
എല്ലാം ദൈവ നിയോഗമാണ്, അദ്ദേഹം എന്റെ ഭാഗ്യമാണ് ! ഷൂട്ടിങ് കാര്യങ്ങൾ എല്ലാം എന്നെക്കാളും കൂടുതൽ നോക്കി ചെയ്യുന്നത് അദ്ദേഹമാണ് ! ഉർവശി പറയുന്നു !
മലയാളികൾ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന അഭിനേത്രിയാണ് ഉർവശി. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ. ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന ബഹുമാനിക്കുന്ന മുൻ നിര നടിയാണ് ഉർവശി, മലയാളികളുടെ അഭിമാനമായ ഉർവശി ഇപ്പോൾ സിനിമ രംഗത്ത് വളരെ സജീവമാണ്. ഓരോ കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ചുതന്ന ഉർവശി ഇന്നും അതിനായ രംഗത്ത് നിറ സാന്നിധ്യമാണ്. പക്ഷെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് ഉർവശി.
ഒരു കാലഘട്ടത്തിൽ മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ ആയിരുന്നു ഉർവശിയും മനോജ് കെ ജയനും. പക്ഷെ മകൾ ജനിച്ചതിന് ശേഷം ഇരുവരും തമ്മിൽ അകലുകയിരുന്നു. 2000 ത്തിൽ മനോജുമായി വിവാഹിതയായ ഉർവശി 2008 ൽ വിവാഹ മോചിതയായി, ശേഷം 2013 ലാണ് ശിവ പ്രസാദുമായി ഉർവശി വിവാഹിതയാകുന്നത്.
തന്റെ പുതിയ ജീവിതത്തിന് മാറ്റേകാൻ 42 മത് വയസിൽ ഇവർക്ക് ഒരു മകൻ ജനിച്ചു. ഇന്ന് അവർ തന്റെ കുടുംബമായി ചെന്നൈയിൽ സ്ഥിര താമസമാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും സജീവമായ ഉർവശിക്ക് ലോകമെങ്ങും ആരാധകരാണ്. ഇപ്പോഴിതാ തന്റെ ഭർത്താവ് ശിവ പ്രസാദിനെ കുറിച്ചും ഉർവശി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അധികം ആരെയും അറിയിക്കാതെയായിരുന്നു ഉർവ്വശിയുടെ രണ്ടാം വിവാഹം. 2013 ന് നവംബറിൽ ആണ് ശിവപ്രസാദുമായുള്ള വിവാഹം നടന്നത്. ഒരു സ്വകാര്യത വേണമെന്ന് തോന്നി അതുകൊണ്ടാണ് വിവാഹക്കാര്യം അധികമാരെയും അറിയിക്കാതിരുന്നതെന്നാണ് ഉർവ്വശി പറഞ്ഞത്. സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതൽ സംസാരിക്കുന്നത് അദ്ദേഹത്തിനും കുടുംബത്തിനും ഇഷ്ടമായിരുന്നില്ലെന്നും നടി പറഞ്ഞു.

അദ്ദേഹത്തിന്റെ സ്ഥലം കൊല്ലം ജില്ലയിലെ ഏരൂർ ആണ്. കൺസ്ട്രക്ഷൻ മേഖലയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിനും കുടുംബത്തിനും സിനിമ വലിയ ഇഷ്ടമാണ്. സിനിമകൾ കാണാറുണ്ട്. എന്റെ ഷൂട്ടിങ് കാര്യങ്ങളെല്ലാം എന്നെക്കാളും കൂടുതൽ നോക്കി ചെയ്യുന്നത് അദ്ദേഹമാണ്, വളരെകാലമായി അറിയുന്ന ഒരു വ്യക്തികൂടിയാണെന്നും നടി വ്യക്തമാക്കി. എന്നിട്ടും എന്തുകൊണ്ടാണ് വിവാഹത്തിലേക്ക് എത്താൻ ഇത്ര വൈകിയത് എന്ന് ചോദ്യത്തിന് എല്ലാം ഓരോ ദൈവ നിയോഗങ്ങൾ ആണെന്നായിരുന്നു താരത്തിന്റെ മറുപടി. ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു. അത് ഇത്രയും കാലം എടുക്കണം എന്നുള്ളത് ഈശ്വര നിയോഗം ആണ്.
എല്ലാം ഈശ്വരന്റെ തീരുമാനമാണ്, അല്ലെങ്കിൽ അദ്ദേഹം ഇത്രയും കാലമായിട്ടും വിവാഹം കഴിക്കാതെ ഇരുന്നതും. ഇത്രയും കാലങ്ങൾക്ക് ശേഷം ഞങ്ങൾ വിവാഹം കഴിക്കണം, ഒരുമിച്ചു ജീവിക്കണം എന്നൊക്കെ ഉള്ളത് ദൈവത്തിന്റെ നിയോഗം മാത്രമാണ്, എന്റെ ഭാഗ്യമാണ് അദ്ദേഹം, ഇപ്പോൾ വളരെ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നു എന്നും ഉർവ്വശി പറയുന്നു.
Leave a Reply