പ്രായമുള്ള ആളെ വിവാഹം കഴിച്ചത് എന്തിന് ! കോടികളുടെ കടം, കെട്ടുതാലി മാത്രമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു ! ജീവിതത്തെ കുറിച്ച് നീലിമ പറയുന്നു !

സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായി നിൽക്കുന്ന അഭിനേത്രിയാണ് നീലിമ റാണി. ഒരുപാട് സിനിമകൾ ചെയ്തെങ്കിലും നായികയായി തിളങ്ങാൻ നീലിമക്ക് സാധിച്ചിരുന്നില്ല. അതിന് കാരണം താന്‍ തന്നെയാണ് എന്ന് നീലിമ ഇപ്പോൾ  പറയുന്നത്. താനൊരു നായിക നടിയാവാത്തതിന്റെ കാരണത്തെ കുറിച്ചും തന്റെെ ദാമ്പത്യ ജീവിതത്തെ കുറിച്ചും ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയെ കുറിച്ചും എല്ലാം നീലിമ ഇപ്പോൾ തുറന്ന് പറയുന്ന ഒരു വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്.

മലയാളികൾക്കും നീലിമ പരിചിതയാണ്, നായിക ആകാത്തത് ഇപ്പോഴും തനിക്കൊരു നഷ്ടമായി തോന്നിയിട്ടില്ല. തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ കരിയറിലും ജീവിതത്തിലും ഹാപ്പി ആയിരിക്കണം എന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇതുവരെ അങ്ങിനെ നോക്കുമ്പോള്‍ ഞാന്‍ വളരെ സംതൃപ്തയാണ്. അതുപോലെ പലർക്കും ഇപ്പോഴും ദഹിക്കാത്ത ഒന്നാണ് എന്റെ ദാമ്പത്യ ജീവിതം.  21 വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്. അതും വിവാഹം കഴിച്ചത് 31 വയസുള്ള ആളാണ്.  പലര്‍ക്കും അത് തെറ്റായി തോന്നാം. പക്ഷെ എനിക്ക് അത് വലിയ നഷ്ടമായി തോന്നുന്നില്ല, മറിച്ച് നേട്ടമാണ്.

എന്റെ ജീവിതത്തിൽ ഞാൻ  ഇതുവരെ എടുത്ത തീരുമാനങ്ങള്‍ എല്ലാം ശരിയായിരുന്നു. വിവാഹം കഴിച്ചതുകൊണ്ട് അല്ല നായികാ വേഷങ്ങള്‍ നഷ്ടപ്പെട്ടത്. അതിന് മുമ്പും  ഞാന്‍ നായികാ റോളുകള്‍ ചെയ്തിട്ടില്ല. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായി തന്നെ നില്‍ക്കാന്‍ സാധിച്ചു. കാരണം എന്റെ ഭര്‍ത്താവ് ഒരു സംവിധായകനാണ്. അദ്ദേഹം തരുന്ന സപ്പോര്‍ട്ട് എത്രത്തോളമാണെന്ന് പറയാന്‍ സാധിയ്ക്കില്ല.  പത്ത് വയസ്സിന് വ്യത്യാസമുള്ള ആളെ വിവാഹം ചെയ്യുന്നതിന് അന്ന് ബന്ധുക്കളുടെ ഭാഗത്ത് നിന്ന് എല്ലാം എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ അമ്മയെ മാത്രം എനിക്ക് ബോധിപ്പിച്ചാൽ മതിയായിരുന്നു.

കഴിഞ്ഞ 15 വര്‍ഷമായി സന്തോഷമായി ദാമ്പത്യ ജീവിതം നടത്തുന്നു. എന്റെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ഇപ്പോഴും പലരും പരിഹസിക്കാറുണ്ട്. അച്ഛനാണോ കൂടെയുള്ളത്, മുത്തശ്ശനാണോ, ഇത്രയും പ്രായമുള്ള കിളവനെയാണോ വിവാഹം ചെയ്തത് എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകള്‍ക്ക് ഞാൻ മറുപടി പറയാറുണ്ട്. എന്റെ ഭര്‍ത്താവിന് ഡൈ അടിയ്ക്കുന്നത് ഇഷ്ടമല്ല. യഥാര്‍ത്ഥമായി ഇരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം.

ഞങ്ങൾ പരസ്പരമുള്ള താത്പര്യങ്ങളിലോ ഇഷ്ടങ്ങളിലോ കൈ കടത്താറില്ല. അത് പോലെ എനിക്കും ബഹുമാനവും പരിഗണനയും തരും. അതാണ് ഞങ്ങളുടെ പതിനഞ്ച് വര്‍ഷ ദാമ്പത്യത്തിന്റെ വിജയം.   എന്റെ ഭർത്താവ് ഇല്ലങ്കിൽ ഇന്ന് ഞാൻ ഉണ്ടാകില്ലായിരുന്നു. എന്ന് പറയുമ്പോള്‍ അറിയാമല്ലോ ഞങ്ങള്‍ തമ്മിലുള്ള ബോണ്ടിങ്. അതുപോലെ ഞാനും ഭർത്താവും ചേർന്ന് തുടങ്ങിയ ഒരു പ്രൊഡക്ഷൻ കമ്പനി പൊട്ടി, കോടികൾ നഷ്ടമുണ്ടായി. കോടികളുടെ കടക്കെണിയായി. കെട്ടു താലി അല്ലാതെ മറ്റൊന്നും കൈയ്യിലില്ല. വാടയ്ക്ക് ഒരു വീട് എടുക്കാനുള്ള കാശ് പോലും ഇല്ല, ഒരു സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞുകൊണ്ട് ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങൾ ജീവിതം തിരികെ പിടിച്ചു എന്നും നീലിമ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *