
ഞാനൊരു പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യാൻ പോകുന്നത് ഈ ഒരു കാര്യമായിരിയ്ക്കും ! മഞ്ജുവിന്റെ വാക്കുകൾക്ക് കൈയ്യടിച്ച് ആരാധകർ !
മലയാളികൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന അഭിനേത്രിയാണ് മഞ്ജു വാര്യർ. നായിക എന്നതിലുപരി അവർ വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ്, രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്, ശേഷം എത്ര കാലം കഴിഞ്ഞാലും മലയാളികൾ മറക്കാത്ത ഒരുപിടി ചിത്രങ്ങൾ ചെയ്ത ശേഷം നടൻ ദിലീപുമായി വിവാഹം. ശേഷം പതിനഞ്ച് വർഷം കുടുബത്തിനായി ജീവിച്ചു. ശേഷം എല്ലാം ഉപേക്ഷിച്ച് വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ചുവരവ്.
ഇപ്പോഴിതാ ഒരു റിയാലിറ്റി ഷോയിൽ മഞ്ജു അതിഥിയായി എത്തവേ, ഗായകൻ വിധുപ്രതാപ് മനുവിനോട് ചോദിച്ച ഒരു ചോദ്യവും അതിന് മഞ്ജുവിന്റെ മറുപടിയുമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വിധുവിന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു. മഞ്ജു ഒരു പ്രധാന മന്ത്രി ആയാൽ ആദ്യം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കാര്യം എന്താണ് എന്നായിരുന്നു. അതിന് മഞ്ജുവിന്റെ മറുപടി ഇങ്ങനെ, ഒരുപാട് കാര്യങ്ങൾ ഉണ്ട്, അതിൽ ഏറ്റവും പ്രാധാന്യം.

സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണം, അതിന് ഇപ്പോഴുള്ള ശിക്ഷാവിധി മാറ്റി, ശിക്ഷ കുറച്ചും കൂടി കഠിനമാക്കും. ഇനി ആരും ഒരു സ്ത്രീയും ഉപദ്രവിക്കരുത്, അങ്ങനെ ഈ ശിക്ഷ ഓർത്ത് അവർ ഭയക്കണം, ഇത്തരം കുറ്റ കൃത്യങ്ങൾ ഇനി ആരും ചെയ്യാത്ത രീതിയിൽ ഉള്ള ശിക്ഷാ നടപടികൾ കൊടുവരും എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഈ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുമ്പോൾ മഞ്ജുവിന് കൈയ്യടിക്കുകയാണ് ആരാധകർ.
Leave a Reply