
റോബിന്റെ ആരാധകൻ എന്ന് എന്നെ വിളിക്കുന്നതിലും നല്ലത് വെ,ടി,വെച്ച് കൊ,ല്ലു,ന്നതാണ് ! മനോജ് കുമാര്‍ പറയുന്നു !
ബിഗ് ബോസ് സീസൺ 4 ൽ കൂടി ജനശ്രദ്ധ നേടിയ ആളാണ് ഡോ റോബിൻ രാധാകൃഷ്ണൻ. സീസൺ കഴിഞ്ഞ് അടുത്ത സീസൺ തുടങ്ങി എങ്കിലും റോബിൻ ഇപ്പോഴും ചർച്ചാ വിഷയം തന്നെയാണ്. റോബിൻ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു. സീരിയല്‍ താരം മനോജ് കുമാറും ഇത്തരം നിരൂപണങ്ങളാല്‍ സജീവമാണ്. ഈ സീസണിലെ താരങ്ങളെ താന്‍ പഠിച്ചുവരുകയാണ് എന്നാണ് മനോജ് കുമാര്‍ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറയുന്നത്.
അതുപോലെ അടുത്തിടെ അദ്ദേഹം റോബിൻ സപ്പോർട്ട് ചെയ്യുന്നത് പോലെ ഉള്ള ഒരു വീഡിയോ ഇട്ടിരുന്നു. സമീപകാലത്ത് വൻ വിമർശനങ്ങളാണ് റോബിൻ നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ നടൻ മനോജ് കുമാർ റോബിനെ കുറിച്ച് വീഡിയോ ചെയ്തത്. പൊതുപരിപാടികളിൽ റോബിൻ അലറി വിളിച്ച് സംസാരിക്കുന്നതിനെതിരെ ആണ് സോഷ്യൽ മീഡിയയിൽ വിമർശനം നടക്കുന്നത്. പ്രശസ്തിയിലേക്ക് വരാനുള്ള ഇപ്പോഴത്തെ മാർഗമായി പലരും റോബിനെ തെറിപറയുകയാണ് ചെയ്യുന്നതെന്ന് മനോജ് പറയുന്നു.

അയാളെ അയാളുടെ വഴിക്ക് വിട്ടേക്ക്. അയാൾ നിങ്ങളുടെ ആരുടെയും വീട്ടിൽ വന്ന് കൂവുന്നില്ലല്ലോ. അവനെ ക്ഷണിക്കുന്ന പരിപാടികളിൽ പോയിട്ടല്ലേ അവൻ അലറുന്നത്. അവൻ അങ്ങനെ അലറുമ്പോൾ സംഘാടകർക്കും കുഴപ്പമില്ല. അവിടെ അത് കാണാനെത്തിയവർക്കും കുഴപ്പമില്ല. പിന്നെ മറ്റുള്ളവർക്ക് എന്തിനാണ് എത്ര വേദന എന്നും മനോജ് അന്ന് വീഡിയോയില്‍ ചോദിച്ചത്. ഇപ്പോഴിതാ തന്റെ ആ വീഡിയോക്ക് വ്യക്ത വരുത്തിയിരിക്കുന്നത്.
മനോജ് പറയുന്നത് ഇങ്ങനെ, ഞാൻ ആ വീഡിയോ ചെയ്തതിന് ശേഷം പലരും പറയുന്നത് കേട്ടു ഞാൻ റോബിൻ ഫാനാണെന്ന്. ഒരിക്കലുമല്ല. റോബിന്റെ ഫാനാണ് ഞാനെന്ന് നിങ്ങൾ എന്നെ പറയുകയാണെങ്കിൽ അതിനേക്കാൾ ഭേദം എന്നെ വെടിവെച്ച് കൊല്ലുകയാണ്. റോബിന്റെ ഫാനാണ് ഞാൻ എന്ന് കേൾക്കുന്നത് എനിക്ക് അപമാനമാണ്. റോബിനെ താഴ്ത്തി പറയുന്നതല്ല. റോബിൻ എന്റെ ആരാധന മൂർത്തിയാകാൻ അദ്ദേഹം ഒരു നടനല്ല, പാട്ടുകാരനല്ല, സ്പോർട്സ്മാനല്ല ഒന്നുമല്ല. റോബിൻ ഒരു ബിഗ് ബോസ് മത്സരാര്‍ത്ഥിയും ഡോക്ടറും മാത്രമാണ്. റോബിനുമായി എനിക്ക് ഒരു കമ്യൂണിക്കേഷനുമില്ല. റോബിൻ എന്ത് പേക്കൂത്ത് കാണിച്ചാലും ഞാൻ സപ്പോർട്ട് ചെയ്യുന്നുമില്ലെന്നും മനോജ് കുമാർ വീഡിയോയില്‍ വ്യക്തമാക്കി.
Leave a Reply