
വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ ഞാൻ തുറന്ന് പറയുന്നില്ല, അത് കകുടുംബത്തെയും സ്നേഹിക്കുന്നവരെയും വിഷമിപ്പിക്കും ! ഒരു കുഞ്ഞുകൂടി പിറന്നു ! വിജയ് പറയുന്നു !
മലയാളത്തിന്റെ അഭിമാനമാണ് ഗാന ഗന്ധർവ്വൻ യേശുദാസ്. അദ്ദേഹത്തിന്റെ മകൻ എന്നതിലുപരി സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് വിജയ് യേശുദാസ്. എന്നാൽ അടുത്തിടെയായി വിജയ്യുടെ വ്യക്തി ജീവിതത്തെ കുറിച്ച് നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ വിജയ് തന്നെ തുറന്ന് പറഞ്ഞിരുന്നു, കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നും, എന്നാൽ ആ കാര്യത്തിൽ തനിക്ക് വീട്ടുകാരുടെ പിന്തുണ ഇല്ലന്നും, മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി തങ്ങൾ ഒന്നിക്കാറുണ്ട് എന്നും വിജയ് പറഞ്ഞിരുന്നു.
ഇത് കൂടാതെ ഗായിക രഞ്ജിനി ജോസിന്റെ പേരിൽ വിജയ് നിരവധി ഗോസിപ്പുകൾ കേട്ടിരുന്നു. ഇരുവരും പ്രണയത്തിലാണ്, ലിവിങ് ടുഗെദർ ആണെന്ന രീതിയിലാണ് വാർത്തകൾ വന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹം പറയുന്നത് ഇങ്ങനെ, യേശുദാസിന്റെ മകൻ ആണ് എന്ന് സ്വയം പറഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ല, നമ്മൾക്ക് എങ്ങും എത്താൻ ആകില്ലെന്ന് പറയുകയാണ് ഗായകൻ വിജയ് യേശുദാസ്. ഇത്രയും വലിയ ഒരു മനുഷ്യന്റെ മകൻ ആണെന്ന് പറഞ്ഞുകൊണ്ട് നടന്നു കഴിഞ്ഞാൽ നമ്മൾക്ക് പിന്നെ ജീവിക്കാൻ ആകില്ല, നമ്മൾ കരിയറിൽ പരിശ്രമിക്കണം എന്നും വിജയ് പറയുന്നു.

യേശുദാസിന്റെ മകൻ എന്ന നിലയിൽ എനിക്ക് അവരസങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷെ ഒരു പ്രൊഫെഷണൽ വേയിൽ അത് എത്രത്തോളം നിർത്താൻ ആകും എന്നത് മറ്റൊരു കാര്യം ആണ്. അതിലേക്ക് എത്തി നില്ക്കാൻ കഴിയുന്ന ആളുകൾ ആണെങ്കിൽ അവിടെ നിൽക്കും. അത് ആരുടെ അപ്പൻ ആയാലും മകൻ ആയാലും, നമ്മുടെ കഴിവുകൾ പ്രയോജനപ്പെടുത്തി ഇല്ലെങ്കിൽ കാര്യമില്ല.ഞാൻ സംഗീതലോകത്ത് എത്തിയിട്ട് 23 വർഷങ്ങൾ ആയി. ഇനി ഒരു 20 വർഷങ്ങൾ പാടും എന്ന് എനിക്ക് ഒരു ഉറപ്പും ഇല്ല. ചേട്ടൻ വിൻ ഒന്നര വയസ്സിനു മൂത്തതാണ്, അനുജൻ മൂന്നര വയസ്സ് താഴെയാണ്. വിശാലിന് ഒരു കുഞ്ഞു ജനിച്ചിട്ടുണ്ട്.
ചേട്ടൻ വിൻ ഫാമിലി ഒക്കെ ആയി സന്തോഷമായി മുൻപോട്ട് പോകുന്നു. അവിടെ ഇരുന്നോണ്ട് തന്നെ തരംഗിണിയും മറ്റും നോക്കുന്നത് പുള്ളിയാണ്. അപ്പയുടെ കാര്യങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതും പുള്ളിയും ടീമും ആണ്. വിശാൽ ബാങ്കിങ് മേഖലയിൽ ആണ്. അപ്പയും അമ്മയും ലോക്ക് ഡൌൺ സമയത്ത് മുതൽ യൂ എസ്സിൽ ആണ്. വെറുതെ ഒരു ട്രിപ്പിന് പോയതാണ് എന്നാൽ അതിനു ശേഷം അവർ ഇങ്ങോട്ട് വന്നിട്ടില്ല. അവിടെ വീട്ടിൽ ആണ്. കഴിഞ്ഞവർഷം വരാം എന്ന പ്ലാനിൽ ആയിരുന്നു. എന്നാൽ കുഞ്ഞു ജനിക്കാൻ പോകുന്നതുകൊണ്ട് അത് കഴിഞ്ഞിട്ടാകാം എന്നോർത്തിട്ട് അവർ അവിടെ തന്നെ നിന്നു.
അതുപോലെ ഒരു ഗായികയുമായി എന്റെ പേരിൽ ചില വാർത്തകൾ ഞാൻ കണ്ടു, അതിൽ ഒന്നും ഒരു കാര്യവുമില്ല, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പേഴ്സണൽ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഓപ്പൺ ആയി പറയാൻ ഞാൻ നിൽക്കുന്നില്ല. നമ്മുടെ കുടുംബത്തിനും, അല്ലേൽ നമ്മളെ സ്നേഹിക്കുന്നവരെയും അത് വിഷമം ഉണ്ടാക്കുമെന്നും വിജയ് പറയുന്നു.
Leave a Reply