
മകന് ജ്യോതികയോടുള്ള ഇഷ്ടത്തെ കുറിച്ച് അറിഞ്ഞപ്പോൾ മൗനം പാലിക്കുകയായിരുന്നു ! വിവാഹം അത്ര എളുപ്പമായിരിക്കുന്നില്ല ! ശിവകുമാർ പറയുന്നു !
ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള താര ജോഡികളാണ് സൂര്യയും ജ്യോതികയും. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിലെ തന്നെ മുൻ നിര നായികയായിരുന്ന ജ്യോതികയും സിനിമയിൽ തിളങ്ങി വന്നുകോടിരുന്ന സൂര്യയുടെയും ജീവിതത്തിൽ വഴിത്തിരിവായത് കാക്ക കാക്ക എന്ന ചിത്രമായിരുന്നു. ചിത്രം സൂപ്പർ ഹിറ്റായി മാറിയതോടെ ഈ ജോഡികളും സൂപ്പർ ഹിറ്റായി മാറി. ഈ സിനിമയോടെയാണ് ഇരുവരുടെയും പ്രണയം ശക്തമാകുന്നത്. എന്നാൽ ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രമുഖ നടനും സൂര്യയുടെ പിതാവുമായ ശിവകുമാർ ഒരു യുട്യൂബ് ചാനലിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിനയെ വാക്കുകൾ ഇങ്ങനെ, ജ്യോതികയുടെ കാര്യം അറിഞ്ഞപ്പോഴൊക്കെ തങ്ങൾ മൗനം പാലിക്കുകയായിരുന്നു. സൂര്യക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശം നൽകിയിരുന്നു. പക്ഷെ സിനിമ രംഗത്തുനിന്നും മകൻ ഒരു വിവാഹം വേണമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നില്ല.പക്ഷെ അവന്റെ ഇഷ്ടത്തിനാണ് ഞങ്ങൾ പ്രാധാന്യം നൽകിയത്. വിവാഹത്തിന് ആദ്യം ഒന്നും ഞങ്ങൾ സമ്മതം നൽകിയിരുന്നില്ല. നാല് വർഷമാണ് ഇരുവരും വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരുന്നത്, വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ഇവരുടെ വിവാഹമെന്നും അദ്ദേഹം പറയുന്നു.

2003 ലാണ് കാക്ക കാക്ക സിനിമ റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നു. വളരെ സ്വകാര്യമായിട്ട് നടന്ന ഒരു ചടങ്ങായിരുന്നു അത്. വീട്ടുകാരെ തങ്ങളുടെ ബന്ധത്തെ കുറിച്ച് ബോധ്യപ്പെടുത്താനും കുറച്ചു സമയം ലഭിക്കാനും വേണ്ടിയാണു ഇരുവരും നേരത്തെ നിശ്ചയം നടത്തി വെച്ചത് എന്നാണ് വിവരം. 2006 സെപ്റ്റംബർ 11 ന് ചെന്നൈയിലെ പാർക്ക് ഷെറാട്ടൺ ഹോട്ടലിൽ വെച്ചാണ് സൂര്യയുടെയും ജ്യോതികയുടെയും വിവാഹം നടന്നത്. ഇവരുടെ ഭാവി ജീവിതത്തെ കുറിച്ച് വീട്ടുകാർക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. രണ്ടുപേരും സിനിമ രംഗമായതുകൊണ്ട് ഈഗോ ഉണ്ടാകും ബന്ധം വഷളാകും എന്നൊക്കെയായിരുന്നു അവരുടെ ചിന്തകൾ..
പക്ഷെ ഇരു വീട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് അതിശയകരമായ ദാമ്പത്യ ജീവിതമാണ് ഇരുവരും നയിച്ചത്. ജീവിതത്തിലും പ്രൊഫെഷനിലും ഇരുവരും പരസ്പരം താങ്ങും തണലുമായി മാറി. ജ്യോതികയെ വീണ്ടും സിനിമയിലേക്ക് കൊടുവന്നത് പോലും സൂര്യയാണ്. ഇവർക്ക് രണ്ടു മക്കളാണ്. മൂത്ത മകൾ ദിയ, ഇളയ മകൻ ദേവ്. സുരുടെയും ജ്യോതികയും ചേർന്ന് അഗാരം ഫൗണ്ടേഷനിലൂടെ ഒരുപാട് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും, തുടർ പഠനത്തിനും അവസരം നൽകുന്നുണ്ട്. കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും ഇരുവരും നടത്തുന്നുണ്ട്.
Leave a Reply