‘എൻ്റെ പൊന്ന് മോൻ പോയി’ ! അവസമായി ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ല ! നിറ കണ്ണുകളോടെ ബീന ആൻ്റണി !!
മലയാള സിനിമയിൽ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായിരുന്ന അഭിനേത്രിയാണ് നടി ബീന ആൻ്റണി. ഇപ്പോഴും അഭിനയ മേഖലയിൽ സജീവ സാന്നിധ്യമാണ് നടി. ഭർത്താവ് മനോജൂം അഭിനയ മേഖലയിൽ സജീവമാണ്, ഇപ്പോൾ ഇരുവരും സീരിയലുകളുടെ തിരക്കിലായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർക്ക് ചില വിഷമ സംഭവങ്ങൾ ഉണ്ടായിരുന്നു, ഇവർക്ക് സ്വന്തമായൊരു യുട്യൂബ് ചാനൽ ഉണ്ടായൊരുന്നു അതിലൂടെ താരങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്..
അത്തരത്തിൽ കഴിഞ്ഞ ദിവസം മനോജ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു, ഭാര്യ ബീനക്ക് കോവിഡ് പോസിറ്റീവ് ആയതും, അതുമൂലം ബീന അനുഭവിച്ച ശാരീരിക മാനസിക വിഷമങ്ങളും എല്ലാം പറഞ്ഞ് മനോജ് വിഡിയോയിൽ പൊട്ടി കരയുകയായിരുന്നു, വീഡിയോ കണ്ട എല്ലാവരും അദ്ദേഹത്തെ ആശ്വസിപ്പിച്ചിരുന്നു. ആദ്യമൊക്കെ പനിയുടെ ബുദ്ധിമുട്ടലുകൾ കണ്ടതുകൊണ്ട് ആശുപത്രിയിൽ പോകാൻ മടിച്ചിരുന്നു വീട്ടിൽ തന്നെ ചികിത്സയ്‌ക്കുകയായിരുന്നു എന്നാൽ അതാണ് തന്റെ ആരോഗ്യ നില മോശമാകാൻ കാരണമായത് എന്നും ബീന പിന്നീട് തുറന്ന് പറഞ്ഞിരുന്നു…
ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ തന്റെ അവസ്ഥ വളരെ മോശമായിരുന്നു, ആ സമയത്ത് മനസ്സിൽ ഇനി മനുവേട്ടനെയും മകനെയും കാണാൻ സാധിക്കുമോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നും, ഇതൊരു പുതു ജീവൻ ആന്നെനും ബീന പറഞ്ഞിരുന്നു.. എന്നാൽ ഇപ്പോൾ അതിലും വിഷമകരമായ മറ്റൊരു ദുഖ വർത്തകൂടി ബീനയെയും കുടുംബത്തെയും തകർത്തിരിക്കുയാണ്, തന്റെ പ്രിയപ്പെട്ട ബെന്നാച്ചിയുടെ വിയോഗം..
ആറ് മാസം മുമ്പാണ് തന്റെ ചേച്ചിയുടെ മകന്‍ കൊവിഡ് ബാധിച്ച് ഞങ്ങളെ വിട്ടു പോയത്. 23 വയസായിരുന്നു ബെന്നിന് ഉണ്ടായിരുന്നത്. ആശുപത്രിയില്‍ അഡ്മിറ്റായ ബെന്‍ പ്രിയപ്പെട്ടവരെ കാണാതെ യാത്രയാകുകയായിരുന്നു. ഈ ഷോക്കില്‍ നിന്നും ഞങ്ങൾ ആരും ഇതുവരെ മോചിതയായിട്ടില്ല എന്നും ഇവർ പറയുന്നു. ആശുപത്രിയില്‍ കിടന്നാല്‍ തനിക്കും ആ അവസ്ഥ ഉണ്ടാകുമോ എന്ന് താൻ ഭയന്നിരുന്നു. ബെന്നിന്റെ വിയോഗം ഞങ്ങളെയൊക്കെ പിടിച്ചുലച്ചെന്ന് ബീന പറയുന്നു.
അവൻ ചെറിയ പ്രായമല്ലേ, 23 വയസ്. ബി ടെക് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ഏത് പ്രായത്തിലും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന വലുതാണല്ലോ, അവൻ ഞങ്ങളുടെ പൊന്നു മോൻ ആയിരുന്നു ബെന്‍ ഫ്രാന്‍സിസ് എന്നാണ് മുഴുവന്‍ പേര്. വീട്ടില്‍ മൂന്ന് പെണ്‍ക്കുട്ടികളാണല്ലോ, ആദ്യം ഉണ്ടായ ആണ്‍കുട്ടിയാണ് അവൻ. എല്ലാവരും ഓമനിച്ച് വളര്‍ത്തിയതാണ് അവനെ, ബെന്നാച്ചി എന്നായിരുന്നു ഞങ്ങള്‍ സ്നേഹത്തോടെ വിളിച്ചിരുന്നത്. എപ്പോഴും ചിരിച്ച മുഖമായിരുന്നു എന്റെ മോന്.
ആരോടും ദേഷ്യപ്പെടില്ല, ഞാന്‍ ഷൂട്ടിന് പോലും പോകാതെ അവനെ നോക്കിയിരുന്നിട്ടുണ്ട്. , വീട്ടിലെ ഓമനയായിരുന്നു. മിക്കപ്പോഴുിം ഞങ്ങൾ കുടുംബത്തിൽ ഒത്തുകൂടും. ഞങ്ങളെ കാത്തിരിക്കലാണ് അവന്റെ ഏറ്റവും വലിയ സന്തോഷം. കഴിഞ്ഞ വര്‍ഷം പക്ഷെ പോകാന്‍ പറ്റിയില്ല, അവനതില്‍ വലിയ സങ്കടമായിരുന്നെന്നും ബീന പറയുന്നു. ഇനി എന്റെ മോന്‍ ഇല്ല, എന്നെ കാത്തിരിക്കാന്‍.
അവന്റെ ബോഡി പോലും ആരും കണ്ടിട്ടില്ല, ഞാനും അതോടെ മെന്റലിയും ഫിസിക്കലിയും തകര്‍ന്നു പോയിരുന്നു. കിഡ്‌നി സംബന്ധമായ ആരോഗ്യ പ്രശ്‌നമാണ് അവന്റെ നില വഷളാക്കിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെ പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അവനെ രക്ഷിക്കാനായില്ല. ഇത് ഞങ്ങളുട മാത്രം അവസ്ഥയല്ല ഒരുപാടുപേർ ഈ അവസ്ഥയിലൂടെ ഇപ്പോൾ കടന്നു പൊന്നുണ്ടെന്നും നമ്മുടെ വീട്ടിൽ സംഭവിക്കുമ്പോഴാണ് ആ ദുഖത്തിലെ വില തിരിച്ചറിയുന്നതാണെന്നും ബീന പറയുന്നു.
Leave a Reply