
കലാഭവൻ മണിക്ക് മാത്രം മലയാളത്തിൽ നിന്നും നായികയെ കിട്ടാൻ പാടായിരുന്നു ! പലരും നായകൻ മാണിയാണ് എന്ന് പറയുമ്പോൾ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു ! തുറന്ന് പറച്ചിൽ !
മലയാളികൾ ഉള്ള കാലത്തോളം അവരുടെ ഹൃദയത്തിൽ ജീവിക്കുന്ന ആളായിരിക്കും കലാഭവൻ മണി എന്ന നമ്മുടെ സ്വന്തം മണിചേട്ടൻ. മലയാള സിനിമയിലും ആരാധകരുടെ മനസിലും അദ്ദേഹം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. സിനിമ രംഗത്ത് സ്വന്തം കഴിവ് കൊണ്ട് മാത്രം മുറിവന്ന കലാകാരനാണ് അദ്ദേഹം, അതുകൊണ്ട് തന്നെ അദ്ദേഹം നിരവധി പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് കടന്ന് പോയിരുന്നു. തരം താഴ്ത്തലുകളും അതുപോലെ കളിയാക്കലുകളും അദ്ദേഹം അനുഭവിച്ചിരുന്നു. അതുപോലെ കലാഭവൻ മണിക്ക് നായികമാരെ കിട്ടാനുള്ള പ്രയാസത്തിനെ കുറിച്ച് പല സംവിധായകരും പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. ദിവ്യ ഉണ്ണിയെപ്പോലെ ഉള്ള ചില നടിമാർ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു.
അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് നിർമാതാവ് സന്തോഷ് ദാമോദരൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. 2002 ൽ കലാഭവൻ നായകനായി റസാഖ് തിരക്കഥ എഴുതി അനിൽ ബാബു സംവിധാനം ചെയ്ത ചിത്രം വാൽക്കണ്ണാടി. കലാഭവൻ മണി നായകനായപ്പോൾ ഗീതു മോഹൻദാസ് ആണ് നായികയായി എത്തിയത്. ഒപ്പം മലയാളത്തിലെ ഒരുപിടി മികച്ച താരങ്ങളും ഒത്ത് ചേർന്നപ്പോൾ അതി മനോഹരമായ ഒരു ചിത്രമായി അത് മാറുക ആയിരുന്നു. എന്നാൽ ഈ സിനിമക്ക് നായികക്ക് വേണ്ടി തങ്ങൾ ഒരുപാട് അലഞ്ഞു എന്നാണ് ഇപ്പോൾ സന്തോഷ് ദാമോദരൻ പറയുന്നത്.

മണി ആണെങ്കിൽ ആ സമയത്ത് സിനിമയിൽ കത്തി നിൽക്കുന്ന സമയവും. എന്നിട്ടുപോലും അദ്ദേഹത്തിന് നായികയെ കിട്ടിയിരുന്നില്ല, മലയാളത്തിലെ മിക്ക നടിമാരോടും കഥ പറഞ്ഞു എന്നാണ് നായകൻ മണി ആണെന്ന് അറിഞ്ഞപ്പോൾ അവർ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. എന്താണെന്ന് ഒന്നും അറിയില്ല. എങ്ങനെ പറയണം എന്നും അറിയില്ല. ഞാൻ അതിനു ഒരുപാട് ബുദ്ധിമുട്ടിയതാണ്. എന്നാൽ പിന്നെ തമിഴിൽ നിന്നോ തെലുങ്കിൽ നിന്നോ ആരെ എങ്കിലും നോക്കാം എന്ന് ചിന്തയുണ്ടായി. അപ്പോഴാണ് പിന്നെ ഗീതുവിനെ തന്നെ വിളിച്ചാലോ എന്ന് ആലോചിച്ചത്. അവർ ഒരുമിച്ച് ഒന്ന് രണ്ടു സിനിമകൾ ആയതു കൊണ്ടാണ് ആദ്യം അത് ആലോചിക്കാതിരുന്നത്. എന്നാൽ ഗീതു കഥയൊക്കെ കേട്ട് കഴിഞ്ഞു ചെയ്യാമെന്ന് സമ്മതിച്ചു. ഗീതു വന്ന് നന്നായി തന്നെ ചെയ്തു തന്നിട്ട് പോയി.
അതുപോലെ ആ സിനിമയിൽ അഭിനയിച്ച ഒരു താരങ്ങളെ പോലും മറക്കാൻ കഴിയില്ല. കെ പി എ സി ലളിത ചേച്ചിയെ കുറിച്ച് പറയാൻ ആണെങ്കിൽ, ഇപ്പോൾ നമ്മളോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കുന്ന ആൾ ഷോട്ട് റെഡി ആയാൽ അപ്പോൾ പോയി പൊട്ടിക്കരയും. ആൾക്ക് ഗ്ലിസറിനോ ഒന്നും ആവശ്യമില്ല. അങ്ങനെയുള്ള നടികൾ ഒന്നും ഇനിയുണ്ടാവില്ല ആ കാലമൊക്കെ കഴിഞ്ഞു. അതുപോലെ തിലകൻ ചേട്ടൻ ഞങ്ങൾ വയ്യാതെ ഇരിക്കുമ്പോഴാണ് ഞങ്ങൾ ഈ കഥ പറയുന്നത്, വയ്യാതെ കിടന്നുകൊണ്ട് അഡ്വാൻസ് വാങ്ങിയ തിലകൻ ചേട്ടൻ കാർ ഓടിച്ചാണ് ലൊക്കേഷനിൽ എത്തിയത്. അവരെപ്പോലെ ഉള്ള കലാകാരന്മാർ ഇനി ഉണ്ടാകില്ല എന്നും സന്തോഷ് ദാമോദരൻ പറയുന്നത്
Leave a Reply