
കേരളം ഞാന്‍ എടുത്തിരിക്കും, ഒരു സംശയവും വേണ്ടാ ! അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിച്ചു ! കണ്ണൂരുനിന്ന മത്സരിക്കാനും ഞാൻ തയ്യാറാണ് ! സുരേഷ് ഗോപി !
തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹം ഏറെ വിമർശങ്ങൾ നേരിടാറുണ്ട്. എങ്കിലും തന്റെ പാർട്ടിയെ എപ്പോഴും മുറുകെ പിടിക്കുന്ന അദ്ദേഹം ഇപ്പോൾ വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. കേരള ബിജെപിയുടെ മുഖം തന്നെ ഇപ്പോൾ സുരേഷ് ഗോപിയായി മാറിക്കഴിഞ്ഞു. ഇപ്പോൾ സിനിമ രംഗത്തുനിന്നും ഇപ്പോൾ കൃഷ്ണകുമാറും സുരേഷ് ഗോപിയും പാർട്ടിക്ക് വേണ്ടി വലിയ പ്രവർത്തനങ്ങളിൽ ആണ്.
ഇപ്പോഴിതാ ഇവർ ഇരുവരും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അടുത്തിടെ അദ്ദേഹം പങ്കുവച്ച പോസ്റ്റിനു ഒരാള്‍ നല്കിയ കമന്റും അതിന് കൃഷ്ണ്കുമാര് നല്കിയ മറുപടിയുമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. “എനിക്ക് മനസിലാവുന്നതേ ഇല്ല താങ്കള്‍ എന്തിനാണ് കേരളത്തില്‍ രക്ഷപെടാത്ത ഒരു പാര്‍ട്ടിക്കു വേണ്ടി ഇങ്ങനെ കഷ്ടപെടുന്നതന്ന്” എന്നായിരുന്നു ആ കമന്റ്.
അതിനു അദ്ദേഹത്തിന്റെ ആ മറുപടി ഇങ്ങനെ ആയിരുന്നു, ഈ ചോദ്യത്തിന് കൃഷ്ണകുമാർ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. . 1, ലാഭേച്ഛയില്ലാതെ കര്‍മം ചെയ്യുക. 2. 80 തുകളില്‍ പാര്‍ലമെന്റില്‍ 2 സീറ്റുണ്ടായിരുന്ന ബിജെപി ഇന്ന് 300 റിലധികം സീറ്റോടെ രണ്ടാം തവണയും ഭരിക്കുന്നു.. അങ്ങനെ ഒരുപാട് കാര്യങ്ങൾ… നീട്ടി എഴുതി ബോറടിപ്പിക്കുന്നില്ല.. കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്.’- എന്നായിരുന്നു താരത്തിന്റെ മറുപടി. കൃഷ്ണകുമാറിന്റെ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചൾക്ക് കാരണമായിരുന്നു.

അതുപോലെ അടുത്തിടെ സുരേഷ് ഗോപി പൊതു വേദിയിൽ പ്രസംഗിച്ചത് ഇങ്ങനെ ആയിരുന്നു. ഇരട്ടച്ചങ്കുണ്ടായത് തന്റെ സിനിമയായ ലേലത്തിലാണ്. ഇപ്പോൾ ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് ചമഞ്ഞ് ചടഞ്ഞുകൂടിയിരിക്കുന്നത്. നരേന്ദ്രമോദി കേരളം എടുത്തിരിക്കും എന്ന് പറഞ്ഞാൽ എടുത്തിരിക്കും. അതിന് കാരണമാവുക സർക്കാരിന്റെ ചെയ്തികളാകും. സിപിഎമ്മിന്റെ അടിത്തറ ഇളക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ മത്സരിക്കാനുള്ള സന്നദ്ധതയും സുരേഷ് ഗോപി വ്യക്തമാക്കി. ഈ തൃശൂർ എനിക്ക് വേണം. നിങ്ങൾ തന്നാൽ തൃശൂർ ഞാനിങ്ങെടുക്കും. തൃശ്ശൂരിൽ അല്ല, കണ്ണൂരിൽ വേണമെങ്കിലും മത്സരിക്കാം. മത്സരിക്കാൻ തയ്യാറാണെന്നും ജയമല്ല പ്രധാനം..
എനിക്ക് പറയാനുള്ളത് ഇതാണ്, ശ്രീ ഗോവിന്ദനും അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ. 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍. രണ്ടു നേതാക്കന്മാര് മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, നിങ്ങളെയൊക്കെ അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്..
അതുപോലെ ആയിരക്കണക്കിന് പരാതികളാണ് സഹകരണ ബാങ്കുകളുടെ തട്ടിപ്പിനെ കുറിച്ച് ദിനം പ്രതി ലഭിക്കുന്നത്. ഇതിന് പരിഹാരം കണ്ടെത്താൻ സഹകരണ ബാങ്കിലെ നിയമനങ്ങൾ ബാങ്കിംഗ് റിക്രൂട്ട്മെന്റ് സർവീസിലൂടെ നടത്തണം. മൊത്തത്തിൽ ഇവിടെ മാറ്റങ്ങൾ വരണം. അഴിച്ചുപണികൾ നടത്തണം എന്നും സുരേഷ് ഗോപി പറയുന്നു.
Leave a Reply