
മോഹൻലാലിന് സ്ത്രീകൾ ഒരു വീക്ക്നെസ് ആണെന്ന് കേട്ടിട്ടുണ്ട് ! ചേച്ചിക്ക് അങ്ങനെ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ ! ആരാധകന്റെ ചോദ്യത്തിന് സീനത്തിന്റെ മറുപടി !
വർഷങ്ങളായി സിനിമ രംഗത്ത് സജീവമായ ആളാണ് നടി സീനത്ത്. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ സീനത്തിന് തുടക്കത്തിൽ തന്നെ ലഭിച്ചത് പ്രായത്തിൽ കൂടുതൽ ആയുള്ള വേഷങ്ങളായിരുന്നു. സഹ നടിയായും നായകന്റെ അമ്മയായും, കോമഡിയും വില്ലത്തി വേഷങ്ങളും എല്ലാം വളരെ മനോഹരമായി അഭിനയിച്ച സീനത്ത് നാടക രംഗത്തുനിന്നും അഭിനയ മേഖലയിൽ എത്തിയ താരം ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്, നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം വേദി പങ്കിട്ടിട്ടുള്ള സീനത്ത് മോഹൻലാലിൻറെ പിറന്നാളിന് ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
ആ പോസ്റ്റിന് ലഭിച്ച ഒരു കമന്റും അതിന് സീനത്ത് കൊടുത്ത മറുപടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അത് വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ജന്മദിനാശംസകൾ ലാൽജി എന്ന തലക്കെട്ടോടെയാണ് സീനത്ത് ചിത്രം പോസ്റ്റ് ചെയ്തത്. ‘മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അതുപോലെ തന്നെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും അദ്ദേഹം എന്നും മുന്നിൽ തന്നെയാണ്. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാർത്ഥിക്കുന്നു, ഒരായിരം ജന്മദിനാശംസകൾ ലാൽജി’ എന്നും സീനത്ത് ഫേസ്ബുക്കിൽ കുറിച്ചു.

സീനത്തിന്റെ ഈ കുറിപ്പിന് നിരവധി പേര് കമന്റും ആശംസകളുമായി എത്തിയിരുന്നു. എന്നാൽ അതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കമന്റ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു, സ്ത്രീകളോട് ഒരു വീക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ? എന്നായിരുന്നു ആ കമന്റ്, ഇതിന് മറുപടിയുമായി സീനത്ത് തന്നെ രംഗത്തെത്തിയിരുന്നു. സ്ത്രീ എന്നും ഒരു വീക്നെസ് തന്നെയാണ് മോനെ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത്. എന്നാൽ കൂട്ടത്തിൽ ഇത്തിരി ലാലിന് ബഹുമാനം ഉണ്ടെന്ന് പറയുന്നത് തെറ്റാണോ.
ഈ ലോകത്തെ എല്ലാ മനുഷ്യരിലും നല്ലതും ചീത്തയുമുണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി സമയം കളയാതെ സ്വന്തം സന്തോഷത്തിന് വേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം. എന്നായിരുന്നു സീനത്തിന്റെ മറുപടി. സീനത്തിന്റെ മറുപടിക്ക് പിന്തുണയുമായി നിരവധിപേർ എത്തിയിരുന്നു. എന്നാൽ അതോടൊപ്പം ചിലർ മോഹൻലാൽ പണ്ട് ഒരു ഒരു വേദിയിൽ കാണിച്ചത് മറക്കരുത് എന്നാണ് മറ്റു ചിലർ പറയുന്നത്. സീനത്ത് ഒരു അഭിനേത്രി എന്നതിലുപരി അവർ മികച്ചൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. പാലേരി മാണിക്യത്തിൽ ശ്വേതാ മേനോന് വേണ്ടിയും റാണി പത്മിനിയിൽ സജിതാ മഠത്തിലിനു വേണ്ടിയും ശബ്ദം നൽകിയിരുന്നു.
Leave a Reply