
അച്ഛനെ വിമർശിക്കുന്നവർ അദ്ദേഹത്തിന്റെ പ്രായം കൂടി നോക്കേണ്ട ! പൊതുവെ സെൽഫികളോട് താല്പര്യമില്ലാത്ത ആളാണ് ! അത്തരക്കാരെ ഒഴിവാക്കുക അല്ലാതെ മറ്റുമാർഗ്ഗമില്ല ! വിജയ് യേശുദാസ് !
ഗാന ഗന്ധർവ്വൻ യേശുദാസിന്റെ മകൻ എന്ന ലേബലിൽ നിന്നും മാറി സംഗീത ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞ ആളാണ് ഗായകൻ വിജയ് യേശുദാസ്. അതുപോലെ യേശുദാസ് ഒരു സമയത്ത് ഏറ്റവും കൂടുതൽ വിമർശനം നേരിട്ട ഒരു സംഭവമായിരുന്നു, തനിക്കൊപ്പം സെൽഫി പകർത്താൻ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെട്ടത് വൈറലായിരുന്നു. അന്ന് പലരും യേശുദാസിനെ ക്രൂരമായി വിമർശിച്ചു. അഞ്ച് വർഷം മുമ്പാണ് സംഭവം നടന്നത് എങ്കിലും ഇപ്പോഴും അതിന്റെ പേരിൽ അദ്ദേഹം ഏറെ വിമർശിക്കപ്പെടാറുണ്ട്.
സെൽഫികൾ ഇഷ്ടപെടാത്ത ഒരുപാട് താരങ്ങൾ ഇപ്പോഴുമുണ്ട്, അതിൽ ഒരാളാണ് യേശുദാസ്, ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് വിജയ് യേശുദാസ് പ്രതികരിക്കുന്നത് ഇങ്ങനെ, അപ്പയുടെ പ്രായം, ആ സംഭവങ്ങൾ എങ്ങനെ നടന്നു, എന്നുള്ളതൊക്കെ നമ്മൾ ആലോചിക്കണം. മിക്ക ഓൺലൈനുകളും അതിനെ വേറെ രീതിയിൽ കൊടുത്തു. ശിവകുമാർ സാറിന് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഇവരൊക്കെ എവിടെ നിന്നും വന്നതാണ്, എത്രയോ നാളുകളായി ഫീൽഡിൽ ഉള്ളവരാണ്, അവരുടെ പ്രായം എന്താണ്, അതുപോലും പരിഗണിക്കാതെയാണ് ചിലരുടെ റിയാക്ഷനുകളും കമന്റുകളും വന്നത്.

അങ്ങനെയൊക്കെ വിമർശിക്കുന്ന ആൾക്കാരെ പറ്റി നമ്മൾ ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്’, സെൽഫി വിഷയത്തിൽ പ്രതികരിച്ച് വിജയ് പറഞ്ഞു. ഒപ്പം തനിക്ക് വിദേശത്ത് വെച്ചുണ്ടായ അനുഭവവും വിജയ് വെളിപ്പെടുത്തി. ‘ഞാൻ ദുബായ് ഷോപ്പിങ് സെന്ററിൽ നിന്നപ്പോൾ കുറച്ചുപേർ അടുത്ത് വന്ന് ഫോട്ടോ എടുക്കാൻ തുടങ്ങി. എല്ലാവർക്കും ഞാൻ എടുത്ത് കൊടുക്കുന്നുണ്ട്. ഒരാൾ എന്റെ അടുത്ത് വന്ന് ഫോൺ ഓണാക്കി നമസ്കാരം കൂട്ടുകാരെ എന്റെ ടിക്ക് ടോക്കിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വീഡിയോ എടുക്കാൻ തുടങ്ങി. ആദ്യമായിട്ടാണ് ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം. അത് കണ്ട് എനിക്ക് ചിരിയും വരുന്നുണ്ട്. പക്ഷെ ഞാൻ അയാളോട് ചോദിച്ചു. ഹലോ എന്താണ്..
എന്താണ് നിങ്ങൾ ഈ ചെയ്യുന്നത്, നിങ്ങളുടെ ടിക്ക് ടോക്കിലേക്ക് എന്നെ കൊണ്ടുവരാൻ എപ്പോഴാണ് പെർമിഷൻ മേടിച്ചതെന്ന്, അങ്ങനെ നിർത്തിച്ച് പകരം ഫോട്ടോയും എടുത്താണ് പോയത്. വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ട്, ഭാര്യയുമായി വേര്പിരിഞ്ഞാണ് താമസമെന്നും പക്ഷെ മക്കൾക്ക് വേണ്ടി ഞങ്ങൾ ഒന്നിക്കാറുണ്ട് എന്നും വിജയ് അടുത്തിടെ പറഞ്ഞിരുന്നു.
Leave a Reply