
കാബൂളിവാലയിൽ നിന്ന് ഒഴിവാക്കി, ശൂന്യതയും ദാരിദ്ര്യവുമായിരുന്നു മുന്നില്‍ ! വണ്ടിക്കൂലി ഇല്ലാത്തതുകൊണ്ട് നടന്ന് നീങ്ങിയ ദൂരങ്ങൾ ! ജീവിതം പറഞ്ഞ് ഷിജു !
മലയാളികൾക്ക് വളരെ പരിചിതനായ ആളാണ് നടൻ ഷിജു. സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായ ആളുകൂടിയാണ് അദ്ദേഹം. ഇപ്പോൾ ബിഗ് ബോസ് സീസൺ 5 ലെ ഒരു മത്സരാർത്ഥിയാണ്. അവിടെ വെച്ച് അദ്ദേഹം തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ കഴിഞ്ഞ് നില്ക്കുന്ന സമയത്താണ് ഷിജുവിനെ സിദ്ദിഖ് ലാലിന്റെ കാബൂളിവാലയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പിന്നീട് താനല്ല അതില്‍ ഹീറോ എന്നു പറഞ്ഞ് നാന വാരികയില്‍ വാര്‍ത്ത വന്നു.
ഞാൻ ഒരുപാട് സ്വപ്നം കണ്ടു. പക്ഷേ പിന്നീട് ഒരു സുപ്രഭാതത്തില്‍ ഞാനല്ല അതില്‍ ഹീറോ എന്നുപറഞ്ഞ് നാന വാരികയില്‍ വരുന്നു. എന്റെ ആദ്യത്തെ തകര്‍ച്ച അതായിരുന്നു അത്. ശേഷം വീണ്ടും സിനിമ മോഹവുമായി എല്ലാവിധ പ്രതിക്ഷകളോടെയും ഞാന്‍ ചെന്നൈയിക്ക് പോയി, ഒരു ദിവസം ദി സിറ്റി എന്ന സിനിമയുടെ ഓഡിഷന് എന്നെ വിളിക്കുന്നു. അവര്‍ പറയുന്ന രീതിയില്‍ ഞാന്‍ അഭിനയിക്കുന്നു. എന്റെ കൂടെ അഭിനയിക്കേണ്ട മറ്റു അഭിനേതാക്കൾക്ക് ഉയരം കുറവായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളില്‍ ഒരാള്‍ക്ക് മാത്രം പൊക്കം കൂടുതലാവുന്നത് ശരിയാവില്ലെന്ന് പറഞ്ഞ് അവിടെയും ഞാന്‍ ഒഴിവാക്കപ്പെട്ടു. ആ നിമിഷം എന്റെ കാല്ക്കീഴിലുള്ള ഭൂമി ഇല്ലാതായിപ്പോയ അവസ്ഥയായിരുന്നു.

ശേഷമാണ് എനിക്ക് മഹാപ്രഭു എന്ന തമിഴ് പടം കിട്ടുന്നത്. വില്ലന്റെ മകന്റെ കഥാപാത്രമായിരുന്നു. 5000 രൂപ പ്രതിഫലം. അതില്‍ എന്റെ അച്ഛനായി വന്നത് രാജന് പി ദേവ് സാര്‍ ആയിരുന്നു. സിദ്ദിഖ് ഷമീര്‍ സംവിധാനം ചെയ്ത മഴവില്‍ക്കൂടാരത്തില്‍ രാജന് ചേട്ടന് പറഞ്ഞതുപ്രകാരം എനിക്ക് അവസരം കിട്ടി. ഇതേ സംവിധായകന്റെ അടുത്ത പടത്തില്‍ ഞാന്‍ ഹിറോ ആയി. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആ സിനിമ. കോടി രാമകൃഷ്ണ എന്ന തെലുങ്ക് സംവിധായകന്റെ പടമാണ് പിന്നീട് ലഭിച്ചത്.
എന്റെ ആ തമിഴ് പടത്തിലെ അഭിനയം കണ്ടാണ് അദ്ദേഹം വിളിച്ചത് 2 ലക്ഷമാണ് പ്രതിഫലമെന്നും അതിനു മുകളില്‍ ചോദിക്കരതെന്നും ചെന്നപ്പോള്‍ പറഞ്ഞു. 2 ലക്ഷം എന്ന് കേട്ടപ്പോള്‍ എന്റെ തല കറങ്ങി. പിന്നീടുള്ള രണ്ട് ദിവസങ്ങള്‍ കൂടി ചേര്‍ത്ത് തമിഴില്‍ 13 സിനിമകളാണ് ഞാന്‍ കമ്മിറ്റ് ചെയ്തത്. ഞാനൊരു കോണ്ടസ കാര്‍ ഒക്കെ വാങ്ങുന്നു. ഈ സമയത്താണ് തമിഴ് സിനിമാ വ്യവസായത്തില്‍ ഫെഫ്സി സംഘടനയുടെ സമരം നടക്കുന്നത്. തമിഴ് സിനിമാ വ്യവസായം സ്തംഭിച്ചു. ഒരു സിനിമ പോലും തുടങ്ങാന്‍ പറ്റില്ല എന്ന് വന്നു. അതോടെ എന്റെ സിനിമ ജീവിതത്തിന് തന്നെ ഒരു തീരുമാനമായി.
ഞാന്‍ കമ്മിറ്റ് ചെയ്ത 12 പടങ്ങളും ക്യാന്‍സല്‍ ആയിപ്പോയി. ശൂന്യതയും ദാരിദ്ര്യവുമായിരുന്നു മുന്നില്‍. വണ്ടിക്കൂലി ഇല്ലാത്തതുകൊണ്ട് കിലോമീറ്ററുകള്‍ നടന്ന് യാത്ര ചെയ്ത കാലം, തെലുങ്കില്‍ അഭിനയിച്ച 75 ശതമാനം സിനിമകളും ഹിറ്റ് ആണ്. കരിയര്‍ വീണ്ടും മികച്ച നിലയില്‍ ആയ സമയത്താണ് ഒരു സംഘട്ടനരംഗത്തിന്റെ ഷൂട്ടിനിടെ പരിക്ക് പറ്റുന്നത്. ഡിസ്ക് തെന്നി ഒരു വര്‍ഷത്തോളം കിടപ്പിലായി. ശേഷം സീരിയലാണ് കിട്ടിയത് എന്നും ഷിജു പറയുന്നു.
Leave a Reply