
സ്വന്തം കുഞ്ഞിനെ നഷ്ടമായാൽ എങ്ങനെ ഉണ്ടാകും ! വിഷമം സഹിക്കാൻ കഴിയുന്നില്ല ! എന്നെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നു; ക,ണ്ണീ,രോടെ സോഷ്യൽ മീഡിയയിൽ സദ !
അന്യൻ എന്ന ഒരൊറ്റ സിനിമ കൊണ്ട് ലോകം മുഴുവൻ ആരാധകരെ ശ്രിട്ടിച്ച നടിയാണ് സദ. മലയാളത്തിലും അവർ സജീവമായിരുന്നു. ഒരുപിടി സിനിമകളിലൂടെ ഇഷ്ടം നേടിയ നടി സദ സ്വന്ത ബിസിനസും ടെലിവിഷൻ പരിപാടികളിൽ ജഡ്ജായും തൻ്റെ ഇഷ്ടങ്ങളുമായി യാത്രയിലാണ് ഇപ്പോൾ. താരത്തിൻ്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടവും മൃഗസ്നേഹവുമൊക്കെ നേരത്തെ തന്നെ പ്രശസ്തമായിട്ടുള്ളതാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അതീവ ദുഃഖത്തോടെ കണ്ണുനിറഞ്ഞെത്തിയ താരത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
മഹാരാഷ്ട്ര ഒരു മുസ്ലീം കുടുംബത്തിലാണ് സദയുടെ ജനനം. സദയുടെ യഥാർത്ഥ പേര്. രത്നഗിരിയിലെ സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം മുംബൈയിലേക്കു താമസം മാറിയ സമയത്താണ് ‘ജയം’ എന്ന തെലുങ്ക് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം തേടിയെത്തുന്നത്. ആ ചിത്രം സൂപ്പർ ഹിറ്റായതോടെ തമിഴ്, തെലുങ്ക് ഭാഷകളിൽ നിറയെ അവസരം തുറന്നു കിട്ടി. ശേഷം അവരുടെ കരിയർ ബെസ്റ്റായ അന്യൻ എന്ന സിനിമ ഇന്നും സൂപ്പർ ഹിറ്റാണ്. സദയെ എന്നും ആരാധകർ ഓർത്തിരിക്കാൻ ആ ഒരു ചിത്രം തന്നെ ധാരാളമാണ്.

ഇപ്പോൾ സദ ഏറെ വിഷമിച്ചുകൊണ്ട് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ കാരണം തൻ്റെ ബിസിനസ് സ്ഥാപനത്തിൻ്റെ ഭൂവുടമ തന്നോട് സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടതായി സദ കണ്ണീരോടെ വെളിപ്പെടുത്തുന്നു. വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കഫേയാണ് സദ നടത്തിവന്നിരുന്നത്. കഫേയിലൂടെ എനിക്ക് എന്ത് ലഭിക്കുന്നു എന്നത് പരിഗണിക്കാതെ എൻ്റെ ഹൃദയവും ആത്മാവും അതിലാണ്. ദിവസം 12 മണിക്കൂറോളം ഞാൻ അവിടെ ജോലി ചെയ്യുന്നു. വളരെയധികം ഇഷ്ടപ്പെട്ടും താൽപര്യത്തോടെ മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു.
ഇത് എന്റെ എല്ലാമെല്ലാമായിരുന്നു. ഈ ഒരു ബിസിനസിനായി ഞാൻ എൻ്റെ മറ്റ് ജോലികളെല്ലാം ഉപേക്ഷിച്ചു. ബിൽഡിംഗിൻ്റെ വാടക കൃത്യമായി അടക്കുന്നതാണ്. പക്ഷേ, ഒഴിഞ്ഞുകിടക്കുന്ന മറ്റ് ഇടങ്ങളുണ്ടായിട്ടും ഞാൻ ഒഴിയണമെന്ന് വീട്ടുടമ ആഗ്രഹിക്കുന്നു. ഭാവിയിൽ ഇങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു, എന്നും സദ പറയുന്നു. വിഷമം സഹിക്കാൻ കഴിയാതെ ഹൃദയം പൊട്ടി കരയുന്ന സദയയെയാണ് വിഡിയോയിൽ കാണുന്നത്. സ്വന്തംകുഞ്ഞിനെ നഷ്ടമാകുന്ന ഒരമ്മയുടെ ഹൃദയ വേദനയാണ് തനിക്ക് ഉള്ളതെന്നും സദ പറയുന്നു.
Leave a Reply