
പ്രളയ കാലത്ത് സുശാന്ത് കേരളത്തിന് നൽകിയത് ഒരുകോടി രൂപ ! ധോണിയായി സ്‌ക്രീനിൽ ജീവിച്ചുകാണിച്ച സുശാന്ത് സിങ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷം !
അപ്രതീക്ഷിതമായി പല താരങ്ങളും നമ്മെ വിട്ടുപിരിഞ്ഞിട്ടുണ്ട്. അതിൽ ഇപ്പോഴും ആരാധകരിൽ ഒരു നോവായി നിൽക്കുന്ന ആളാണ് സുശാന്ത് സിങ് രജ്പുത്. മൂന്ന് വർഷം മുമ്പ്, ഒരു ജൂൺ 14-ാം തീയതിയായിരുന്നു എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് താരത്തിന്റെ മരണവാർത്തയെത്തിയത്. പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും ഹൃദയത്തിൽ വലിയൊരു ശൂന്യത അവശേഷിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം വിടവാങ്ങിയത്. താരത്തിന്റെ മൂന്നാം ചരമവാർഷികമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്.
സുശാന്ത് കേരളീയർക്കും പ്രിയങ്കരനായിരുന്നു. പ്രളയ ദുരിത കാലത്ത് അദ്ദേഹം കേരളത്തിന് കൈത്താങ്ങായി എത്തിയത് വലിയ വാർത്തയായിരുന്നു, ഒരു കോടി രൂപയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കണ്ണുനീരിൽ ബാഷ്പീകരിക്കപ്പെടുന്ന അവ്യക്തമായ ഭൂതകാലം. മുഖത്ത് ചിരി പടർത്തുന്ന അനന്തമായ സ്വപ്‌നങ്ങൾക്കും ക്ഷണികമായ ജീവിതത്തിനും നടുവിൽ ഞാനും..നടൻ സുശാന്ത് സിങ് രാജ്പുതിന്റെ അവസാന സോഷ്യൽ മീഡിയ പോസ്റ്റിലെ വരികൾ ഇതായിരുന്നു. ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ട തന്റെ അമ്മയുടെ ചിത്രത്തിനൊപ്പമായിരുന്നു അന്ന് അദ്ദേഹം ഇങ്ങനെ കുറിച്ചത്.

ഒരു ‘അമ്മ നഷ്ടപെട്ട ഒരു മകന്റെ നോവായിരിക്കും ആ വാക്കുകൾ എന്ന് അന്ന് എല്ലാവരും കരുതിയിരുന്നു എങ്കിലും അത് അങ്ങനെ ആയിരുന്നില്ല, തന്റെ ഉള്ളിൽ അലയടിക്കുന്ന വിഷാദത്തിന്റെ നൊമ്പരത്തിന്റെ തീഷ്ണതയിരുന്നു അതെന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം തെളിയിച്ചു കാണിക്കുകയായിരുന്നു. 14-ന് ബാന്ദ്രയിലെ തന്റെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബോളിവുഡിൽ പ്രശസ്തിയുടെ പടവുകൾ കയറിത്തുടങ്ങുന്ന സമയത്താണ് സുശാന്തിന്റെ അപ്രതീക്ഷിതമായ ആ വിടവാങ്ങൽ..
അദ്ദേഹത്തിന്റെ ഓർമ ദിവസമായ ഇന്ന് പ്രിയപ്പെട്ടവർ എല്ലാം കുറിപ്പുമായി എത്തിയിരുന്നു. അതിൽ അദ്ദേഹത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ഇൻഫിനിറ്റി+1 എന്നായിരുന്നു റിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരുന്നത്. എന്നാൽ റിയ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇനിയെങ്കിലും അദ്ദേഹത്തെ വെറുതേ വിട്ടു കൂടെ.. അവൻ സമാധാനത്തോടെ ഇരിക്കട്ടെ, അവന്റെ പേരും പ്രശസ്തിയും പറഞ്ഞ് വാർത്ത ഉണ്ടാക്കുന്നത് നിർത്തൂ, റിയ.. സത്യം ഒരിക്കൽ പുറത്തുവരും- എന്നൊക്കെയാണ് ഭൂരിഭാഗം പേരും വീഡിയോയ്ക്ക് നൽകുന്ന കമന്റുകൾ.
Leave a Reply