എന്റെ തീരുമാനം വീട്ടിൽ അംഗീകരിക്കുന്നില്ല! വിവാഹ മോചന വാർത്ത ഇപ്പോഴും പുറത്ത് പറയാത്തത് അച്ഛനെയും അമ്മയെയും ഓർത്താണ് ! വിജയ് പറയുന്നു !

ഗാന ഗന്ധർവ്വൻ യേശുദാസിന്റെ മകൻ എന്നതിൽ നിന്നും സ്വന്തമായൊരു പേര് ഉണ്ടാക്കി എടുത്ത ആളാണ് വിജയ് യേശുദാസ്. അദ്ദേഹം ഇന്ന് ഇന്ത്യ അറിയുന്ന ആരാധിക്കുന്ന പ്രശസ്ത ഗായകനും അതുപോലെ ഒരു നടനാണ്. യേശുദാസിനെ സ്നേഹിക്കുന്ന പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും എല്ലാവരും സ്നേഹിക്കുന്നു. എന്നാൽ തന്റെ വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചു എന്നാണ് വിജയ് യേശുദാസ് ഇപ്പോൾ തുറന്ന് പറയുന്നത്.

അദ്ദേഹം ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഈ കാര്യം തുറന്ന് പറഞ്ഞിരുന്നു. തമിഴ് നടൻ  ധനുഷുമായി വളരെ അടുത്ത സൗഹൃദമാണ് വിജയ്ക്ക് ഉള്ളത്. ആ    സൗഹൃദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് യേശുദാസ് ഭാര്യ ദര്‍ശനയെക്കുറിച്ച് സൂചിപ്പിച്ചത്. ധനുഷും വിജയ്‌യും ക്ലാസ്‌മേറ്റ്‌സായിരുന്നോ എന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിനായിരുന്നു വിവാഹജീവിതത്തെക്കുറിച്ച് വിജയ് യേശുദാസ് മനസ്സു തുറന്നത്. എന്റെയും ധനുഷിന്റെയും ഭാര്യമാര്‍ തമ്മിലുള്ള സൗഹൃദമാണ് ഞങ്ങളെ അടുപ്പിച്ചതെന്ന് വിജയ് പറയുന്നു. ‘ഇപ്പോള്‍ ആ ബന്ധമൊക്കെ ഏതു വഴിയ്ക്കായി എന്ന് എല്ലാവര്‍ക്കും അറിയാം.

ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. ഇപ്പോൾ പരാജയത്തിൽ എത്തി നിൽക്കുകയാണ് ആ ജീവിതം. എന്റെ വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. അത് എന്റെ വ്യക്തി ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.

പക്ഷെ ഞങ്ങളുടെ ഈ വേർപിരിയലിൽ എനിക്ക് എന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഒരു പിന്തുണയും ലഭിക്കുന്നില്ല എന്നതാണ് സത്യം. അവർ അതിനെ വളരെ സെൻസിറ്റീവായിട്ടാണ് കാണുന്നത്. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെതന്നെയാണ് ഈ കാര്യം ഇപ്പോഴും ഇങ്ങനെ വളരെ ഹിഡണായി മുന്നോട്ടു പോവുന്നത്. പക്ഷെ, ഇത്തരം തീരുമാനങ്ങള്‍ എന്നിലെ കലാകാരനെ വളര്‍ത്തിയിട്ടേ ഉള്ളൂ എന്നാണ് അനുഭവം. ചിലപ്പോഴൊക്കെ തളര്‍ന്നിട്ടുണ്ട്, എങ്കിലും അതില്‍നിന്ന് പുനരുജ്ജീവിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു.

ഗോസിപ്പുകൾ ഏറെ ഉണ്ടായിരുന്നു യെങ്കിലും വിജയ് ഇതുവരെ അതിനോടൊന്നും ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായാണ് വിജയ് തന്റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുന്നത്. 2002-ല്‍ ഒരു പ്രണയദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്‌യും ദര്‍ശനയും കണ്ടുമുട്ടിയത്. അച്ഛന്‍ യേശുദാസിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു ദര്‍ശനയുടെ അമ്മയും അച്ഛനുമെല്ലാം. അങ്ങനെ ആ പരിചയം പിന്നീട് പ്രണയമായി മാറുകയും. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരാകുകയും ആയിരുന്നു. ഇവരുടെ മകൾ അമേയയും കുടുംബത്തിലെ പുതിയ കുട്ടി പാട്ടുകാരിയായി കഴിവ് തെളിയിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *