അദ്ദേഹത്തോടൊപ്പം ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത് ! എനിക്ക് സുഖമില്ല എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആ കരുതൽ അത് എന്നെ ഞെട്ടിച്ചു ! മനോജ് പറയുന്നു !!

നമ്മൾ ഏവർക്കും വളരെ പ്രിയങ്കരനായ താര ജോഡികളാണ് ബീന ആന്റണിയും ഭർത്താവ് മനോജൂം, മനോജ് സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് മനോജ്, യുട്യൂബ് ചാനൽ വഴിയും തന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള മനോജ് കഴിഞ്ഞ ദിവസങ്ങൾക്ക് മുമ്പാണ് തന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തുറന്ന് പറഞ്ഞത്, ബെല്‍സ് പള്‍സി എന്നാണ് ഈ അസുഖത്തിന് പേര്.

മുഖത്തിന്റെ ഒരു വശം താല്‍ക്കാലികമായി കോടിപ്പോയി. രാവിലെ പല്ല് തേക്കുന്നതിനിടയില്‍ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഉടന്‍ ഡോക്ടറായ സുഹൃത്തായ കുഞ്ഞച്ചനോട് വീഡിയോകോളില്‍ ഇതിനെ കുറിച്ച്  സംസാരിച്ചു. സ്‌ട്രോക് ആണോയെന്ന ഭയമുണ്ടായിരുന്നു. അദ്ദേഹം ബെല്‍സ് പള്‍സിയെന്ന് പറഞ്ഞു, ഇതിന്റെ കാരണമായി ഡോക്ടർ പറഞ്ഞത് നമ്മളറിയാതെ ഉള്ളില്‍ ചിക്കന്‍പോക്‌സ്, കോള്‍ഡ്, ചെവിയിലെ പ്രശ്‌നം അങ്ങനെ എന്തെങ്കിലും വന്ന് പോയാല്‍, അതുവഴി നീര്‍ക്കെട്ട്, വീക്കം ഒക്കെ വന്നാല്‍ ചിലപ്പോള്‍ ഇത്തരത്തില്‍ ഉണ്ടാകാം അല്ലാതെ തനിക്ക് മറ്റു ചെക്കപ്പുകളിൽ യാതൊരു കുഴപ്പവുമില്ലന്നും മനോജ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ അസുഖ കാര്യത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്, നിങ്ങളുടെ ഒക്കെ പ്രാര്‍ത്ഥന വളരെ വലുതാണ്. എന്റെ വിവരം അറിഞ്ഞിട്ട് നിരവധി ആളുകളാണ് വിളിച്ചു സംസാരിച്ചത്. ഞാൻ ശെരിക്കും ഞെട്ടിപ്പോയി. ഞങ്ങളോടുള്ള  നിങ്ങളുടെ സ്‌നേഹം കാണുമ്പൊള്‍ ശരിക്കും സന്തോഷമായി. ഇങ്ങനെയൊക്കെ വന്നതുകൊണ്ടാണല്ലോ ഈ സ്‌നേഹം ഒക്കെ തിരിച്ചറിയാന്‍ സാധിച്ചത്  എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്. ചിലര്‍ വിളിച്ചു കരയുകയാണ്. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ആണ് ഞങ്ങളുടെ നിലനില്‍പ്പ്. ഓരോ ആളുകളുടെയും സ്‌നേഹം നമ്മള്‍ തിരിച്ചറിഞ്ഞു. സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ എനിക്ക് എന്റെ സഹോദരനെ പോലെയാണ്.

വളരെ വലിയ ആത്മബന്ധമുണ്ട് ഞങ്ങൾ തമ്മിൽ, എന്റെ വീഡിയോ കണ്ടിട്ട് അവൻ വിളിച്ചു പറഞ്ഞത് അത് കണ്ടിട്ട് അവൻ കരഞ്ഞുപോയെന്നാണ്, എനിക്ക് വേണ്ടി ദേവാലയങ്ങളിൽ പ്രാർഥിച്ച ഒരുപാട്പേരുണ്ട്.  അതുപോലെ മമ്മൂക്കയുടെ മെസേജ് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി ഒന്നോ രണ്ടോ പടങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. എന്റെ ഈ വിവരം അറിഞ്ഞിട്ടാകാം എനിക്ക് അദ്ദേഹം മെസേജ് അയച്ചത്. തിരികെ മെസേജ് അയച്ചപ്പോള്‍ എന്നോട് വിഷമിക്കണ്ട എന്നും പറഞ്ഞു ആശ്വസിപ്പിച്ചു. കൂടാതെ അമ്മയുടെ മീറ്റിങ്ങിനു ചെന്നപ്പോള്‍ ബീനയോടും അദ്ദേഹം എന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. വലിയ മനസുള്ള ആളാണ്, എല്ലാവരോടും ഒരുപാട് നന്ദി ഉണ്ടെന്നും അദ്ദേഹം പറയുന്നു.

അതുപോലെ ജീവിതത്തിൽ മറ്റൊരു സന്തോഷ വാർത്ത കൂടി ഉണ്ട്, ഇന്റര്‍നാഷണല്‍ മാര്‍വെല്‍ മൂവിക്ക് ഒരു പ്രധാന കഥാപാത്രത്തിന് ശബ്ദം നല്‍കാന്‍ ഞാൻ അപേക്ഷിച്ചിരുന്നു, അത് കിട്ടി, ഇപ്പോൾ അസുഖം 90 ശതമാനം ഭേതമായെന്നും ഇപ്പോൾ ഒരുപാസ് വ്യത്യാസം ഉണ്ടെന്നും അദ്ദേഹം പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *