“എൻ്റെ ബീന ഹോസ്പിറ്റലിൽ” !! ‘ഞാനും അവളും അനുഭവിക്കുന്ന വേദനകൾ’ ! നിറ കണ്ണുകളോടെ മനോജ് !!
മലയാളികൾക്ക് ഒരുപാട് സ്നേഹിക്കുന്ന താര ജോഡികളാണ് ബീന ആൻ്റണിയും ഭർത്താവ് മനുവും. ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് ബീന പിന്നീട അങ്ങോട്ട് 80 ൽ കൂടുതൽ ചിത്രങ്ങൾ താരം ഇതിനോടകം ചെയ്തിരുന്നു, ചെറുതും വലുതുമായ നിരവധി കഥാപത്രങ്ങൾ കൂടത്തെ എഴുപതോളം സീരിയലുകളും ബീന ചെയ്തിട്ടുണ്ട്, വില്ലത്തിയായും നായികയായും എല്ലാം, ഏത് കഥാപാത്രമായാലും ബീനയുടെ കയ്യിൽ അത് സുരക്ഷിതമാണ് എന്ന് തന്നെ പറയാം.. ബീനയെ പോലെത്തന്നെ മനുവും നമുക്ക് വളരെ പ്രിയങ്കരനായ അഭിനേതാവാണ്..
എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം ഏറെ വിഷമകരമായ ഒരു വാർത്തയുമായി മനു രംഗത്ത് വന്നിരുന്നു, ഇവരുടെ യുട്യൂബ് ചാനലിലൂടെയാണ് ഇവരുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുള്ളത് അത്തരത്തിൽ കഴിഞ്ഞ ദിവസം ഏറെ വിഷമത്തിൽ മനു ഒരു വീഡിയോ പങ്കുവെച്ചിരുന്നു, ഭാര്യയ്ക്ക് കോവിഡ് പോസിറ്റീവ് ആയ വിവരമാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്, മനുവിന്റെ വാക്കുകൾ ഇങ്ങനെ, എന്‌റെ ബീന ഹോസ്പിറ്റലിലാണ്, അവൾക്ക് കോവിഡാണ്, ഞാനും അവളും അനുഭവിക്കുന്ന വേദനകള്‍ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ മനോജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
എല്ലാവരും ജീവിക്കാനുള്ള നെട്ടോട്ടത്തിലാണ് അതുകൊണ്ടുതന്നെ, ലോക്ഡൗണിന് മുന്‍പ് ബീന ഒരു സീരിയലിന്‌റെ ഷൂട്ടിംഗിനായി പോയപ്പോള്‍ അവിടെയൊരാള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു, അതിന് ശേഷമാണ് ബീനയ്ക്കും പോസിറ്റീവായത്. ആദ്യം തൊണ്ട വേദനയും ശരീര വേദനയും ആയിട്ടായിരുന്നു തുടക്കം. അതിന് ശേഷമാണ് പരിശോധിച്ചത്. അതോടെയാണ് പോസിറ്റീവാണെന്ന് അറിഞ്ഞത്. സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുന്‍പ് പോസിറ്റീവായിരുന്നു. അവര്‍ക്ക് റൂം ക്വാറന്റൈനീല്‍ ഇരുന്ന് രോഗം മാറിയിരുന്നു. ബിനയ്ക്കും അതുപോലെ റൂം ക്വാറന്റൈനീല്‍ ഇരുന്ന് രോഗം മാറുമെന്ന് കരുതി.
പക്ഷെ ദിവസങ്ങൾ കഴിയുംതോറും അവൾ ആകെ അവശയായി വരുന്നതു കണ്ടു, വേദനകൾ കൂടി വരുന്നു, അങ്ങനെ ഞങ്ങൾ ഓക്‌സിമീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ ഓക്‌സിജന്‍ കുറയുന്നതായി തോന്നി. ചുമയും ക്ഷീണവുമുണ്ടായിരുന്നു അവൾക്ക് കൂടുതലും. ശരീരത്തിന് ഒരു ബലവും ഇല്ലാത്തതുപോലെ തളർന്നു വരുന്നതുപോലെയായിരുന്നു അവളുടെ അവസ്ഥയെന്നും നിറ കണ്ണുകളൊടെ മനു പറയുന്നു. തങ്ങളുടെ ബന്ധത്തിലുളള ഒരു ഡോക്ടര്‍ പറഞ്ഞതനുസരിച്ച് അവളെ ഇഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മനോജ് വീഡിയായില്‍ പറഞ്ഞു.
അവളുടെ ആയുസിന്റെ ബലംകൊണ്ടു മാത്രമാണ് അവൾ രക്ഷപെട്ടതെന്നും, ഇപ്പോൾ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നെനും എല്ലാവരും ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണം എന്നും മനു പറയുന്നു. നിരവധി പേരാണ് മനുവിന് ആശ്വാസ വാക്കുകളുമായി എത്തുന്നത്. പഴയതുപോലെ എല്ലാവരും ഈ അവസ്ഥയുടെ നിസ്സരമായി കാണതെ, നമ്മൾ കടന്നു പോയ്‌കൊണ്ടിരിക്കുന്ന ഗുരുതരമായ അവസ്ഥയെ കുറിച്ച് മനസിലാക്കണമെന്നും, എല്ലാവരും സുരക്ഷിതരായി വീട്ടിൽ ഇരിക്കണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു…..
Leave a Reply