
അന്ന് മമ്മൂട്ടി നിരസിച്ച സിനിമയാണ് ദേവാസുരം ! മുരളിയേയും നായകനായി പരിഗണിച്ചിരുന്നു ! സിനിമക്ക് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ !
മലയാള സിനിമയിൽ ഇന്നും പഴയ തലയെടുപ്പോടെ തന്നെ നിൽക്കുന്ന ചിത്രമാണ് ‘ദേവാസുരം’. മോഹൻലാൽ എന്ന നടന്റെ കരിയറിൽ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ദേവാസുരവും ഉണ്ടാകും. . ഇന്നും ആ ചിത്രം മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നു. പുതു തലമുറയെ പോലും ആവേശത്തിക്കുന്ന ചിത്രം ഇന്നും മിനിസ്‌ക്രീനിൽ വലിയ ഹിറ്റാണ്. ദേവാസുരം അതൊരു യഥാർഥ ജീവിത കഥയെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. മുല്ലശേരി രാജ ഗോപാലിന്റെ കഥയാണ് ദേവാസുരം സിനിമയുടെ ഇതിവൃത്തം.
1993 ൽ ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും രഞ്ജിത്ത് ആയിരുന്നു. മോഹൻലാലിൻറെ കരിയറിൽ ഒരു പൊൻതൂവലാണ് ദേവാസുരം. എന്നാൽ ഈ ചിത്രം മമ്മൂട്ടിയെ നായകനാക്കി താൻ ചെയ്യാനിരുന്ന ചിത്രമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഹരിദാസ്. ഈ കഥക്ക് അദ്ദേഹത്തിന്റെ മനസ്സിൽ നായകൻ മമ്മൂട്ടി ആയിരുന്നു എന്നാണ് ഹരിദാസ് പറയുന്നത്, അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്ന് പറഞ്ഞത്. ഹരിദാസിന്റെ വാക്കുകളിലേക്ക്.
സത്യത്തിൽ ദേവാസുരം ഞാൻ ചെയ്യേണ്ട സിനിമയായിരുന്നു. പക്ഷെ അതിൽ നായകനായി മോഹൻലാൽ അല്ല പകരം എന്റെ മനസ്സിൽ മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയോട് ഈ കഥ പറയാന്‍ വേണ്ടി മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഞാൻ പോയതാണ്. പക്ഷെ എന്റെ നിർഭാഗ്യവശാൽ അന്ന് അദ്ദേഹത്തിന് വളരെ തിരക്കായിരുന്നു. അതുകൊണ്ട് അന്ന് അത് നടന്നില്ല, അതിനു ശേഷം ഇതേ കഥ ഞാൻ പിന്നീട് മുരളിയെ നായകനാക്കി ആലോചിച്ചു. പക്ഷെ ചില കാരണങ്ങൾ കൊണ്ട് അതും നടന്നില്ലെന്നും ഹരിദാസ് പറയുന്നു.

അതിനുശേഷം ഒരുദിവസം രഞ്ജിത്ത് എന്നെ വിളിച്ച് നമുക്ക് മോഹൻലാലിനെ വെച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ ആ സമയത്ത് ഞാന്‍ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. അങ്ങനെയാണ് പിന്നീട് അത് ഐ.വി ശശിയിലേക്ക് ദേവാസുരം എത്തുന്നത് എന്നാണ് ഹരിദാസ് പറയുന്നത്. ഈ കഥ മനസ്സിൽ കൊണ്ട് നടന്ന ഞാനായിരുന്നു ദേവാസുരത്തിന്റെ ലൊക്കേഷനൊക്കെ കണ്ടെത്തിയത് എന്നും സംവിധായകന്‍ പറയുന്നു.ഈ ചിത്രം ചെയ്യാൻ കഴിയാതെ പോയതിൽ ഇന്നും ഒരുപാട് വിഷമം ഉള്ളിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
ഹരിദാസ് എന്ന സംവിധായകനും മലയാളികൾക്ക് എന്നും വളരെ പരിചിതനാണ്. ജോര്‍ജ്ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജ്ജുകട്ടി,കിന്നരിപ്പുഴയോരം, കാട്ടിലെ തടി തേവരുടെ ആന, ഇന്ദ്രപ്രസ്ഥം, കണ്ണൂര്‍, ഊട്ടിപട്ടണം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് ഹരിദാസാണ്. അതുപോലെ തന്നെ ഈ ചിത്രത്തെ കുറിച്ച് അടുത്തിടെ രേവതി പറഞ്ഞ ചില വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിലെ നായികയായി ആദ്യം മോഹൻലാലും രഞ്ജിത്തും തീരുമാനിച്ചിരുന്നത് ശോഭനയും, ഭാനുപ്രിയയും ഇവരിൽ ആരെങ്കിലും ആയിരുന്നു. പക്ഷെ ശശി സാറിന്റെ ഒരേ ഒരു തീരുമാനത്തിലാണ് അവിടെ നായികയായി താൻ എത്തിയതെന്നും രേവതി പറയുന്നു.
Leave a Reply