കമന്റുകളാണ് ലഭിക്കുന്നത്. സംഘിണി, ചാണകക്കുഴിയിൽ വീണ നായിക എന്നൊക്കെയാണ് അധിക്ഷേപ കമന്റുകൾ. ആർഎസ്എസ് കാര്യവാഹക് സി. പ്രദീപിൽ നിന്ന് കേസരി മാസികയുടെ രസീത് ഏറ്റുവാങ്ങുന്ന താരത്തിൻറെ ചിത്രമാണ് അധിക്ഷേപത്തിന് കാരണമാകുന്നത്.
ഈ കഴിഞ്ഞ വിജയദശമി മഹോത്സവത്തോട് അനുബന്ധിച്ച് കേസരി പ്രചാരമാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നിരുന്നു. ഇതിൻറെ ഭാഗമായാണ് പത്തനാപുരത്തും പരിപാടി സംഘടിപ്പിച്ചത്. വേദിയിൽ നിന്ന് രസീത് ഏറ്റുവാങ്ങുന്ന അനുശ്രീയുടെ ചിത്രങ്ങൾക്ക് നേരെ ഉയർന്ന സൈബർ അധിക്ഷേപത്തിൽ അനുശ്രീയെ സപ്പോർട്ട് ചെയ്‌തും കമന്റുകൾ വരുന്നുണ്ട്, മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് പങ്കെടുക്കുന്ന താരങ്ങൾക്കില്ലാത്ത എന്ത് പ്രശ്‌നമാണ് അനുശ്രീക്കുള്ളതെന്നാണ് അവർ ചോദിക്കുന്നത്.
മുമ്പും ഗണപതി മിത്താണ് എന്ന വിവാദ വിഷയത്തിൽ പ്രതികരിച്ച അനുശ്രീയെ സമാനമായ രീതിയിൽ സംഘി, ചാണക കുഴിയിൽ വീണു എന്നിങ്ങനെ ഉള്ള കമന്റുകൾ വന്നിരുന്നു, എന്നാൽ തന്റെ നിലപാടുകൾക്ക് ഒരു മാറ്റവും ഉണ്ടാകില്ല എന്നും, നാട്ടിൽ ജനിച്ചുവളർന്ന വ്യക്തി എന്ന നിലയിൽ നാട്ടിലെ എല്ലാ പരിപടികൾക്കും താൻ എത്താറുണ്ട് എന്നും, അത് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കി അല്ലെന്നും മുമ്പും അനുശ്രീ പ്രതികരിച്ചിട്ടുണ്ട്.
Leave a Reply