
സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ കുറച്ചും കൂടി ശ്രദ്ധിക്കണം ! അല്ലങ്കിൽ ഇതിലൊക്കെ അഭിനയിക്കാതെ എങ്കിലും ഇരിക്കുക ! മഞ്ജുവിനെ പരോക്ഷമായി വിമർശിച്ച് ഷീല ! വാക്കുകൾ ഇങ്ങനെ !
മലയാള സിനിമയുടെ തുടക്കം മുതൽ സൂപ്പർ സ്റ്റാറായി ഒപ്പമുള്ള നടിയാണ് ഷീല. ഇപ്പോഴും സിനിമ രംഗത്ത് സജീവമായി ഉള്ള ഷീല തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന കൂട്ടത്തിൽ ഉള്ള ആളാണ്. അത്തരത്തിൽ ഇപ്പോഴിതാ അവർ മഞ്ജു വാര്യരെയും അവർ അഭിനയിച്ച ഒരു സിനിമയെയും കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യർ അടുത്തിടെയായി മലയാളത്തിൽ ചെയ്ത സിനിമകൾ എല്ലാം വലിയ പരാജയങ്ങൾ ആയിരുന്നു. അതിൽ ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രം വലിയ വിമർശനമാണ് മഞ്ജുവിന് നേടിക്കൊടുത്തത്.
നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം വെള്ളരിക്കാപ്പട്ടണവും പരാജയമായി തിയറ്ററിൽ ഒരാഴ്ച പോലും തികച്ച് ഓടാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞത് ഇങ്ങനെ, സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ താരങ്ങൾ ശ്രദ്ധ കാണിക്കണമെന്ന് ഷീല പറയുന്നു, ദിവസം മൂന്ന് സിനിമകൾ താൻ കാണാറുണ്ടെന്നും നടി വ്യക്തമാക്കി. സിനിമകൾ കണ്ട് തന്നോട് വിളിച്ച് അഭിപ്രായം പറയുന്ന കുറച്ച് പേരുണ്ട്. ഏത് ആർട്ടിസ്റ്റാണ്, എന്ത് കൊണ്ട് പടം ഓടിയില്ല എന്നൊക്കെ തനിക്ക് കൃത്യമായി അറിയാമെന്നും ഷീല തുറന്ന് പറഞ്ഞു.

ഞാൻ ഈ അടുത്ത് ഒരു പ്രമുഖനടിയുടെ സിനിമ കണ്ടു, അവരുടെ കഥാപാത്രം നല്ലതായിരുന്നു. അവർ നന്നായി അഭിനയിച്ചു. അവർ വരുന്ന സീനൊക്കെ കുറച്ചൂടെ നല്ലതായിരുന്നു. പക്ഷെ പടം മുഴുവനും കുറേ രാഷ്ട്രീയവും അതുമിതുമായി എന്താണെന്ന് മനസ്സിലാക്കാനേ പറ്റുന്നില്ല. ആ നടനോ നടിയോ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെ ആകില്ലായിരുന്നു. ചിലർ നടനും നടിയും എന്തുകൊണ്ട് സ്ക്രിപ്റ്റിൽ ഇടപെടുന്ന എന്നൊക്കെ ചോദിക്കും. ഇതാണ് കാരണം. വല്ലതുമൊക്കെ വാരി വലിച്ച് എഴുതി വെക്കും. ഇവരറിയില്ല. മാറ്റാൻ പറയാൻ ഒക്കത്തില്ലെങ്കിൽ ആ പടത്തിൽ അഭിനയിക്കാതെയെങ്കിലും ഇരിക്കാം. അത്രയേ ഉള്ളൂ. ഇവർക്കൊക്കെ എത്രയോ പടങ്ങൾ വരുന്നുണ്ട്, ഷീല പറഞ്ഞു. നല്ല സിനിമകൾ വരണം. സിനിമാ വ്യവസായം എന്നും നിലനിൽക്കണം. ഒരുപാട് പേരുടെ ജീവിതമാർഗമാണ് സിനിമയെന്നും ഷീല പറയുന്നു.
എന്നാൽ ഷീല പേരെടുത്ത് പറഞ്ഞില്ലെങ്കിലും, അവർ പറഞ്ഞത് വെള്ളിരിക്കാപ്പട്ടണം എന്ന സിനിമയും, മഞ്ജു വാര്യരെയുമാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. മഞ്ജുവിനെതിരെ ഇത്തരത്തിൽ പല വിമർശനങ്ങൾ ഇതിന് മുമ്പും വന്നിരുന്നു. മഞ്ജു ഇപ്പോൾ പരസ്യങ്ങൾ മാത്രാമാണ് ശ്രദ്ധിക്കുന്നത് എന്ന് തോന്നുന്നത്. തുടർന്നും അമ്മാതിരി പരിപാടികളിൽ ഒതുങ്ങി കൂടുന്നത് ആവും മലയാള സിനിമയ്ക്കു അഭികാമ്യം.ലേഡി സൂപ്പർസ്റ്റാർ എന്ന പേര് ഇങ്ങനെ പോകുക ആണെങ്കിൽ അധികനാൾ കാണില്ല എന്നും,മലയാളം കണ്ട ഏറ്റവും മികച്ച നടി ഊർവ്വശിയാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.
Leave a Reply