
സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്‌നം സഭലമാകാതെയാണ് സുധി പോയത് ! കടവും പ്രാരാബ്ധവും ! ചികിത്സക്ക് തന്നെ നല്ലൊരു തുക ചിലവായി !
മിമിക്രി വേദികളിലും അതുപോലെ സ്റ്റേജ് പരിപാടികളിലും വളരെ സജീവമായ ആളായിരുന്നു കൊല്ലം സുധി. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ നിറ സാന്നിധ്യമാണ് കൊല്ലം സുധി. എന്നാൽ ഇന്ന് ഏവരെയും നൊമ്പര പെടുത്തികൊണ്ട് വാഹന അപകടത്തിൽ അദ്ദേഹം നമ്മളെ വിട്ടുപോയിരിക്കുകയാണ്. ഈ പ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. സ്റ്റാർ മാജിക്കിൽ സജീവമായതോടെ സുധി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറുകയായായിരുന്നു.
ചിരി മാത്രമല്ല താൻ ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും നടുവിലൂടെയാണ് തന്റെ ജീവിതമെന്ന് സുധി പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അച്ഛന്റെ സ്വദേശം എറണാകുളമായിരുന്നു. അച്ഛൻ, അമ്മ, ഞങ്ങൾ നാലുമക്കൾ. ഇതായിരുന്നു കുടുംബം. ഒരു അനിയൻ ചെറുപ്പത്തിൽ തന്നെ മരിച്ചു. അച്ഛൻ റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഞാൻ ജനിച്ചതും അഞ്ചാം ക്ലാസ് വരെ പഠിച്ചതും എറണാകുളത്താണ്. അച്ഛന്റേത് കൂട്ടുകുടുംബമായിരുന്നു. പിന്നീട് എല്ലാവരും ഓഹരി പറ്റി പിരിഞ്ഞപ്പോൾ തറവാട് പൊളിച്ച് കളഞ്ഞു.
അപ്പോഴേക്കും അച്ഛന് കൊല്ലത്തേക്ക് സ്ഥലമാറ്റം കിട്ടി. അങ്ങനെ ഞങ്ങളും കൊല്ലത്തേക്ക് പറിച്ചുമാറ്റപെട്ടു. അച്ഛൻ അവിടെ ഒരു വീട് വാങ്ങി. അങ്ങനെ കുറച്ച് വർഷങ്ങൾ കഴിഞ്ഞ് അച്ഛൻ ഒരു വലിയ രോഗിയായി മാറി. കിത്സയ്ക്ക് നല്ലൊരു തുക ചെലവായി. കടവും പ്രാരാബ്ധവുമായി. അങ്ങനെ അച്ഛൻ വാങ്ങിയ ആ വീട് ഞങ്ങൾക്ക് വിൽക്കേണ്ടി വന്നു. ഞങ്ങൾ വാടകവീട്ടിലേക്ക് താമസം മാറി. അപ്പോഴേക്കും അച്ഛൻ ഞങ്ങളെ വിട്ടുപോയി, കയ്യിലുണ്ടായിരുന്ന വീട് നഷ്ടമായതിനെ കുറിച്ച് സുധി പറഞ്ഞിരുന്നത് ഇങ്ങനെ ആയിരുന്നു.

അന്ന് മുതൽ സ്വന്തമായി ഒരു വീട് എന്നത് സുധിയുടെ സ്വപ്നമായിരുന്നു. രണ്ട് ആൺമക്കളാണ് സുധിക്ക്. ആദ്യ ഭാര്യ മകനെ സുധിയുടെ കൈയ്യിൽ ഏൽപ്പിച്ച് ഉപേക്ഷിച്ച് പോയതാണ്. പിന്നീടാണ് രേണുവിനെ സുധി വിവാഹം ചെയ്തത്. സ്റ്റാർ മാജിക്കിന്റെ വേദിയിൽ ഭാര്യയ്ക്കൊപ്പം സുധി എത്തിയിരുന്നു. ഗൾഫ് ഷോകളിലും സജീവമായിരുന്ന കലാകാരനായിരുന്നു സുധി. സുധിയുടെ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് നടന്ന പരിപാടിയിൽ ടിനി ടോമുണ്ടായിരുന്നു. അവസാനമായി സുധിക്കും ബിനു അടിമാലിക്കുമൊപ്പം നിന്ന് പകർത്തിയ ഗ്രൂപ്പ് സെൽഫി പങ്കുവെച്ച് ടിനി കുറിച്ച വാക്കുകളും ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ടിനി ടോം കുറിച്ചത് ഇങ്ങനെ ആയിരുന്നു.. ദൈവമേ.. വിശ്വസിക്കാനാകുന്നില്ല. ഇന്നലെ ഒരുമിച്ചായിരുന്നു വേദിയില്‍… രണ്ട് വണ്ടികളിലായിരുന്നു ഞങ്ങൾ തിരിച്ചത്. പിരിയുന്നതിന് മുമ്പ് സുധി ഒരു ആഗ്രഹം പറഞ്ഞു.. ഒരുമിച്ച് ഒരു ഫോട്ടോ എടുക്കണം. എന്നിട്ട് ആ ഫോട്ടോ എനിക്ക് അയച്ചും തന്നു. ഇങ്ങനെ ഇടാന്‍ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്. മോനെ ഇനി നീ ഇല്ലേ.. ആദരാഞ്ജലികള്‍ മുത്തേ.. എന്നാണ് സുധിയെ കുറിച്ച് ടിനി കുറിച്ചത്..
Leave a Reply