
ഈ ലിപ് ലോക്ക് ഒന്നും എനിക്കൊരു വിഷയമേ അല്ല ! രാജു എന്നോട് അതിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞ് തന്നിരുന്നു ! ആ രംഗത്തെ കുറിച്ച് അമല പോൾ പറയുന്നു !
നീലത്താമര എന്ന സിനിമയിൽ കൂടി തുടക്കം കുറിച്ച് ഇന്ന് ബോളിവുഡ് സിനിമയിൽ വരെ നായികയായി തിളങ്ങുന്ന അഭിനേത്രിയാണ് അമല പോൾ. തമിഴിലെ മൈന എന്ന ചിത്രമാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. വ്യക്തി ജീവിതത്തിലും കരിയറിലെ ഏറെ പ്രതിസന്ധികളെ അതിജീവിച്ച ആളുകൂടിയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അവർ തമിഴിലെ പ്രശസ്ത സംവിധായകൻ എ എൽ വിജയിയുമായി പ്രണയത്തിൽ ആകുകയും ശേഷം വിവാഹം കഴിക്കുകയും ആയിരുന്നു. പക്ഷെ മാസങ്ങൾ മാത്രമായിരുന്നു ആ ജീവിതത്തിന്റെ ആയുസ്. വിവാഹമോചിതയായ ശേഷം അതീവ ഗ്ലാമർ വേഷങ്ങളിൽ എത്തിയ അമല നടൻ ധനുഷിന്റെ പേരിലും ഗോസിപ്പുകൾക്ക് ഇര ആയിരുന്നു. അതിനു ശേഷമാണ് അമല വീണ്ടും ഭവ്നിന്ദര് സിങ് എന്ന ആളുമായി രഹസ്യ വിവാഹം ചെയ്തു എന്ന വാർത്തയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു.
വിവാഹ മോചന ശേഷം സിനിമ ലോകത്തേക്ക് വളരെ ശക്തമായ തിരിച്ചുവരവായിരുന്നു അമലയുടേത്. ഗ്ലാമർ വേഷങ്ങളിലും അമല തിളങ്ങി. തമിഴിലെ ആടൈ എന്ന സിനിമയിൽ പൂർണ്ണ നഗ്നയായും അമല അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മലയാള സിനിമയുടെ തന്നെ മുഖച്ഛായ മാറ്റാൻ തയ്യാറാകുന്ന ചിത്രം ആടുജീവിതത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തിയതും അമലയാണ്. ആടുജീവിതത്തിന്റെ ട്രെയിലര്‍ പുറത്ത് വന്ന ശേഷം പൃഥ്വിരാജുമായുള്ള അമല പോളിന്റെ ലിപ് ലോക്ക് ഏറെ വൈറലായിരുന്നു. മലയാള സിനിമയില്‍ ഇത്തരം ലിപ് ലോക്ക് സീനുകള്‍ വളരെ വിരളമായി മാത്രമെ കാണാറുള്ളുവെന്നത് കൊണ്ട് തന്നെ ആടുജീവിതത്തിലെ അമല, പൃഥ്വിരാജ് രംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ചിത്രത്തിൽ പൃഥ്വിയുടെ ഭാര്യ വേഷമാണ് അമല ചെയ്യുന്നത്. ഇപ്പോഴിതാ പൃഥ്വരാജിനൊപ്പമുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍ അമല പോള്‍ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ചോദ്യത്തോട് വളരെ കൂളായിട്ടാണ് നടി പ്രതികരിച്ചത്. ആടുജീവിതത്തിന്റെ കഥ പറഞ്ഞപ്പോൾ പൃഥ്വിരാജ് എല്ലാം പറഞ്ഞിരുന്നുവെന്നും സിനിമയ്ക്കും കഥയ്ക്കും ലിപ് ലോക്ക് ആവശ്യമുള്ളതുകൊണ്ടാണ് താൻ അതിൽ അഭിനയിച്ചതെന്നും ലിപ്ലോക്ക് രംഗം തനിക്ക് വലിയ കാര്യമല്ലെന്നും നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നുമാണ് അമല പോൾ പറയുന്നത്.ഇപ്പോൾ നിരവധി സിനിമകളുടെ തിരക്കിലാണ് അമല. കൂടാതെ ഇപ്പോൾ നിർമ്മാണ രംഗത്തേക്കും അമല തിരിഞ്ഞിരിക്കുകയാണ്.
Leave a Reply