
പ്രണയം തകർന്ന് ഡിപ്രഷൻ ആയിരുന്ന സമയത്താണ് മിറിയയെ കാണുന്നത് ! മാതാ അമൃതാനന്ദ മൈ അമ്മയാണ് എനിക്ക് ഇവളെ തന്നത് ! രാഹുൽ രാജ് പറയുന്നു !
സംഗീത ലോകത്ത് ഏറെ മധുരമായ സമ്മാനങ്ങൾ നൽകിയ സംഗീത സംവിധായകനാണ് രാഹുൽ രാജ്. അദ്ദേഹം ഇപ്പോൾ റിയാലിറ്റി ഷോകളിലും വിധികർത്താവായി സജീവമാണ്. ജർമ്മൻ കാരിയായ മിറിയാമാണ് രാഹുലിന്റെ ഭാര്യ. ഇപ്പോഴിതാ വനിതക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ആ വാക്കുകൾ ഇങ്ങനെ, മിറിയം ജർമനിയിൽ നിന്നും നാട്ടിൽ പഠിക്കാൻ വന്നതാണ്. അമൃത കോളേജിലായിരുന്നു പഠിച്ചത്. അമ്മയെ കാണാനായി ഞാന്‍ അവിടേക്ക് പോവാറുണ്ടായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നൊരു പങ്കാളിയെ വേണമെന്നായിരുന്നു മിറിയം ആഗ്രഹിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തെ ഇഷ്ടപ്പെട്ടിരുന്ന മിറിയം ഇന്ത്യയില്‍ ജീവിക്കാനും ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. അങ്ങനെ അമൃതപുരിയിലെ അമ്മയോട് തനിക്ക് ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞപ്പോൾ കാത്തിരിക്കാൻ അമ്മ പറഞ്ഞു.

ആ സമയത്ത് താൻ അഞ്ചു വർഷത്തെ തന്റെ പ്രണയം തകർന്ന വിഷമത്തിൽ കഴിയുകയായിരുന്നു. അങ്ങനെ ഒരിക്കൽ അമൃതാനന്ദ മൈ അമ്മയെ കണ്ടപ്പോൾ മോനെ ഒരു ജർമ്മൻ കുട്ടിയുണ്ട്, നിനക്ക് ഇഷ്ടമാണെങ്കിൽ വിവാഹം നടത്താം എന്ന് പറഞ്ഞു. അങ്ങനെ ആശ്രമത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തനിക്കൊരു ഇന്ത്യന്‍ പയ്യനെ കല്യാണം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞിരുന്നു. അമ്മ സെലക്റ്റ് ചെയ്ത പയ്യനെ എനിക്കിഷ്ടപ്പെട്ടു. അങ്ങനെ കല്യാണം നടന്നുവെന്നാണ് മിറിയം പറയുന്നത്. പരിചയപ്പെട്ട് അഞ്ച് മാസം കഴിഞ്ഞപ്പോഴാണ് മിറിയവും രാഹുലും വിവാഹം കഴിക്കുന്നത്.
ഒരു ഓണം പരിപാടിക്ക് ഇടയിലാണ് ഞാൻ അവളെ ആദ്യമായി കണ്ടത്. അന്ന് പാട്ടുപാവാട ഒക്കെ ഇട്ടു വളരെ സുന്ദരിയായിരുന്നു. ഇപ്പോൾ ഒരു മകൾ ഉണ്ട് വളരെ സന്തുഷ് കുടുംബ ജീവിതമാണ്. അവൾ ഇപ്പോൾ ജർമ്മൻ ടീച്ചറായി ജോലി ചെയ്യുന്നുണ്ട്. ചില മലയാളം വാക്കുകൾ ഒഴിച്ച് ബാക്കിഎല്ലാം അവർക്ക് അറിയാം. പാട്ട് മാത്രം പോരാ പഠനവും വീട്ടുകാർക്ക് നിർബന്ധമായിരുന്നു. കുസാറ്റിൽ നിന്നു ബിടെക് പാസ്സായി സിസ്കോ സർട്ടിഫിക്കേഷൻ ചെയ്ത പിറകേ മൈസൂരുവിലെ ഒരു യുഎസ് കമ്പനിയിൽ ജോലി കിട്ടി. അവിടെ നിന്നു ലണ്ടനിലെ ഓക്സ്ബ്രിജ് നെറ്റ്‌വർക്സ് എന്ന കമ്പനിയിലേക്ക്. ആ യാത്രയിൽ ചിലതു സംഭവിച്ചു. മോർലി കോളജ് ഓഫ് മ്യൂസിക്കിൽ നിന്ന് ഇലക്ട്രോണിക് മ്യൂസിക്കിൽ ഡിപ്ലോമ എടുത്തെന്നും രാഹുൽ പറയുന്നു.
Leave a Reply